Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: കേരളത്തിന്റെ തുടക്കം തോൽവിയോടെ; ഒഡീഷയ്ക്കും മണിപ്പൂരിനും വൻ വിജയം

ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: കേരളത്തിന്റെ തുടക്കം തോൽവിയോടെ; ഒഡീഷയ്ക്കും മണിപ്പൂരിനും വൻ വിജയം

സ്പോർട്സ് ഡെസ്ക്

കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ തുടക്കം തോൽവിയോടെ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ മിസോറാം കേരളത്തെ തോൽപ്പിച്ചു. രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു മിസോറാം ജയിച്ചത്.

രാവിലെ നടന്ന മത്സരങ്ങളിൽ ഒഡീഷയും മണിപ്പൂരും വിജയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡീഷ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക് തകർത്തു. ജബമണി, സുബദ്ര എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജസോദ മുണ്ട, കരിശ്മ, ദീപ, സത്യബതി, സോണി എന്നിവരും ലക്ഷ്യം കണ്ടു.

കണ്ണൂർ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂർ എതിരില്ലാത്ത നാല് ഗോളിന് മേഘാലയയെ തകർത്തു. റോജ ദേവി, മന്ദാകിനി, കിരൺബാല, ബേബിസന എന്നിവരാണ് മണിപ്പൂരിന്റെ ഗോളുകൾ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP