Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഐ വൈ സി സി സെൻട്രൽ കമ്മി30 ഏക്കറിൽ ആധുനിക സംവിധാനങ്ങളോടെ ഫുട്‌ബോൾ ക്ലബ് വരുന്നു; മൂവാറ്റുപുഴ ഫുട്‌ബോൾ ക്ലബ് ലോകോത്തര നിലവാരത്തിലേക്ക് റ്റി അംഗം ബിനു പുത്തൻപുരയിലിന്റെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം

ഐ വൈ സി സി സെൻട്രൽ കമ്മി30 ഏക്കറിൽ ആധുനിക സംവിധാനങ്ങളോടെ ഫുട്‌ബോൾ ക്ലബ് വരുന്നു; മൂവാറ്റുപുഴ ഫുട്‌ബോൾ ക്ലബ് ലോകോത്തര നിലവാരത്തിലേക്ക്  റ്റി അംഗം ബിനു പുത്തൻപുരയിലിന്റെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം

കൊച്ചി : ഇന്ത്യൻ ഫുട്‌ബോൾ ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ് ആയി മുവാറ്റുപുഴ ഫുട്‌ബോൾ ക്ലബ്ബ് മാറുന്നു. ഫുട്‌ബോൾ ക്ലബിനൊപ്പം ഫുട്‌ബോൾ അക്കാഡമിയും പദ്ധതിയിൽ ഉണ്ടെന്ന് ക്ലബ് പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവിൽ അറിയിച്ചു.

സഹകരണ മേഖലയിൽ ആണ് ഫുട്‌ബോൾ ക്ലബ് നിലവിൽ വരുന്നത്. ക്ലബിന്റെ പുതിയ രൂപത്തിലുള്ള രജിസ്‌ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾ വരുന്ന ഡിസംബർ മാസത്തിൽ പൂർത്തിയാക്കും. മുവാറ്റുപുഴയക്ക് സമീപം 30 ഏക്കറിലാണ് ഉന്നത നിലവാരത്തിലുള്ള ക്ലബ്ബിനും അക്കാദമിക്കും രൂപം നൽകുക.

പൊതുജനങ്ങളിൽ നിന്ന് ഓഹരി സമാഹരിച്ചാണ് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. 50 കോടി രൂപയാണ് മൂലധനമായി സ്വരൂപിക്കുക. രണ്ടുലക്ഷത്തിലധികം രൂപയുടെ ഓഹരി വാങ്ങുന്നവർക്ക് സൗജന്യമായി ക്ലബിൽ മെമ്പർഷിപ്പ് നൽകും. 15 കോടിരൂപ സ്ഥലം വാങ്ങുന്നതിനായി ഉപയോഗിക്കും. 20 കോടി രൂപ റിസർവ്വ് ഫണ്ടായി ബാങ്കിങ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കും. 10 കോടി രൂപ ഭൂമിയിൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഉപയോഗിക്കുക. 1 കോടി രൂപയാണ് ഫുട്‌ബോൾ ടീമിന്റെയും രജിസ്‌ട്രേഷൻ സംബന്ധിച്ച ചെലവുകൾക്കും ആദ്യവർഷ ഓഫീസ് ചെലവുകൾക്കും പ്രതീക്ഷിക്കുന്നത്.

2015 ൽ ഫുട്‌ബോൾ ടീം സെലക്ഷൻ ആരംഭിക്കും. മികച്ച കളിക്കാരെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകി ദേശീയ തലത്തിൽ ഉയർത്തികൊണ്ടുവരാനാണ് ആദ്യ പദ്ധതി. മുഖ്യപരിശീലകൻ, സഹപരിശീലകൻ, ഗോൾകീപ്പർ പരിശീലകൻ, ഫിസിയോ തെറാപ്പിസ്റ്റ്, തിരുമ്മൽ വിദഗ്ദ്ധൻ, ടീം മാനേജർ, ഫുട്ബോൾ കിറ്റ് തുടങ്ങി മികച്ച ടീമിന് വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.

ഗ്രാമീണ തലത്തിൽ ഫുട്‌ബോൾ വളർത്തുവാൻ 'കമ്മ്യൂണിറ്റി ഫുട്‌ബോൾ' ആരംഭിക്കും. പിന്നോക്കം നിൽക്കുന്ന സ്‌കൂൾകൾക്ക് വേണ്ടി 'സ്‌കൂൾ ഫുട്‌ബോൾ' പരിപാടി നടപ്പിലാക്കും. അക്കാദമി ഫുട്ബോൾ പദ്ധതിയുടെ ഭാഗമായി 'ടീൻ ഫുട്‌ബോൾ'. അണ്ടർ 17, അണ്ടർ14, അണ്ടർ 8 എന്നീ വിഭാഗത്തിൽ ആണ് 'ടീൻ' പദ്ധതി. സഹകരണ മേഖലയിൽ ജനകീയ ഫുട്‌ബോൾ ലക്ഷ്യമാക്കി പൊതുജനങ്ങൾക്ക് ഫുട്‌ബോൾ മാൾ പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ രൂപരേഖ തയ്യാറാക്കും.

30 ഏക്കർ ഭൂമിയിൽ ഫുട്‌ബോൾ ഗ്രൗണ്ടുകൾക്കും കളിക്കാരുടെ താമസ അനുബന്ധ സൗകര്യങ്ങൾക്കുപുറമെ ഓഹരി ഉടമകൾക്കായി വിവിധ വിനോദസൗകര്യങ്ങളും ഒരുക്കും. അന്തർദേശീയ നിലവാരമുള്ള ക്ലബ് ഹൗസിൽ കളി സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഫുട്‌ബോൾ അക്കാദമിക്കു പുറമെ ആയുർവേദ ചികിൽസ, ഹെൽത്ത് ക്ലബ്, ഷട്ടിൽ, ക്രിക്കറ്റ്, വോളിബോൾ, ഫിസിയോതെറാപ്പി സെന്റർ തുടങ്ങിയവയും അതിഥികൾക്കുള്ള താമസ സൗകര്യവും ക്ലബിൽ വിഭാവന ചെയ്യുന്നുണ്ട്.

നീന്തൽകുളവും ഇക്കോ ഫ്രണ്ട്‌ലി പാർക്കും പദ്ധതിയിൽ ഉൾകൊള്ളുന്നുണ്ട്. ഫുട്‌ബോൾ ടീം നടത്തികൊണ്ടുപോകുന്നതിനാവശ്യമായ വരുമാനം നിരന്തരം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നത്. രണ്ടുലക്ഷത്തിലധികം രൂപയുടെ ഓഹരി വാങ്ങുന്നവർക്ക് ക്ലബിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. സാധാരണകാർക്ക് വേണ്ടി കുറഞ്ഞ ഓഹരി മെംബെർഷിപ് ക്ലബ് ലഭമാക്കും.

2006 ൽ ആരംഭിച്ച ക്ലബ് എട്ട് വർഷത്തെ പഠനങ്ങൾക്കുശേഷമാണ് ഇത്തരത്തിൽ ഒരു പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ് എന്ന പ്രൊജക്ട് തയ്യാറാക്കിയത്. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന മുവാറ്റുപുഴയിൽ നിന്നു തന്നെയാവണം തുടക്കമെന്നതിനാലാണ് ക്ലബിന്റെ പേര് മുവാറ്റുപുഴ ഫുട്‌ബോൾ ക്ലബ് എന്ന് ആക്കിയത്. പറ്റിയ സ്ഥലം മുവാറ്റുപുഴയിൽ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്തായി പ്രസിഡന്റ് എൽദോ വട്ടക്കാവിൽ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP