Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർജന്റീന ക്യാപ്റ്റനെ ചിലി താരം മെരുക്കിയത് അടിവയറ്റിൽ ചവിട്ടി; മത്സരം കാണാനെത്തിയ മെസിയുടെ ബന്ധുക്കൾക്കു നേരെയും കൈയേറ്റം

അർജന്റീന ക്യാപ്റ്റനെ ചിലി താരം മെരുക്കിയത് അടിവയറ്റിൽ ചവിട്ടി; മത്സരം കാണാനെത്തിയ മെസിയുടെ ബന്ധുക്കൾക്കു നേരെയും കൈയേറ്റം

സാന്റിയാഗോ: കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ തോൽവിക്കു കാരണം ചിലിയുടെ പരുക്കനും ക്രൂരവുമായ അടവുകളും മോശമായ റഫറിയിങ്ങുമാണോ? അർജന്റീന ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസിയെ അടിവയറ്റിൽ ചവിട്ടിയൊതുക്കിയാണ് ചിലി താരങ്ങൾ തളച്ചത്.

അതിനിടെ കലാശപ്പോരാട്ടത്തിനിടെ ലയണൽ മെസിയുടെ കുടുംബാംഗങ്ങൾക്കു നേരെ കയ്യേറ്റമുണ്ടായെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. പക്ഷപാതപരമായ റഫറിയിങ്ങും പരുക്കൻ അടവുകളും കളിയിൽ തങ്ങളെ തോൽപ്പിച്ചതിനൊപ്പം മെസിയുടെ ബന്ധുക്കൾക്കു നേരെയുള്ള ആക്രമണം മാനസികമായി തളർത്തിയെന്നാണ് അർജന്റീന ആരാധകർ പറയുന്നത്.

കോപ അമേരിക്ക ചാമ്പ്യന്മാരാകണമെങ്കിൽ ആദ്യം പൂട്ടേണ്ടത് അർജന്റീനയുടെ സൂപ്പർ താരം മെസിയെയാണ് എന്ന് ചിലിക്ക് മത്സരത്തിന് മുമ്പേ അറിയാമായിരുന്നു. കളിക്കളത്തിലെ ക്രൂരമായ പെരുമാറ്റങ്ങൾ കൊണ്ട് പിറ്റ് ബുൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിലിയൻ താരം ഗാരെ മെഡലാണ് മെസിയെ ചവിട്ടി ഒതുക്കിയത്. ഉയർന്നുവന്ന പന്ത് നെഞ്ചിലെടുത്ത് നിയന്ത്രിക്കാൻ മെസി ശ്രമിക്കുന്നതിനിടെയാണ് ചിലിയുടെ പ്രതിരോധതാരം ഗാരെ മെഡലിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

മെസിയുടെ ജേഴ്‌സിയിൽ പിടിച്ച് ബാലൻസ് നിയന്ത്രിച്ച് അടിവയറ്റിലേക്ക് ചവിട്ടുകയായിരുന്നു ഗാരെ മെഡൽ. ചവിട്ടുകൊണ്ട മെസി മൈതാനത്ത് കിടന്നു പുളഞ്ഞു. ഏതു മത്സരത്തിലാണെങ്കിലും ചുവപ്പ് കാർഡ് പ്രതീക്ഷിക്കാവുന്ന ഫൗളിന് മെഡലിന് മഞ്ഞ നൽകി തീർപ്പാക്കുകയായിരുന്നു റഫറി.

മുമ്പും ചിലിക്കെതിരെ പക്ഷപാത റഫറിയിങ് ആരോപിക്കപ്പെട്ടിട്ടുണ്ട്. ക്വാർട്ടറിൽ ഉറുഗ്വെയുടെ എഡിൻസൻ കവാനിക്കെതിരെ അസഭ്യമായ പെരുമാറ്റംകൊണ്ടാണ് ആതിഥേയരുടെ പ്രതിരോധ താരം ഗോൺസാലോ ജാറ ശ്രദ്ധിക്കപ്പെട്ടത്. കവാനിയുടെ പിതാവിന്റെ ജയിൽവാസത്തെക്കുറിച്ച് പറഞ്ഞ് പ്രകോപിപ്പിച്ച ജാറ കവാനിയുടെ പുറകുവശത്ത് വിരൽ കൊണ്ട് കുത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രകോപിതനായി കൈ വീശിയ കവാനിക്കാണ് റഫറി ചുവപ്പ് കാർഡ് നൽകിയത്.

ഫൈനൽ മൽസരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് ചിലി ആരാധകരിൽ ചിലർ മെസിയുടെ കുടുംബാംഗങ്ങൾക്കുനേരെ മോശം വാക്കുകൾ ഉപയോഗിക്കുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തത്. പിന്നാലെ മെസിയുടെ സഹോദരൻ റോഡിഗ്രോയെ ചിലെ ആരാധാകരിലൊരാൾ കയ്യേറ്റം ചെയ്തു. ഉടൻതന്നെ അവരെ സമീപമുള്ള ടെലിവിഷൻ ക്യാബിനിലേക്കു മാറ്റുകയായിരുന്നു. സ്‌ട്രൈക്കർ സെർജിയോ അഗ്വേറോയുടെ കുടുംബാംഗങ്ങളോടും ചിലി ആരാധകരുടെ മോശം പെരുമാറ്റമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP