Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ലീഗ്‌സ് കപ്പ് സ്വന്തമാക്കിയതോടെ ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി അർജന്റീനിയൻ ഇതിഹാസം; മെസിയിലൂടെ അമേരിക്കൻ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യ കിരീടം; ഫൈനലിൽ ഇന്റർ മയാമി തോൽപ്പിച്ചത് നാഷ് വില്ലെയെ

ലീഗ്‌സ് കപ്പ് സ്വന്തമാക്കിയതോടെ ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി അർജന്റീനിയൻ ഇതിഹാസം; മെസിയിലൂടെ അമേരിക്കൻ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യ കിരീടം; ഫൈനലിൽ ഇന്റർ മയാമി തോൽപ്പിച്ചത് നാഷ് വില്ലെയെ

സ്വന്തം ലേഖകൻ

നാഷ് വില്ലെ: ലീഗ്‌സ് കപ്പ് ഇന്റർ മയാമിക്ക് സ്വന്തം. ഫൈനലിൽ നാഷ് വില്ലെയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത് (10-9). നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു.

ലീഗ്‌സ് കപ്പ് സ്വന്തമാക്കിയതോടെ ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി മാറി. മെസി നേടുന്ന 44ാം കിരീടമാണിത്. ഇതിന് മുൻപ് സഹതാരമായിരുന്ന ഡാനി ആൽവസിനൊപ്പം 43 ട്രോഫികൾ എന്ന നേട്ടത്തിൽ തുടരുകയായിരുന്ന മെസി ഇപ്പോൾ പുതുചരിത്രം രചിച്ചു.

ലീഗ്‌സ് കപ്പിൽ ഇതോടെ ഒൻപത് മത്സരങ്ങളിലാണ് നാഷ് വില്ലെയും ഇന്റർ മയാമിയും മത്സരിച്ചത്. മുൻപ് നടന്ന എട്ട് മത്സരങ്ങളിൽ നാലെണ്ണത്തിലും നാഷ് വില്ലെ ജയിച്ചിരുന്നു. ഇന്റർ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. ബാഴ്‌സിലോണയിൽ 35 കിരീടങ്ങളാണ് മെസി നേടിയത്. ഇതിൽ പത്ത് ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.

അർജന്റീനയ്‌ക്കൊപ്പം ലോകകപ്പും കോപ്പ അമേരിക്കയും നേടി ഫുട്‌ബോൾ ലോകത്തെ തന്നെ അമ്പരിപ്പിച്ച താരമാണ് ലയണൽ മെസി. അങ്ങനെ അമേരിക്കയിൽ എത്തിയും മെസി ഫോം തുടരുന്നു. അപ്പോൾ റിക്കോർഡുകൾ വീണ്ടും തകരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP