Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി ലെസ്റ്റർ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; പെപ് ഗ്വാർഡിയോളയുടെ സംഘം കിരീടം ഉറപ്പിച്ചത് മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ; നാല് വർഷത്തിനിടെ മൂന്നാം കിരീടം; ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ മുട്ടുകുത്തിച്ച് സീസണിലെ ഹാട്രിക് തികയ്ക്കൽ

ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി ലെസ്റ്റർ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; പെപ് ഗ്വാർഡിയോളയുടെ സംഘം കിരീടം ഉറപ്പിച്ചത് മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ; നാല് വർഷത്തിനിടെ മൂന്നാം കിരീടം; ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ മുട്ടുകുത്തിച്ച് സീസണിലെ ഹാട്രിക് തികയ്ക്കൽ

സ്പോർട്സ് ഡെസ്ക്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെയാണ് സിറ്റിയുടെ കിരീടധാരണം. നാല് വർഷത്തിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം കിരീടമാണ് ഇത്.

മൂന്നു മത്സരങ്ങൾ ബാക്കിനിൽക്കെ പെപ് ഗ്വാർഡിയോളയുടെ ടീമിന് മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 10 പോയിന്റ് ലീഡായി. ഇതോടെ സിറ്റി കിരീടം ഉറപ്പിച്ചു.

ഓൾഡ് ട്രാഫഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലെസ്റ്റർ സിറ്റി യുണൈറ്റഡിനെ തകർത്തത്. താരതമ്യേന ദുർബലമായ ടീമായിരുന്നെങ്കിലും ലെസ്റ്റർ സിറ്റിയെ ആദ്യ പകുതിയിൽ സമനിലയിൽ പിടിച്ചുനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചു. ലൂക്ക് തോമസ് (10), തുർക്കി താരം കാഗ്ലാർ സോയുൻകു (66) എന്നിവരാണ് ലെസ്റ്ററിനായി ഗോൾ നേടിയത്. മേസൺ ഗ്രീൻവുഡിന്റെ (15) വകയാണ് യുണൈറ്റഡിന്റെ ആശ്വാസഗോൾ.

10ാം മിനിറ്റിൽ ലൂക്ക് തോമസ് നേടിയ ഗോളിലൂടെ ലെസ്റ്റർ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ മേസൻ ഗ്രീൻവുഡിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു. ആദ്യപകുതി 11ന് സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ കാഗ്ലാർ സോയുൻകുവിന്റെ ഹെഡർ ഗോളിൽ സിറ്റി വിജയം പിടിച്ചെടുത്തു.

66ാം മിനിറ്റിൽ ലെസ്റ്ററിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിന് തലവച്ചാണ് സോയുൻകു ടീമിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബ്രൂണോ ഫെർണ്ടാണ്ടസ്, എഡിസൻ കവാനി, മാർക്കസ് റാഷ്‌ഫോർഡ് തുടങ്ങിയവരെ യുണൈറ്റഡ് പരിശീലകൻ കളത്തിലിറക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫഡിൽ 1998നുശേഷം ലെസ്റ്റർ സിറ്റിയുടെ ആദ്യ ജയമാണ് ഇത്. വിജയത്തോടെ 36 കളികളിൽനിന്ന് 66 പോയിന്റുമായി ലെസ്റ്റർ നാലാം സ്ഥാനത്തേക്ക് കയറി. ഇതോടെ അവരുടെ ചാംപ്യൻസ് ലീഗ് യോഗ്യതാ സ്വപ്നവും സജീവമായി.

ശനിയാഴ്ച ചെൽസിക്കെതിരെ എഫ്എ കപ്പ് ഫൈനലിലും ലെസ്റ്റർ കളത്തിലിറങ്ങും. കഴിഞ്ഞ 14 ലീഗ് മത്സരങ്ങളിലായി തുടർന്നുവന്ന യുണൈറ്റഡിന്റെ തോൽവിയറിയാ യാത്രയ്ക്കും ഇതോട വിരാമമായി. ലീഗിൽ ഇതിനു മുൻപ് യുണൈറ്റഡ് തോറ്റത് ജനുവരി 27ന് ഷെഫീൽഡ് യുണൈറ്റഡിനോടാണ്.

അഞ്ച് ദിവസത്തിന്റെ ഇടവേളയിൽ മൂന്ന് കളികൾ കളിക്കേണ്ടതിനാൽ അടിമുടി അഴിച്ചുപണിത ടീമുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യർ ലെസ്റ്റർ സിറ്റിക്കെതിരെ ടീമിനെ ഇറക്കിയത്.

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിരുന്ന യുണൈറ്റഡ് ടീമിൽ ആകെ 10 മാറ്റങ്ങളാണ് സോൾഷ്യർ വരുത്തിയത്. പ്രമുഖ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് ഇറങ്ങിയത്.



35 മത്സരങ്ങളിൽ സിറ്റിക്ക് 80 പോയന്റുള്ളപ്പോൾ ഇത്രയും മത്സരങളിൽ യുണൈറ്റഡിന് 70 പോയന്റാണുള്ളത്. 36 മത്സരങ്ങളിൽ 66 പോയന്റുമായി ലെസ്റ്റർ സിറ്റി മൂന്നാമതും 35 മത്സരങ്ങളിൽ 64 പോയന്റുള്ള ചെൽസി നാലാമതുമാണ്.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവർപൂൾ 34 മത്സരങ്ങളിൽ 57 പോയന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ്.

നേരത്തെ, ചെൽസിക്കെതിരായ മത്സരത്തിൽ വിജയിച്ച് കിരീടം ചൂടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് അവസരമുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെയാണ് കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി സിറ്റിയെ വീഴ്‌ത്തിയത്.

പിന്നാലെ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ തോൽപ്പിക്കുക കൂടി ചെയ്തതോടെ കാത്തിരിപ്പു നീണ്ടു. ഏപ്രിലിൽ ലീഗ് കപ്പ് നേടിയ സിറ്റിക്ക് ഇനി ഈ മാസം 29ന് യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ തോൽപ്പിച്ചാൽ സീസണിലെ കിരീടനേട്ടങ്ങളിൽ ഹാട്രിക് തികയ്ക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP