Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവൻ മെസിയുടെ കേരളാ വേർഷനോ! ചളി വെള്ളത്തിൽ നാല് പേരെ മനോഹരമായി ഡ്രിബിൾ ചെയ്ത് 12കാരന്റെ കിടിലൻ സ്‌കിൽ; ഈ പ്രതിഭയെ ഉടൻ ടീമിലെത്തിക്കണമെന്ന് ഹ്യുമേട്ടൻ; സോഷ്യൽ മീഡിയയിൽ താരമായി കുഞ്ഞ് മെഹ്റൂഫ്

ഇവൻ മെസിയുടെ കേരളാ വേർഷനോ! ചളി വെള്ളത്തിൽ നാല് പേരെ മനോഹരമായി ഡ്രിബിൾ ചെയ്ത് 12കാരന്റെ കിടിലൻ സ്‌കിൽ; ഈ പ്രതിഭയെ ഉടൻ ടീമിലെത്തിക്കണമെന്ന് ഹ്യുമേട്ടൻ; സോഷ്യൽ മീഡിയയിൽ താരമായി കുഞ്ഞ് മെഹ്റൂഫ്

മറുനാടൻ ഡെസ്‌ക്‌

കാസര്‌കോട്; മെസിയുടെ കേരളാ വേർഷനെ കണ്ട അമ്പരപ്പിലാണ് കേരളത്തിലെ ഫുട്‌ബോൾ ആരാധകർ. മഴയത്ത് ചളി വെള്ളത്തിൽ നാല് പേരെ മനോഹരമായി ഡ്രിബിൾ ചെയ്ത് ഗോളിലേക്കുള്ള വഴിയൊരുക്കിയ ഒരു കുഞ്ഞു താരത്തെ കണ്ടാൽ ആരായാലും ഇങ്ങനെ ചോദിച്ചുപോകും. കിടിലൻ സ്‌കില്ലിന് ഉടമയായ 12കാരന് മികച്ച് ട്രെയിനിങ് ലഭിച്ചാൽ വലിയ താരമായി വളർത്തിയെടുക്കാമെന്നാണ് സോഷ്യൽ മീഡിയയിലെ മിക്കവരും പറയുന്നത്.

കുറച്ചുദിവസമായി ഫുട്ബോൾ ആരാധകർക്കിടയിൽ വാട്സാപ്പിലൂടെ കറങ്ങി നടക്കുന്ന ആ കുഞ്ഞു മെസ്സി കാസർകോട്ടുകാരനാണ്. ദേലംപാടി പഞ്ചായത്തിലെ പരപ്പയിൽ നിന്നുള്ള പന്ത്രണ്ടു വയസ്സുകാരൻ മെഹ്റൂഫ്.ഒരു ഒഴിവുദിവസം കൂട്ടുകാരോടൊപ്പം വെറുതേ മഴയത്ത് ഫുട്ബോൾ കളിക്കാനിറങ്ങിയതാണ് മെഹ്റൂഫ്. അതേ ഒഴിവുകാലത്തെ കളിയാണ് കാസർകോടു കടന്ന് കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇയാൻ ഹ്യൂമിന്റെ അടുത്ത് വരെയെത്തിത്. ഡച്ച്-സ്പാനിഷ് ഫുട്ബോളറും ഡൽഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാൻസ് മൾഡറും മെഹ്റൂഫിന്റെ ഈ കളി കണ്ടു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാമിൽ മെഹ്റൂഫിന്റെ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ഇയാൻ ഹ്യൂമിന്റെ കണ്ണിൽപെട്ടത്. ഈ കുഞ്ഞിനെ ഇപ്പോൾ തന്നെ ടീമിലെത്തിക്കൂ എന്ന് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടാനും ഹ്യൂം മറന്നില്ല.
ഫുട്ബോൾഇന്ത്യ.കോ.ഇൻ എന്ന ഇൻസ്റ്റാ പേജ് വഴിയാണ് ഹാൻസ് മൾഡർ ഈ കുഞ്ഞുതാരത്തെ അറിയുന്നത്. ഇവന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോ എന്നായിരുന്നു മൾഡറുടെ ചോദ്യം. ഒട്ടും വൈകാതെ കൂട്ടുകാർ മെഹ്റൂഫിനായി പുതിയ ഇൻസ്റ്റഗ്രാം പേജും തുടങ്ങി. മഹ്റൂഫ് പരപ്പ എന്ന പേരിലുള്ള ഈ പേജിന് മണിക്കൂറുകൾക്കുള്ളിൽ ഫോളോവേഴ്സിന്റെ എണ്ണം അഞ്ഞൂറ് കടന്നു.

      View this post on Instagram

@leomessi

A post shared by mahroof (@mahruf_parappa) on Jul 23, 2019 at 3:03am PDT

      View this post on Instagram

This is Mahroof 13year old boy from Kasaragod. He is such a raw talent and we request the clubs to Scout him and groom him. #Manjappada #Future

A post shared by Manjappada (@kbfc_manjappada) on Jul 23, 2019 at 4:57am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP