Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മുഹമ്മദ് സലാഹയുടെ തിരിച്ചുവരവിൽ ചുവപ്പൻപട; 'ഗ്രൂ​പ്പ് ഇ'​ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​ൻ ക്ല​ബ് സാ​ൽ​സ്ബ​ർ​ഗി​നെതിരെ ലിവർപൂളിന് ജയം; കീഴടക്കിയത് എതിരില്ലാതെ രണ്ട് ​ഗോളുകൾക്ക്; അപരാജിത കുതിപ്പിൽ ലിവർപൂൾ

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മുഹമ്മദ് സലാഹയുടെ തിരിച്ചുവരവിൽ ചുവപ്പൻപട; 'ഗ്രൂ​പ്പ് ഇ'​ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​ൻ ക്ല​ബ് സാ​ൽ​സ്ബ​ർ​ഗി​നെതിരെ ലിവർപൂളിന് ജയം; കീഴടക്കിയത് എതിരില്ലാതെ രണ്ട് ​ഗോളുകൾക്ക്; അപരാജിത കുതിപ്പിൽ ലിവർപൂൾ

മറുനാടൻ മലയാളി ബ്യൂറോ

സാ​ൽ​സ്ബ​ർ​ഗ്: യൂ​റോ​പ്പി​ലെ ക്ല​ബു​ക​ളു​ടെ മ​ഹാ​പോ​രാ​ട്ട​ത്തിന്റെ ഗ്രൂ​പ്പ്​ ക​ളി ഫി​നി​ഷി​ങ്​ പോ​യ​ന്റിലേക്ക്. യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ലി​വ​ർ​പൂ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്രവേശിച്ചു. ഗ്രൂ​പ്പ് ഇ​യി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​ൻ ക്ല​ബ് സാ​ൽ​സ്ബ​ർ​ഗി​നെയാണ് ലിവർപൂൾ കീ​ഴ​ട​ക്കിയത്. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ളി​ന്റെ ജ​യം. ഇതോടെ സീസണിലെ അപരാജിത കുതിപ്പാണ് ലിവർപൂൾ തുടർന്നത്.

ഓ​സ്ട്രി​യ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പോ​രാ​ട്ട​മാ​ണ് ലി​വ​ർ​പൂ​ൾ പു​റ​ത്തെ​ടു​ത്ത്. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഇ​രു ഗോ​ളു​ക​ളും പി​റ​ന്ന​ത്. നാ​ബി കെ​യ്റ്റ(57), മു​ഹ​മ്മ​ദ് സ​ലാ(58) എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

സലയുടെ ​ഗോൾ അതിമനോഹരമായിരുന്നു, ഗോൾകീപ്പറിനെ വട്ടംകറക്കാൻ ഓഫ്‌സൈഡ് കെണി മറികടന്ന് വലതുവശത്തെ നിശിതത്തിൽ നിന്ന് വലതു കാൽ ഉപയോഗിച്ച് സ്കോർ ചെയ്യുകയാണ് ഉണ്ടായത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ലി​വ​ർ​പൂ​ൾ അ​വ​സാ​ന 16ൽ ​ഇ​ടം നേ​ടി​യ​ത്. ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി​യ ന​പ്പോ​ളി​യും പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. ഗെ​ങ്കി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ന​പ്പോ​ളി​യു​ടെ നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം.

ആ​ദ്യ ക​ളി​യി​ൽ​ത​ന്നെ ചാ​മ്പ്യ​ൻ ക്ല​ബിന്റെ ചി​റ​ക​രി​ഞ്ഞ്​ വി​സ്​​മ​യി​പ്പി​ച്ച​വ​ർ ഇ​ന്ന്​ ആ​ൻ​ഫീ​ൽ​ഡി​ൽ അ​തേ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ ഇ​റ​ങ്ങുബോൾ പ്ര​തീ​ക്ഷ​യെ​ക്കാ​ളേ​റെ ആ​ശ​ങ്ക​ക​ളായിരുന്നു​ ഇ​റ്റാ​ലി​യ​ൻ ടീ​മി​ന്. നാ​പോ​ളി​യു​ടെ ക​ളി​മു​റ്റ​ത്ത്​ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​​നാ​യി​രു​ന്നു അ​ന്ന്​ ലി​വ​ർ​പൂ​ൾ വീ​ണ​ത്. പ​ക്ഷേ, ക​ളി​യേ​റെ മാ​റി​യി​ട്ടു​ണ്ടി​പ്പോ​ൾ. നാ​പോ​ളി ടീ​മി​നെ വ​ല​ച്ച്​ ആ​ഭ്യ​ന്ത​ര​പ്ര​ശ്​​ന​ങ്ങ​ൾ തു​ട​രു​ന്നു. മാ​നേ​ജ്​​മന്റെും ക​ളി​ക്കാ​രും ത​മ്മി​ലായിരുന്നു​ ​പ്ര​ശ്​​നം. ക​ളി ആ​ൻ​ഫീ​ൽ​ഡി​ലേ​ക്ക്​ മാ​റു​ന്നു​വെ​ന്ന​ത്​ അ​തി​നെ​ക്കാ​ൾ​ വ​ലി​യ ​ഭീ​ഷ​ണി.

സ്വ​ന്തം മൈ​താ​ന​ത്ത്​ ലി​വ​ർ​പൂ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ഗ്ര​ശേ​ഷി​ക്കു​ മു​ന്നി​ൽ മു​ട്ടി​ടി​ക്കാ​ത്ത​വ​രി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ ടീ​മു​ക​ൾ ഒ​രേ ഗ്രൂ​പ്പി​ൽ ക​ളി​ച്ച​താ​ണ്. സ്വ​ന്തം മൈ​താ​ന​ങ്ങ​ളി​ൽ ഇ​രു ടീ​മും ജ​യം പ​ങ്കി​ട്ടു. ലി​വ​ർ​പൂ​ൾ അ​ടു​ത്തി​ടെ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​രു ക​ളി​പോ​ലും തോ​റ്റി​ട്ടി​ല്ല. പോ​യ​ൻ​റ്​ നി​ല​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ ബ​ഹു​ദൂ​രം മു​ന്നി​ലും. മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ കൂ​ടി തി​രി​ച്ചെ​ത്തു​ന്ന ചു​വ​പ്പ​ൻ​പ​ട​ക്ക്​ വീ​ര്യം കൂ​ടിയത്. മ​റു​വ​ശ​ത്ത്, മു​ന്നേ​റ്റ​ത്തി​ൽ ലോ​റ​ൻ​സോ ഇ​ൻ​സൈ​ൻ, അ​ർ​കാ​ഡി​​യൂ​സ്​ മി​ലി​ക്​ എ​ന്നി​വ​രി​ല്ലാ​തെ​യാ​ണ്​ നാ​പോ​ളി ഇ​റ​ങ്ങു​ക. പോ​യ​ൻ​റ്​ ലീ​ഡു​മാ​യി ലി​വ​ർ​പൂ​ൾ ഒ​ന്നാം സ്​​ഥാ​ന​ത്തും നാ​പോ​ളി ര​ണ്ടാ​മ​തു​മാ​ണ്​ ഗ്രൂ​പ്പി​ൽ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP