Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്തോഷ് ട്രോഫിക്കുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; മധ്യനിര താരമായ ജിജോ ജോസഫ് നായകൻ; ടീമിൽ പുതിയ പതിമൂന്ന് താരങ്ങൾ; ആദ്യ മത്സരം ഡിസംബർ ഒന്നിന് ലക്ഷദ്വീപിനെതിരെ

സന്തോഷ് ട്രോഫിക്കുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; മധ്യനിര താരമായ ജിജോ ജോസഫ് നായകൻ; ടീമിൽ പുതിയ പതിമൂന്ന് താരങ്ങൾ; ആദ്യ മത്സരം ഡിസംബർ ഒന്നിന് ലക്ഷദ്വീപിനെതിരെ

സ്പോർട്സ് ഡെസ്ക്

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിരതാരമായ ജിജോ ജോസഫാണ് നായകൻ. ബിനോ ജോർജാണ് ഇത്തവണ കേരള ടീമിന്റെ മുഖ്യ പരിശീലകൻ. കഴിഞ്ഞ വർഷത്തെ പരിശീലക സംഘത്തെ കേരളം നിലനിർത്തി.

അണ്ടർ 21 ടീം അംഗങ്ങളും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങൾക്കാണ് ഇത്തവണ കേരള ഫുട്ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നൽകിയിരിക്കുന്നത്. ഡിസംബർ ഒന്നിനാണ് കേരളത്തിന്റെ ആദ്യ മത്സരം. എതിരാളികൾ ലക്ഷദ്വീപ്. പുതുച്ചേരി, ആൻഡമാൻ നിക്കോബർ ദ്വീപ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ

കേരള ടീം
ഗോൾകീപ്പർമാർ: മിഥുൻ വി, ഹജ്മൽ എസ്

പ്രതിരോധ നിര:സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി (അണ്ടർ 21), മുഹമ്മദ് ബാസിത് പി.ടി (അണ്ടർ 21)

മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖിൽ പി,സൽമാൻ കെ, ആദർശ് എം, ബുജൈർ വി, നൗഫൽ പി.എൻ, നിജോ ഗിൽബർട്ട്, ഷിഖിൽ എൻ (അണ്ടർ 21)

മുന്നേറ്റനിര: ജസ്റ്റിൻ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്നാദ് (അണ്ടർ 21), മുഹമ്മദ് അജ്സൽ (അണ്ടർ 21)

ബിനോ ജോർജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയി എന്നിവരുമുണ്ട്.

ലക്ഷദ്വീപ്, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപ് എന്നിവയാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്. കലൂർ ജവാഹർലാൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

കേരളത്തിന്റെ മത്സരക്രമം
ഡിസംബർ 1 രാവിലെ 9.30 ന് കേരളംvsലക്ഷദ്വീപ്
ഡിസംബർ 3 രാവിലെ 9.30 ന് കേരളംvsഅന്തമാൻ നിക്കോബാർ
ഡിസംബർ 5 ഉച്ചയ്ക്ക് 3.00 ന് കേരളംvsപുതുച്ചേരി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP