Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിവ് പല്ലവിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയിലെ സമനില കുരുക്ക് അഴിക്കാനാവാതെ കൊമ്പന്മാർ; ഇത്തവണ കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞത് ഡൽഹി ഡൈനമോസ്; സികെ വിനീതിന്റെ ഗോളിന് ഡൽഹിയുടെ മറുപടി കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ; അഞ്ച് പോയിന്റുമായി കേരളം രണ്ടാമത്

പതിവ് പല്ലവിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയിലെ സമനില കുരുക്ക് അഴിക്കാനാവാതെ കൊമ്പന്മാർ; ഇത്തവണ കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞത് ഡൽഹി ഡൈനമോസ്; സികെ വിനീതിന്റെ ഗോളിന് ഡൽഹിയുടെ മറുപടി കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ; അഞ്ച് പോയിന്റുമായി കേരളം രണ്ടാമത്

സ്പോർട്സ് ഡെസ്‌ക്

കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. ആർത്ത് വിളിച്ച കൊച്ചിയിലെ കാണികൾക്ക് മുന്നിൽ ലീഡ് ഉയർത്താതെ ഒരു ഗോളിന്റെ ലീഡിൽ കടിച്ച് തൂങ്ങിയത് ഒരിക്കൽ കൂടി വിനയായി. കഴിഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് സമനില വഴങ്ങിയതെങ്കിൽ ഡൽഹി ഡൈനാമോസിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 85ാം മിനിറ്റിലാണ് കേരളം സമനില വഴങ്ങിയത്. 48ാം മിനിറ്റിൽ സികെ വിനീതിന്റെ ഗോളിൽ മുന്നിലെത്തിയെങ്കിലും കേരളത്തിന് പിന്നീട് വല കുലുക്കാൻ കഴിഞ്ഞില്ല. അവസരങ്ങൾ പാഴാക്കിയെങ്കിലും മികച്ച മുന്നേറ്റമാണ് കേരളം നടത്തിയത്. ഒടുവിൽ 85ാം മിനിറ്റിൽ ആൻഡ്രിയ കലുഡെറോവിച്ചിലൂടെ ഡൽഹി ഗോൾ മടക്കി

പതിവ് പോലെ ജയിക്കേണ്ട കളിയിൽ സമനില വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം അവശേഷിക്കെയാണ് ഡൽഹി സി കെ വിനീതിന്റെ ഗോളിൽ മുന്നിൽനിന്ന കേരളത്തെ സമനിലയിൽ കുടുക്കിയത്.കളിയുടെ ആദ്യ പത്ത് മിനിറ്റ് വരെ നിയന്ത്രണം ഡൽഹിക്കായിരുന്നു. എന്നാൽ പതിയെ കേരള ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് തിരിച്ച് വന്നു. നിരന്തരം അവർ എതിർ പോസ്റ്റിൽ അപകടം വിതച്ചുകൊണ്ടിരുന്നു.22ാം മിനിറ്റിൽ ഡൽഹി ഗോൾകീപ്പർ ഫ്രാൻസിസ്‌കോ ഡൊറോൻസോറോയ്ക്ക് കളിയിലെ ആദ്യ സേവ് നടത്തേണ്ടിവരുന്നു. മലയാളി താരം സഹൽ അബ്ദുൾ സമദ് നൽകിയ പാസ് ബോക്സിന് തൊട്ടരികിൽ വച്ച് വെട്ടിയൊഴിഞ്ഞ് സ്റ്റായാനോവിച്ച് വലയിലേക്ക് തൊടുത്തെങ്കിലും ഗോളി ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുന്നു.

34ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിക്കാനുള്ള നല്ലൊരു അവസരം മലയാളി താരം സികെ വിനീത് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി. 41ാം മിനിറ്റിൽ ഡൽഹിയുടെ മുന്നേറ്റം. റോമിയോ ബോക്സിനുള്ളിലേക്കു നൽകിയ പാസിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന സ്യുവെർലൂനിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നു.രണ്ടാം പകുതിയിൽ നർസറെയെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് മത്തേയ് പോപ്ലാറ്റ്നിക്കിനെ ഇറക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച ആദ്യ മംൂന്ന് മിനിറ്റിനുള്ളിൽ കേരളം മുന്നിലെത്തി. മലയാളി താരം സികെ വിനീത് ആണ് കോർണർ ഗോൾ ആക്കിയത്. പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും കേരളത്തിന് അത് ഫിനിഷ് ചെയ്യുന്നതിൽ പതിവ് പാളിച്ച തുടർന്നു.

84ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾക്ക് മുകളിൽ കരിനിഴൽ വീഴ്‌ത്തി ആൻഡ്രിയ കലുഡെറോവിച്ചിലൂടെ ഡൽഹി ഗോൾ മടക്കി (1-1) നേരത്തെ 73ാം മിനിറ്റിൽ ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഡൽഹിക്ക് അത് മുതലാക്കാൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP