Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കടംവീട്ടലും കലിപ്പടക്കലും ഇനി അടുത്ത പ്രാവശ്യം: സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങളെല്ലാം അവസാനിച്ചു; അവസാന ഹോം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയെ ആദ്യമായി തോൽപ്പിച്ച് മഞ്ഞപട; തകർപ്പൻ ജയത്തോടെ തലയുയർത്തി കേരള ബ്ലാസ്റ്റേഴ്‌സിന് മടക്കം

കടംവീട്ടലും കലിപ്പടക്കലും ഇനി അടുത്ത പ്രാവശ്യം: സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങളെല്ലാം അവസാനിച്ചു; അവസാന ഹോം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയെ ആദ്യമായി തോൽപ്പിച്ച് മഞ്ഞപട; തകർപ്പൻ ജയത്തോടെ തലയുയർത്തി കേരള ബ്ലാസ്റ്റേഴ്‌സിന് മടക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മത്സരം പൂർത്തിയാകുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ട് ഗോളുകളുമായി ഒരിക്കൽ കൂടി ബെർത്തലോമ്യോ ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ നായകനുമായി. ആദ്യ പകുതിയിൽ ആതിഥേയർക്ക് മേൽ ആധിപത്യമായിരുന്നു. മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയതും ബാംഗ്ലൂർ തന്നെ. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിനുള്ളിലേക്ക് ഉദാന്ത സിങ് നടത്തിയ മുന്നേറ്റം തലനാരിഴയ്ക്കാണ് മാറി പോകുന്നത്. സെർജിയോ സിഡോഞ്ചയുടെ തിരിച്ചടി ബാംഗ്ലൂർ മികച്ച രീതിയിൽ പ്രതിരോധിക്കുകയും ചെയ്തു. എന്നാൽ 16-ാം മിനിറ്റിൽ ബെംഗളൂരും അക്കൗണ്ട് തുറന്നു. സുരേഷിന്റെ പാസിൽ ജമൈക്കൻ താരം ഡ്വെയ്ൻ ബ്രൗണാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്.

ലീഗിന്റെ ഫലത്തിൽ പ്രസക്തമല്ലെങ്കിലും ബെംഗളൂരു എഫ്‌സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഐസ്എൽ ഫുട്‌ബോളിൽ ആദ്യ വിജയം വളരെ വലിയൊരു അഭിമാനം തന്നെയാണ്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. 58 ആം മിനിറ്റിൽ നർസാരിയും സഹലും ചേർന്ന് ബെംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു. 68 ആം മിനിറ്റിൽ നർസാരി തൊടുത്ത ഉഗ്രൻ ഷോട്ട് ബെംഗളൂരു ക്യാംപിൽ ആശങ്ക വിതച്ചു. എന്നാൽ പോസ്റ്റിന്റെ മൂലയിലേക്ക് പാഞ്ഞ പന്തിനെ ഒറ്റക്കയ്യാൽ ഗുർപ്രീത് തട്ടിയകറ്റി.

70 ആം മിനിറ്റിൽ റഫറി വിധിച്ച പെനാൽറ്റിയാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ബോക്സിനകത്ത് വെച്ച് മെസ്സി ബൗളിയെ സെറാൻ വീഴ്‌ത്തുകയായിരുന്നു. 72 ആം മിനിറ്റിൽ പെനാൽറ്റി കിക്കെടുത്ത ഓഗ്ബച്ചെ പന്തിനെ കൃത്യം വലയിലെത്തിച്ചു. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ബെംഗളൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അടിയുറച്ചു നിന്നു. ഇതോടെ ബെംഗളൂരുവിന്റെ സമനില മോഹം പൊലിഞ്ഞു. എന്തായാലും പ്ലേഓഫിൽ ബെംഗളൂരു എഫ്‌സി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ഇവർ.

(2-1). എതിരാളികളെ പന്തടക്കത്തിലും ക്രോസ്സുകളുടെ എണ്ണത്തിലും ഗോൾ ഷോട്ടുകളിലും പിന്നിലാക്കിയ വിജയം ആരാധകർക്കുള്ള സമ്മാനം മാത്രം. ദിഷോം ബ്രൗൺ (16'), ക്യാപ്റ്റൻ ഓഗ്‌ബെച്ചെ (45', 72') എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി സ്‌കോർ ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഇതോടെ 13 ഗോളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഗോവയുടെ കൊറോമിനാസിനും എടികെയുടെ റോയ് കൃഷ്ണയ്ക്കും ഒപ്പമെത്തി. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോററുമായി ഇതോടെ ഓഗ്‌ബെച്ചെ.

മലയാളി താരം സി.കെ.വിനീതിന്റെ 11 ഗോൾ എന്ന നേട്ടമാണു നൈജീരിയൻ താരം ഒറ്റ സീസണിൽ മറികടന്നത്. ഓഗ്‌ബെച്ചെയുടെ ആദ്യഗോൾ സെറ്റ് പീസിന്റെ മികച്ച ഉദാഹരണമായിരുന്നു. ജിയാനി സൂയ്വെർലൂൺ തട്ടിക്കൊടുത്ത പന്ത് ഗ്രൗണ്ടറിലൂടെ വലയ്ക്കകത്താക്കുകയായിരുന്നു ക്യാപ്റ്റൻ. മെസ്സി ബൗളിയെ വീഴ്‌ത്തിയതിനു കിട്ടിയ പെനൽറ്റിയിലൂടെയാണു 2-ാം ഗോൾ. സീസണിൽ കൊച്ചിയിലെ ഹോം മാച്ചുകൾ ഇതോടെ തീർന്നു. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഭുവനേശ്വറിൽ ഒഡീഷയ്‌ക്കെതിരെയാണ്. ഈ സീസണിലെ പ്ലേ ഓഫ് സ്വപ്നങ്ങളെല്ലാം അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി സമ്മർദ്ദമില്ലാതെ കളിക്കാൻ സാധിക്കും.

ഇനിയുള്ള മത്സരങ്ങൾ ആരാധകരെ സന്തോഷിപ്പിക്കുന്ന നിലയിൽ കളിക്കാനാണ് ടീമിന്റെ തീരുമാനം. സീസണിൽ തുടക്കത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിൽ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു തോൽപ്പിച്ചിരുന്നു. ഇതിന് മറുപടി നൽകാനുള്ള അവസരം കൂടിയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന് കൈവന്നിരിക്കുന്നത്. ഇരു ടീമുകളും നേർക്കുനേർ എത്തിയപ്പോഴെല്ലാം ആരാധകർക്ക് കാണാനായത് ആവേശപ്പോരാട്ടം മാത്രം. കൊച്ചിയിൽ ഇത് ആവർത്തിക്കുക തന്നെ ചെയ്തു എന്ന പ്രത്യേകതയും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP