Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസ്എല്ലിനുള്ള ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി കേരള ബ്ലാസറ്റേഴ്‌സ്; പുതിയ ജഴ്‌സി കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സന്തോഷ് ട്രോഫി കേരള ടീമിന് ആദരമർപ്പിച്ചു കൊണ്ട്

ഐഎസ്എല്ലിനുള്ള ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി കേരള ബ്ലാസറ്റേഴ്‌സ്; പുതിയ ജഴ്‌സി കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സന്തോഷ് ട്രോഫി കേരള ടീമിന് ആദരമർപ്പിച്ചു കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതിയ സീസൺ ഹീറോ ഐഎസ്എലിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജഴ്‌സി കിറ്റ് പുറത്തിറക്കി. 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം അർപ്പിച്ചുള്ള ജഴ്‌സിയാണ്. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സംഘമാണിത്. 1973ലെ വിജയാഘോഷത്തിനൊപ്പം അവർക്കുള്ള ആദരമായി എല്ലാ ജഴ്‌സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക.

ടീമിന്റെ ഫുട്‌ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശത്തെ പ്രതിനിധീകരിക്കുന്ന മഞ്ഞനിറമാണ് ആദ്യകിറ്റിലും. കേരളത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നു. ഈ മാറ്റമില്ലാത്ത മഞ്ഞയ്‌ക്കൊപ്പം , കൊമ്പനും പരിപാലിക്കപ്പെടുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അഭിമാനത്തെ സൂചിപ്പിക്കുന്നു. ജഴ്‌സിയുള്ള ഇടതുവശത്തുള്ള നീലനിറം കൊമ്പന്റെ കൊമ്പുകളെ പ്രതിനിധീകരിക്കുന്നു. കൊമ്പന്റെ കണ്ണുകളുടെ രൂപമാണ് ജഴ്‌സിയുടെ സ്‌കിൻ പാറ്റേണിന് പ്രചോദനം.

ഈ ചരിത്രപരമായ കൂട്ടുകെട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം. കേരളത്തിന്റെ ഫുട്‌ബോളിന് അത്ഭുതകരമായ സ്വാധീനമുണ്ടാക്കിയ പ്രതിഭകളെ ആദരിക്കുന്നതിലും അഭിമാനമുണ്ട്. ഈ ജഴ്‌സി എല്ലാത്തിന്റെയും ഒരു അടയാളമാണ് സിക്‌സ് ഫൈവ് സിക്‌സ് സിഇഒ അമ്പർ അനേജ പറഞ്ഞു.

എന്നെ സംബന്ധിച്ചടുത്തോളം ഇത് ഏറെ വിശേഷപ്പെട്ടതാണ്. കാരണം കേരളത്തിന്റെ ഫുട്‌ബോൾ വികസനത്തിന് ഞങ്ങൾ പ്രതിഞ്ജാബദ്ധരായപ്പോൾ ഞങ്ങൾക്കറിയാമായിരുന്നു കേരളത്തിന് മഹത്തായ ഫുട്‌ബോൾ പാരമ്പര്യമുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും. ഈ വർഷം ഞങ്ങൾ ഈ മഞ്ഞ കവചം ധരിക്കുമ്പോൾ 1973ലെ മഹത്തായ കളിക്കാരുടെ ചൈതന്യം ഞങ്ങളിൽ നിറയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഹീറോ ഐഎസ്എൽ 2021-22 ആരംഭിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും കിറ്റുകൾ ക്ലബ്ബ് അനാവരണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP