Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാധകരുടെ ആർപ്പുവിളികൾകൾ ആവേശമാക്കി മുന്നോട്ട്; ഹോം ഗ്രൗണ്ടിൽ തുടരെ നാല് മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി; കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി മരണക്കളികൾ; ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കണം; ഫൈനൽ കൊച്ചിയിൽ

ആരാധകരുടെ ആർപ്പുവിളികൾകൾ ആവേശമാക്കി മുന്നോട്ട്; ഹോം ഗ്രൗണ്ടിൽ തുടരെ നാല് മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി; കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി മരണക്കളികൾ; ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കണം; ഫൈനൽ കൊച്ചിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ പുണെസിറ്റി എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപിച്ചതോടെ, ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് കയറി. ശേഷിക്കുന്ന രണ്ടുമത്സരങ്ങളിലും ഇതേ ഫോം നിലനിർത്തിയാൽ, സെമി ബ്ലാസ്‌റ്റേഴ്‌സിന് അത്ര ദൂരെയാകില്ല. ഡിസംബർ 18-ന് നടക്കുന്ന ഫൈനൽ കൊച്ചിയിലായിരിക്കുമെന്നാണ് നിലവിലെ സൂചനകൾ. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ടീമിൽനിന്ന് ഏറെ പ്രതീക്ഷിക്കുന്നുമുണ്ട്.

ഹോം ഗ്രൗണ്ടിൽ തുടരെ നാല് മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീം എന്ന പെരുമയോടെയാണ് ബ്ലാസ്‌റ്റേഴഴ്‌സ് പുണെയെ തോൽപിച്ചത്. ഹോം ഗ്രൗണ്ടി്‌ന്റെ ഈ ആനുകൂല്യം ബ്ലാസ്‌റ്റേഴ്‌സിനെ തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്. ആർത്തലയ്ക്കുന്ന അരലക്ഷത്തിലേറെ വരുന്ന കാണികളുടെ പിന്തുണയാണ് ടീമിന്റെ ശക്തി. ടീമുടമ സച്ചിൻ തെണ്ടുൽക്കറുടെ സാന്നിധ്യവും ഗാലറികളിലിരമ്പുന്ന മഞ്ഞപ്പടയും ചേരുന്നതോടെ കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സ് വേറിട്ടൊരു ശക്തിയായി മാറും.

12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ, 18 പോയന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇത്രയും കളികളിൽ 18 പോയന്റുള്ള അത്‌ലറ്റികക്കോ ഡി കൊൽക്കത്ത ഗോൾശരാശരിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തുനിൽക്കുന്നു. 13 കളികളിൽ 22 പോയന്റുള്ള മുംബൈ സിറ്റി എഫ്.സി മാത്രമാണ് ഇതേവരെ സെമി ഫൈനൽ ഉറപ്പിച്ചിട്ടുള്ള ഏക ടീം ശേഷിക്കുന്ന എല്ലാ ടീമുകൾക്കും സെമി സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് പോരാട്ടത്തിന്റെ തീവ്രത കൂട്ടുന്നു.

കഴിഞ്ഞമത്സരതത്തിൽ മുംബൈയോട് 5-0ന് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവാണ് ഇന്നലെ നടത്തിയത്. നവംബർ 29-ന് കൊൽക്കത്തയുമായി നടക്കുന്ന മത്സരമാകും ബ്ലാസ്റ്റേഴ്‌സിന്റ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമാവുക. അവിടെ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ സമനിലയെങ്കിലും നേടുകയാകും അഭികാമ്യം. ഡിസംബർ നാലിന് നോർത്ത് ഈസ്റ്റുമായി നടക്കുന്ന മത്സരം കൊച്ചിയിലാണെന്ന അനുകൂല ഘടകവും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. സ്വന്തം കാണികൾക്ക് മുന്നിൽ തുടർച്ചയായ അഞ്ചാം ഹോം മത്സരവും വിജയിച്ച് ബ്ലാസ്‌റ്റേഴ്‌സിന് സെമിയിലേക്ക് മുന്നേറാൻ ഈ മത്സരം അവസരം നൽകിയേക്കും.

ബെംഗളൂരു സിറ്റി താരങ്ങളായ സി.കെ.വിനീതിന്റെയും റിനോ ആന്റോയുടെയും തിരിച്ചുവരവാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവിനും ആവേശമായത്. വിനീത് കളിച്ച ആദ്യ രണ്ടുമത്സരങ്ങളിലും ഗോളടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഇതേ ഫോം തുടർന്നാൽ സെമി ഫൈനലിൽ കടക്കാൻ സ്റ്റീവ് കോപ്പലിന്റെ ടീമിന് വിയർക്കേണ്ടിവരില്ലെന്ന് കരുതാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP