Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; ബെൽജിയം, സ്ലൊവേക്യ, സൈപ്രസ് ടീമുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവ പരിചയത്തിൽ വിശ്വാസമർപ്പിച്ച് ക്ലബ്ബ് അധികൃതർ

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; ബെൽജിയം, സ്ലൊവേക്യ, സൈപ്രസ് ടീമുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവ പരിചയത്തിൽ വിശ്വാസമർപ്പിച്ച് ക്ലബ്ബ് അധികൃതർ

സ്പോർട്സ് ഡെസ്ക്

കൊച്ചി: ഐഎസ്എല്ലിന്റെ അടുത്ത സീസണിൽ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാവും. ബെൽജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിൽ പരിശീലകൻ ആയിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവുന്ന ആദ്യത്തെ സെർബിയനാണ് വുകോമനോവിച്ച്.

സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോൺ ലിമാസ്സോളിന്റെ ചുമതലയായിരുന്നു ഏറ്റവുമൊടുവിൽ വഹിച്ചത്. പരിശീലകനാവുന്നതിന് മുമ്പ് പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ എഫ്സി ബാർഡോ, ജർമൻ ക്ലബ്ബായ എഫ്സി കൊളോൺ, ബെൽജിയൻ ക്ലബ്ബ് റോയൽ ടീമിൽ പ്രതിരോധ താരം ആയിരുന്നു വുകോമനോവിച്ച്.

2013-14 സീസണിൽ ബെൽജിയൻ ക്ലബ് സ്റ്റാൻഡേർഡ് ലിഗയുടെ സഹപരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ പരിശീലക കരിയർ തുടങ്ങുന്നത്. തുടർന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴിൽ ടീം തുടർച്ചയായി രണ്ടു വർഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.

ഈ കാലയളവിൽ, ബെൽജിയത്തിന്റെ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറന്റ് സിമോൺ എന്നിവരെ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് സ്ലൊവാക്യൻ സൂപ്പർ ലീഗ് ടീമായ എസ്‌കെ സ്ലോവൻ ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ചു. ടീമിന് സ്ലൊവാക്യ ദേശീയ കപ്പും നേടിക്കൊടുത്തു.

ആൻഡ്വെർപ്, റഷ്യയിലെ ഡൈനാമോ മോസ്‌കോ, സെർബിയൻ ക്ലബ്ബായ റെഡ്സ്റ്റാർ ബെൽഗ്രേഡ് എന്നീ ടീമുകൾക്കായി പ്രതിരോധത്തിന് പുറമെ ഡിഫൻസീവ് മിഡ്ഫീൽഡിലും വുകോമനോവിച്ച് കളിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP