Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീണ്ടും പടിക്കൽ കലമുടച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; വിജയം പ്രതീക്ഷിച്ചത് സമനിലയായി മാറിയിത് ഇഞ്ചുറി ടൈമിലെ ഗോവൻ ഗോളിൽ; ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകർത്ത ഗോവയുടെ ഗോൾ നേടിയത് ലെനി റോഡ്രിഗസ്

വീണ്ടും പടിക്കൽ കലമുടച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; വിജയം പ്രതീക്ഷിച്ചത് സമനിലയായി മാറിയിത് ഇഞ്ചുറി ടൈമിലെ ഗോവൻ ഗോളിൽ; ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകർത്ത ഗോവയുടെ ഗോൾ നേടിയത് ലെനി റോഡ്രിഗസ്

സ്വന്തം ലേഖകൻ

കൊച്ചി: ഒരിക്കൽ കൂടി പടിക്കൽ കലമുടച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എല്ലിൽ ഗോവ എഫ്.സിക്കെതിരായ മത്സരത്തിൽ അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്‌സ് ജയം കൈവിട്ടത് അവസാന നിമിഷമായിരുന്നു. ഇൻജുറി ടൈമിന്റെ ഒന്നാം മിനിറ്റിലാണ് (90പ്ലസ് വൺ) ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകർത്ത് ഗോവയുടെ രണ്ടാം ഗോൾ പിറന്നത്. ലെനി റോഡ്രിഗസാണ് ഗോൾ നേടിയത്. മത്സരം 2-2ന് സമനിലയിൽ കലാശിച്ചു. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് എതിരാളികളെ വിറപ്പിച്ചിരുന്നു. സെർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. എന്നാൽ 41ാം മിനിറ്റിൽ തിരിച്ചടിച്ച് ഗോവ ഒപ്പമെത്തി.

മുർത്താദ ഫാളാണ് ഗോവക്കായി ഗോൾ നേടിയത്. ഹെഡറിലൂടെയാണ് ഗോൾ പിറന്നത്. 59ാം മിനിറ്റിൽ മെസ്സി ബൗളി ബ്ലാസ്റ്റേഴ്‌സിനായി രണ്ടാംവട്ടം വലകുലുക്കി. നിശ്ചിത 90 സമയം വരെ മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ, മഞ്ഞപ്പടയുടെ പ്രതീക്ഷകൾ തകർത്ത് ഇൻജുറി ടൈമിൽ ലെനി റോഡ്രിഗസ് ഗോൾ നേടുകയായിരുന്നു.

രണ്ടു തവണ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് കളി കൈവിട്ടത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് സന്ദർശകരെ ഞെട്ടിച്ചു. രാജു ഗെയ്ക്വാദിന്റെ ത്രൂ പാസ് ഹാഫ് വോളിയിലൂടെ സിഡോ വലയിലെത്തിച്ചു. ഗോവയുടെ ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനായില്ല. ബ്ലാസ്റ്റേഴ്സ്-1,ഗോവ-0. പിന്നീട് 41 മിനിറ്റു വരെ ഗോവ സമനില ഗോളിനായി കാത്തിരുന്നു. ഇടതുപാർശ്വത്തിൽ നിന്ന് ജാക്കിചാന്ദ് സിങ് കൊടുത്ത ക്രോസിൽ നിന്ന് മുർതാദ സെറിഗിൻ ഫാളിന്റെ ഒന്നാന്തരമൊരു ഹെഡ്ഡർ. ബ്ലാസ്റ്റേഴ്സ്-1, ഗോവ-1.

എന്നാൽ 51-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡെടുത്തു. മലയാളി താരം പ്രശാന്തിന്റെ ക്രോസിൽ ്നിന്ന് മെസ്സി ബൗളിയുടെ ഗോൾ. ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഈ ഗോൾ. സ്‌കോർ: 2-1. രണ്ട് മിനിറ്റിനുള്ളിൽ ഗോവയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. ഒഗ്ബച്ചെയെ ഫൗൾ ചെയ്ത പ്രതിരോധ താരം മുർതാദ ഫാൾ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. ഇതോടെ ഗോവ പത്ത് പേരിലേക്ക് ചുരുങ്ങി.

പക്ഷേ ഗോവയുടെ പോരാട്ടവീര്യം അണഞ്ഞിരുന്നില്ല. ഗോളി ടി പി രഹ്നേഷ് തടുത്തിട്ട പന്ത് നേരെ വന്നത് ബോക്‌സിന് തൊട്ടുമുന്നിലുള്ള ലെനി റോഡ്രിഗസിന്റെ കാലിലേക്ക്. ലെനിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. പന്ത് നേരെ വലയിലേക്ക്. ബ്ലാസ്റ്റേഴ്സ്-2, ഗോവ-2. ആറു കളികളിൽ നിന്ന് ഇത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണ്. ആറു കളികളിൽ നിന്ന് അഞ്ച് പോയിന്റുള്ള അവർ എട്ടാം സ്ഥാനത്താണ്. കൊൽക്കത്തയ്ക്കെതിരേ നേടിയ ഒരൊറ്റ ജയം മാത്രമാണ് കേരള ടീമിന്റെ അക്കൗണ്ടിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP