Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ റയലിനെ യുവന്റസ് വീഴ്‌ത്തി; ഇറ്റാലിയൻ ടീമിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളിന്; ഇന്ന് ബാഴ്‌സ-ബയേൺ സെമി

ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ റയലിനെ യുവന്റസ് വീഴ്‌ത്തി; ഇറ്റാലിയൻ ടീമിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളിന്; ഇന്ന് ബാഴ്‌സ-ബയേൺ സെമി

ടൂറിൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ആദ്യപാദ സെമി ഫൈനലിൽ റയൽ മാഡ്രിഡിന് അടിതെറ്റി. സ്വന്തം തട്ടകത്തിൽ യുവന്റസ് റയലിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റാലിയൻ ക്‌ളബിന്റെ ജയം. അൽവാരോ മൊറാത്ത, കാർലോസ് ടെവസ് എന്നിവരാണ് യുവന്റസിന്റെ സ്‌കോറർമാർ. റയലിനായി ക്രിസ്റ്റ്യനോ റൊണാൾഡോയാണ് ആശ്വാസ ഗോൾ നേടിയത്. ഇതോടെ ഇരു പാദങ്ങളിലായി നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ യുവന്റസിന് ഒരു ഗോൾ ലീഡായി.

8ാം മിനിറ്റിൽ മൊറാത്തയാണ് ആദ്യം വലകുലുക്കിയത്. 27ാം മിനിറ്റിൽ റൊണാൾഡോ തിരിച്ചടിച്ചു. ജെയിംസ് റോഡിഗ്രസിന്റെ പാസ്സിലായിരുന്നു റോണോയുടെ ഗോൾ. ഈ സീസണിലെ റൊണാൾഡോയുടേ 54ാം ഗോളായിരുന്നു ഇത്. സമനില നേടിയതോടെ ഉണർന്ന റയൽ ലീഡുയർത്തുമെന്ന് കരുതിയെങ്കിലും സംഭവത്തിന് നേരെ മറിച്ചാണ്. 56ാം മിനിറ്റിൽ ടെവെസും മൊറാട്ടയും ചേർന്ന് നടത്തിയ നീക്കം യുവന്റസിന് സമ്മാനിച്ച പെനാൽറ്റിയാണ് റയലിന് തിരിച്ചടിയായത്.

ടെവെസിന് പന്ത് കൈമാറുമ്പോൾ മൊറാട്ട താഴെ വീണെങ്കിലും റഫറി കണ്ണടിച്ചു. എന്നാൽ, കർവാജലിനെ മറികടന്ന് പന്ത് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടെവെസും വീണതോടെ റഫറി വിസിലൂതി. 57ാം മിനിറ്റിൽ ടെവെസ് എടുത്ത കിക്ക് കസീയസിനെ മറികടന്ന് വലയിൽ. ഒരിക്കൽക്കൂടി ലീഡ് വഴങ്ങിയതോടെ കൂടുതൽ പേരെ ആക്രമണത്തിന് നിയോഗിച്ച് റയൽ കരുത്തു കാട്ടിയെങ്കിലും ഫലമുണ്ടായില്ല. 2003 നു ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് യുവന്റസ് സ്വപ്നം കാണുന്നത്. മെയ് 13 ന് മാഡ്രിഡിൽ വച്ചാണ് അടുത്ത മത്സരം.

ചാംപ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മറ്റൊരു സെമിയിൽ ബാഴ്്‌സലോണ ജർമൻ ചാംപ്യന്മാരായ ബയേൺ മ്യൂണിച്ചിനെ നേരിടും. ലോകത്തെ ഏറ്റവും മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുന്ന രണ്ട് ടീമുകളും തമ്മിലുള്ള പോരാട്ടം കാണികൾ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിന് മുൻപ് 2013ലാണ് ഇരുടീമുകളും സെമിയിൽ ഏറ്റുമുട്ടിയത്. അന്ന് ബാഴ്‌സലോണയെ എതിരില്ലാത്ത ഏഴ് ഗോളിന് ബയേൺ കെട്ടുകെട്ടിച്ചിരുന്നു. ബാഴ്‌സലോണയുടെ മുൻ കോച്ച് കൂടിയായ ഗാർഡിയോളയ്ക്ക് തന്റെ മുൻകാല ടീമിനെ തളയ്ക്കാനുള്ള തന്ത്രങ്ങളറിയാമെന്നത് ബയേണിന് മത്സരത്തിൽ ആനുകൂല്യം നൽകുന്നു.

ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ 2011നു ശേഷം ബാഴ്‌സയ്ക്ക് ചാംപ്യൻസ് ലീഗ് ഫൈനലിനെത്താനുള്ള സാധ്യത തെളിയും. ബയേൺ കഴിഞ്ഞ പ്രാവശ്യവും സെമിയിലെത്തിയിരുന്നു റയൽ മാഡ്രിഡിനോട് തോറ്റാണ് ബയേൺ അന്ന് പുറത്തായത്. ബാഴ്‌സയാകട്ടെ അത്‌ലറ്റികൊ മാഡ്രിഡിനോടായിരുന്നു തോറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP