Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി ഐഎസ്എൽ ഇന്ത്യയുടെ ഒന്നാം ഫുട്‌ബോൾ ലീഗ്; ഐലീഗ് രണ്ടാം ഡിവിഷനാകും; അന്തിമ തീരുമാനം അടുത്ത മാസം

ഇനി ഐഎസ്എൽ ഇന്ത്യയുടെ ഒന്നാം ഫുട്‌ബോൾ ലീഗ്; ഐലീഗ് രണ്ടാം ഡിവിഷനാകും; അന്തിമ തീരുമാനം അടുത്ത മാസം

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ഐ എസ് എലിനെ ഇന്ത്യൻ ഫുട്‌ബോളിലെ ഒന്നാം ലീഗാക്കാൻ തീരുമാനിച്ച് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. അടുത്ത മാസം ആദ്യം ചേരുന്ന ലീഗ് കമ്മിറ്റി യോഗത്തിനു ശേഷം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ത്യയിലെ എ ലൈറ്റ് ലീഗായി ഐ എസ് എലിനെ ഉയർത്തുന്നതോടെ ഐലീഗ് രണ്ടാം ലീഗായി മാറും.

ഐ എസ് എലിനെ ഇതുവരെ നോക്കൗട്ട് ടൂർണമെന്റായായിരുന്നു എ എഫ് സി കണക്കാക്കിയിരുന്നത്. ഇനി ഇന്ത്യയിലെ പ്രധാന ലീഗാകും ഐ എസ് എൽ. ഇതോടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് യോഗ്യത ലഭിക്കുന്നത് ഐ എസ് എൽ ചാമ്പ്യന്മാർക്ക് ആകും. ഒന്നാം ലീഗാക്കും എങ്കിലും ഐ എസ് എല്ലിൽ പ്രൊമോഷനോ റിലഗേഷനോ ഉണ്ടായിരിക്കുകയില്ല. പുതിയ ടീമുകൾക്ക് പണം നൽകി അല്ലാതെ ലീഗിൽ എത്താനും സാധിക്കില്ല.

ഐ ലീഗിനെ ലീഗ് വണ്ണാക്കി പേരുമാറ്റും. ഈ നീക്കത്തിനെതിരെ ഐ ലീഗ് ക്ലബുകളുടെ വൻ പ്രതിഷേധം തന്നെ ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ഐ എസ് എൽ ആരംഭിച്ച് അഞ്ചു സീസണുകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം വരുന്നത്. ഇതോടെ ഐ ലീഗ് ഐ എസ് എൽ ലയനം നടക്കില്ല എന്നും ഉറപ്പായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP