Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈസ്റ്റ് ബംഗാളിനെ വീഴ്‌ത്തി ജംഷഡ്പൂർ എഫ്സി; ജയം എതിരില്ലാത്ത ഒരു ഗോളിന് ; ജംഷഡ്പൂരിന്റെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാംസ്ഥാനം നഷ്ടം

ഈസ്റ്റ് ബംഗാളിനെ വീഴ്‌ത്തി ജംഷഡ്പൂർ എഫ്സി;  ജയം എതിരില്ലാത്ത ഒരു ഗോളിന് ; ജംഷഡ്പൂരിന്റെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാംസ്ഥാനം നഷ്ടം

സ്പോർട്സ് ഡെസ്ക്

ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ വീഴ്‌ത്തി ജംഷഡ്പൂർ എഫ്സി.തിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. ഇഷാൻ പണ്ഡിതയാണ് ഗോൾ നേടിയത്.ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ജംഷഡ്പൂർ എഫ്സി ഒന്നാം സ്ഥാനത്തെത്തി. ഈസ്റ്റ് ബംഗാളിന്റെ അഞ്ചാം തോൽവിയാണിത്. 11 മത്സരങ്ങളിൽ ആറ് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ 19 പോയിന്റാണ് ജംഷഡ്പൂരിന്. ഒരു മത്സരം കുറവ് കളിച്ച ബാസ്റ്റേഴ്സിന് 17 പോയിന്റും.

പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിലും ജംഷഡ്പൂർ തന്നെയായിരുന്നു മുന്നിൽ. 14 ഷോട്ടുകളാണ് മത്സരത്തിലുടനീളം ജംഷഡ്പൂർ പായിച്ചത്. ഇതിൽ നാലെണ്ണം ഗോൾ കീപ്പറെ പരീക്ഷിച്ചു. ഈസ്റ്റ് ബംഗാളിന് ഏഴ് ഷോട്ടുകളുതിർക്കാൻ മാത്രമാണ് സാധിച്ചത്. ഒരിക്കൽ മാത്രമാണ് പന്ത് ഗോൾ ലക്ഷ്യമാക്കി വന്നത്. അതാവട്ടെ ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയും ചെയ്തു. മത്സരത്തിന്റെ 63 ശതമാനവും ജംഷഡ്പൂർ പന്ത് കൈവശം വച്ചു.

ഇന്ത്യൻ താരങ്ങളെ മാത്രം അണിനിരത്തിയ ഈസ്റ്റ് ബംഗാളിനെ 88-ാം മിനിറ്റിലെ ഗോളിലാണ് ജംഷഡ്പൂർ തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ വിജയ ഗോൾ നേടിയ ഇഷാൻ ഇന്നും രക്ഷകനായി. കോർണർ കിക്കിൽ തലവച്ചാണ് താരം വല കുലുക്കിയത്.

നാളെ കേരള ബ്ലാസ്റ്റേഴ്സ് 11-ാം മത്സരത്തിനിറങ്ങും. ഒഡീഷ എഫ്സിയാണ് മഞ്ഞപ്പടയുടെ എതിരാളി. ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാം. ഒമ്പത് മത്സരങ്ങിൽ 13 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഒഡീഷ. 17 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP