Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎസ്എല്ലിൽ ഇനി കപ്പ് അടിച്ചിട്ട് കാര്യമില്ല; എഎഫ്‌സി യോഗ്യത നേടാൻ ലീഗിൽ ഒന്നാമത് എത്തണം; കപ്പ് നേടുന്നവർക്ക് ട്രോഫിയും പണവും മാത്രം; പുതിയ പരിഷ്‌കാരം ഇങ്ങനെ

ഐഎസ്എല്ലിൽ ഇനി കപ്പ് അടിച്ചിട്ട് കാര്യമില്ല; എഎഫ്‌സി യോഗ്യത നേടാൻ ലീഗിൽ ഒന്നാമത് എത്തണം; കപ്പ് നേടുന്നവർക്ക് ട്രോഫിയും പണവും മാത്രം; പുതിയ പരിഷ്‌കാരം ഇങ്ങനെ

സ്പോർട്സ് ഡെസ്‌ക്

എസ്എല്ലിൽ ഇനി മുതൽ കപ്പ് നേടുന്നവർക്കല്ല പ്രാധാന്യം. വരുന്ന സീസൺ മുതൽ ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നവർക്കായിരിക്കും കൂടുതൽ മുൻഗണന എന്ന നിലയിലേക്ക് വരുന്ന സീസൺ മുതൽ പുതിയ രൂപരേഖയാണ് തയ്യാറാക്കുന്നത്. നിലവിലെ ്ടിസ്ഥാനത്തിൽ സെമി ഫൈനലുകളും ഫൈനലും നടക്കുമെങ്കിലും ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നവർക്കാണ് എഎഫ്‌സി യോഗ്യത.

ഐ എസ് എല്ലിലെ നിയമങ്ങൾ പുതിയ സീസൺ മുതൽ മാറിയേക്കും. ഇനി മുതൽ ഐ എസ് എല്ലിൽ കൂടുതൽ പ്രാധാന്യം ലീഗ് ഘട്ടത്തിന്റെ അവസാനത്തിൽ ഒന്നാമത് നിൽക്കുന്ന ക്ലബുകൾക്ക് ആകും. ആദ്യ അഞ്ചു സീസണിലും ഐ എസ് എല്ലിൽ ലീഗിൽ ഒന്നാമത് എത്തുന്നവർക്ക് യാതൊരു പാരിതോഷികവും ലഭിച്ചിരുന്നില്ല. പ്ലേ ഓഫ് കഴിഞ്ഞ് ഫൈനലും വിജയിച്ച് കപ്പ് ഉയർത്തുന്നവർക്ക് മാത്രമായിരുന്നു കിരീടവും ഒപ്പം ഏഷ്യൻ യോഗ്യതയും ലഭിച്ചിരുന്നത്.2017ൽ ലീഗിൽ ഒന്നാമതെത്തിയിട്ടും ബംഗലൂരു എഫ്‌സി ഫൈനലിൽ തോറ്റിരുന്നു. അന്ന് മുതൽ തന്നെ ടൂർമമെന്റിന്റെ ഘടന മാറ്റി ലീഗ് ആക്കണം എന്ന ആവശ്യം ഉയർന്നിരുന്നു.

എന്നാൽ ഇനി മുതൽ ഐ എസ് എൽ ചാമ്പ്യന്മാർക്ക് ആയിരിക്കില്ല പകരം ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നവർക്കായിരിക്കും ഏഷ്യൻ യോഗ്യത ലഭിക്കുക. ഐ എസ് എലിനെ ഒന്നാം ലീഗാക്കാൻ എ എഫ് സിയെ സമീപിച്ചിരിക്കുന്ന എ ഐ എഫ് എഫിനെ ഈ മാറ്റങ്ങൾ വരുത്തിയെ പറ്റൂ. ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് ആയിരിക്കും ലീഗിൽ ഒന്നാമത് എത്തുന്ന ടീം യോഗ്യത നേടുക.പ്ലേ ഓഫ് കഴിഞ്ഞ് ഫൈനൽ ജയിക്കുന്നവർക്ക് കപ്പും സമ്മാനത്തുകയും ലഭിക്കും. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത കിരീടത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല. നേരത്തെ ഐഎസ്എലിനെ രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗ് ആക്കുമെന്ന് എഐഎഫ്എഫ് തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP