Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ പകുതിയിൽ വിറപ്പിച്ചു; 2-0ന് മുന്നിലെത്തിയ മത്സരത്തിലും കേരളത്തിന് സമനില; രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ബംഗലൂരു; രണ്ട് ഗോളുകൾ തിരിച്ചടിച്ച ബംഗലൂരു സമനിലയിൽ കുരുങ്ങിയത് നിർഭാഗ്യം കൊണ്ടും; സീസണിലെ രണ്ടാം വിജയത്തിനുള്ള കാത്തിരിപ്പ് തുടരുന്നു

ആദ്യ പകുതിയിൽ വിറപ്പിച്ചു; 2-0ന് മുന്നിലെത്തിയ മത്സരത്തിലും കേരളത്തിന് സമനില; രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ബംഗലൂരു; രണ്ട് ഗോളുകൾ തിരിച്ചടിച്ച ബംഗലൂരു സമനിലയിൽ കുരുങ്ങിയത് നിർഭാഗ്യം കൊണ്ടും; സീസണിലെ രണ്ടാം വിജയത്തിനുള്ള കാത്തിരിപ്പ് തുടരുന്നു

സ്പോർട്സ് ഡെസ്‌ക്

ശക്തരായ ബംഗലൂരു എഫ്‌സിയെ ആദ്യ പകുതിയിൽ വിറപ്പിച്ച ശേഷം സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ കളിയിൽ ബ്ലാസ്റ്റേഴ്‌സ് സമഗ്ര ആധിപപത്യം പുലർത്തി മുന്നിട്ട് നിന്നപ്പോൾ സ്‌കോർ ലൈൻ 2-0 കറേജ് പെകൂസൺ സ്റ്റെയാനോവിച്ച് എന്നിവരുടെ ഗോളുകളിൽ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും രണ്ാം പകുതിയിൽ ഉദാന്ത സിങ്, ഛേത്രി എന്നിവരുടെ ഗോളുകളിലൂടെ ബിഎഫ്‌സി തിരിച്ചടിച്ചു. ഇതോടെ സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് വിജയിച്ച ശേഷം രണ്ടാമത് ഒരു ജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരും.

14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റോടെ ബംഗലൂരു ഒന്നാമതാണ്. 15 മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ കേരളം 9ാം സ്ഥാനത്തുമാണ്.ഐഎസ്എൽ അഞ്ചാം സീസണിൽ കാണികൾ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ്പ്രതീക്ഷിത തിരിച്ച് വരവ് നടത്തിയിരുന്നു. ശക്തരായ ബംഗലൂരു എഫ്സിക്ക് എതിരായ മത്സരത്തിൽ ഒന്നാം പകുതി പിന്നിടുമ്പോൾ രണ്ട് ഗോളിന് മുന്നിലാണ് മഞ്ഞപ്പട. 15ാമിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സ്റ്റെഫാനോവിച്ചും 40ാം മിനിറ്റിൽ കറേജ് പെക്കൂസന്റെ തകർപ്പൻ ലോങ് റേഞ്ചറുമാണ് കേരളത്തെ ശക്തരായ ബംഗലൂരുവിന് എതിരെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിച്ചത്. 43ാം മിനിറ്റിൽ കേരളം മൂന്നാമതും ലക്ഷ്യം കാണേണ്ടതായിരുന്നു. പോപ്ലാനിക്കിന്റെ മികച്ച ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ കാലിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ പതറിയ ബംഗലൂരു പക്ഷേ രണ്ടാം പാതിയിൽ തിരിച്ച് വന്നു. മികച്ച അക്രമത്തിലൂടെ മുന്നേറിയ അവർ എപ്പോൾ വേണമെങ്കിലും ഗോളടിക്കാം എന്ന നിലയിലായിരു്‌നനു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് 69ാം മനിറ്റിൽ ഉദാന്തയുടെ ഹെഡർ വലയിലേക്ക് പതിച്ചപ്പോൾ സ്‌കോർ 2-1. 85ാം മിനിറ്റിൽ ഛേത്രി പട്ടിക പൂർത്തിയാക്കി. പലപ്പോഴും ഇരു ടീമിലേയും താരങ്ങൾ തമ്മിലുള്ള ഉന്തും തള്ളും കയ്യാങ്കളിയിലേക്ക് എത്തി. ആരാധകരും പരസ്പരം മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP