Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഐഎസ്എല്ലിൽ ചെന്നൈക്ക് വീണ്ടും തോൽവി; നിലവിലെ ചാമ്പ്യന്മാരെ ഒറ്റ ഗോളിന് വീഴ്‌ത്തി നോർത്ത് ഈസ്റ്റ്; ജയത്തോടെ വടക്കുകിഴക്കൻ ടീം മൂന്നാമത്

ഐഎസ്എല്ലിൽ ചെന്നൈക്ക് വീണ്ടും തോൽവി; നിലവിലെ ചാമ്പ്യന്മാരെ ഒറ്റ ഗോളിന് വീഴ്‌ത്തി നോർത്ത് ഈസ്റ്റ്; ജയത്തോടെ വടക്കുകിഴക്കൻ ടീം മൂന്നാമത്

സ്പോർട്സ് ഡെസ്‌ക്‌

ഗുവാഹത്തി: ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച ഐഎസ്എൽ പോരാട്ടത്തിൽ നിലവിലെ ചാന്പ്യന്മാരായ ചെന്നൈയിൻ എഫ് സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എതിരി്ല്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് ഹോംഗ്രൗണ്ടിൽ വിജയമാഘോഷിച്ചത്. മത്സരം സമനിലയിലാകുമെന്നുറപ്പിച്ചിരിക്കെ 87-ാം മിനിറ്റിൽ ഒഗ്ബെച്ചേയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയമുറപ്പിച്ച് ഗോൾ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഏറിയപങ്കും വിരസമായിരുന്നു മത്സരം. ബോൾ പൊസെഷനിലടക്കം മുന്നിട്ടുനിന്നെങ്കിലും വിജയഗോളിനായി 87ാം മിനിട്ടുവരെ ആതിഥേയർക്ക് കാത്തിരിക്കേണ്ടിവന്നു. ജയത്തോടെ നോർത്ത് ഈസ്റ്റ് 23 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP