Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

വീണ്ടും പടിക്കലിൽ കുടമുടച്ച് കേരളാ ടീം; പത്ത് പേരുമായി രണ്ടാപകുതിയുടെ ഭൂരിഭാഗം കളിച്ചിട്ടും ഇൻഞ്ചുറി ടൈമിൽ സമനില ഗോൾ നേടി ഗോവ സ്വന്തമാക്കിയത് അവിശ്വസനീയ സമനില; വിജയമുറപ്പാക്കിയത്തിന്റെ ആലസ്യത്തിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് നഷ്ടമാക്കിയത് ലീഗിൽ കുതിക്കാനുള്ള അവസരം; ആറുകളികളിൽ മൂന്നിലും തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ഇനി കപ്പടിക്കലിന് കാട്ടേണ്ടത് അസാധാരണ പോരാട്ട വീര്യം; ഐ എസ് എല്ലിൽ മലയാളിയുടെ മോഹങ്ങൾക്ക് ഈ സീസണിലും തിരിച്ചടികൾ

വീണ്ടും പടിക്കലിൽ കുടമുടച്ച് കേരളാ ടീം; പത്ത് പേരുമായി രണ്ടാപകുതിയുടെ ഭൂരിഭാഗം കളിച്ചിട്ടും ഇൻഞ്ചുറി ടൈമിൽ സമനില ഗോൾ നേടി ഗോവ സ്വന്തമാക്കിയത് അവിശ്വസനീയ സമനില; വിജയമുറപ്പാക്കിയത്തിന്റെ ആലസ്യത്തിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് നഷ്ടമാക്കിയത് ലീഗിൽ കുതിക്കാനുള്ള അവസരം; ആറുകളികളിൽ മൂന്നിലും തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ഇനി കപ്പടിക്കലിന് കാട്ടേണ്ടത് അസാധാരണ പോരാട്ട വീര്യം; ഐ എസ് എല്ലിൽ മലയാളിയുടെ മോഹങ്ങൾക്ക് ഈ സീസണിലും തിരിച്ചടികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അവസാന നിമിഷം കളി കൈവിടുന്ന പതിവ് കേരളാ ബ്ലാസ്റ്റേഴ്‌സ് തുടരുകയാണ്. ഗോവയ്‌ക്കെതിരെ മുഴുവൻ സമയം പൂർത്തിയാകുമ്പോൾ 21ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്, ഇൻജുറി ടൈമിൽ വഴങ്ങിയ ഗോളിൽ സമനില. വിജയമുറപ്പിച്ച് ഉഴപ്പിയതാണ് ഇതിന് കാരണം. ആറു മത്സരങ്ങളിൽനിന്ന് ഒരു വിജയവും രണ്ടു സമനിലയും സഹിതം അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ഗോവ ആറു മത്സരങ്ങളിൽനിന്ന് രണ്ടു വിജവും മൂന്നു സമനിലയും സഹിതം ഒൻപതു പോയിന്റുമായി നാലാം സ്ഥാനത്തെത്തി. വ്യാഴാഴ്ച മുംബൈ എഫ്‌സിക്കെതിരെ മുംബൈയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ മുംബൈ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ കളിയിൽ മുൻതൂക്കം മുംബൈയ്ക്കാകുമെന്നാണ് വിലയിരുത്തൽ.

ഗോവയ്‌ക്കെതിരെ വിജയമുറപ്പാക്കിയതിന്റെ ആലസ്യത്തിൽ ഉഴപ്പിക്കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കയ്യിലെത്തിയ വിജയം കൈവിട്ടത്. സ്പാനിഷ് താരം സെർജിയോ സിഡോഞ്ച (രണ്ട്), കാമറൂൺ താരം റാഫേൽ മെസ്സി (59) എന്നിവരുടെ ഗോളുകളിൽ രണ്ടു തവണ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സിനെ, സെനഗൽ താരം മൊർത്താദ ഫാൾ (42), ലെന്നി റോഡ്രിഗസ് (90പ്ലസ് ടു) എന്നിവരിലൂടെയാണ് ഗോവ തളച്ചത്. ആദ്യ ഗോൾ നേടിയ സെനഗൽ താരം മൊർത്താദ ഫാൾ 52ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് കൂടുതൽ പ്രതിരോധത്തിലായി. പിന്നീട് 10 പേരുമായി കളിച്ചാണ് ഗോവ വിജയത്തോളം പോന്ന സമനില പിടിച്ചുവാങ്ങിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയ തുടക്കം, ഗോവൻ ആധിപത്യത്തിലേക്കു വളർന്ന ഒടുക്കം. രണ്ടാം പകുതിയിലും സംഭവിച്ചത് ഇത് തന്നെയായിരുന്നു. ആദ്യ മിനിറ്റിൽ തന്നെ കേരളാ ടീം ആദ്യ ഗോൾ നേടി. ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ലീഡ് നേടിയത്. സ്പാനിഷ് താരം സെർജിയോ സിഡോഞ്ച 61ാം സെക്കൻഡിൽ നേടിയ ഗോൾ, ഈ സീസണിലെ വേഗമേറിയ ഗോൾ കൂടിയാണ്. പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന ഗോവ, ആദ്യപകുതി അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ശേഷിക്കെ സമനില ഗോൾ കണ്ടെത്തി.

ഇതിനിടെ കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചത് ബ്ലാസ്റ്റേഴ്‌സ് തന്നെ. തുടക്കം മുതൽ ഗോവൻ ഗോൾമുഖത്ത് അപകടം വിതച്ച ഓഗ്‌ബെച്ചെ റാഫേൽ മെസ്സി സഖ്യം പലതവണ ഗോളിനടുത്തെത്തി. 38ാം മിനിറ്റിൽ സഹൽഓഗ്‌ബെച്ചെമെസ്സി ത്രയം അത്തരമൊരു നിമിഷം സൃഷ്ടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് പതുക്കെ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. 52ാം മിനിറ്റിൽ ഗോവൻ ബോക്‌സിലേക്ക് മുന്നേറിയെത്തിയ ബ്ലാസ്റ്റേഴ്‌സ് നായകൻ ബർത്തലോമിയോ ഓഗ്ബെച്ചെയെ മറ്റുവഴിയൊന്നുമില്ലാതെ ഫൗൾ ചെയ്ത മൊർത്താദ ഫാളിന് റഫറി ചുവപ്പുകാർഡ് നൽകി പുറത്താക്കിയതോടെ ബ്ലാസറ്റേഴ്‌സ് പിടിമുറുക്കി. റഫറിയുമായി ഏറെനേരം കലഹിച്ചശേഷമാണ് ഫാൾ കളംവിട്ടത്.

ഇങ്ങനെ മുൻതൂക്കം നേടിയിട്ടും കേരളാ ടീം വീണ്ടും പടിക്കൽ കലമുടച്ചു. ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിൽ ഗോവയോട് സമനില. 92-ാം മിനിറ്റിൽ ലെനി റോഡ്രിഗസിന്റെ ഷോട്ട് ഗോളി രഹ്നേഷിനേയും മറികടന്ന് വലയിലെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ തലയിൽ കൈവെച്ചു. രണ്ടു തവണ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് കളി കൈവിട്ടത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് സന്ദർശകരെ ഞെട്ടിച്ചു. രാജു ഗെയ്ക്വാദിന്റെ ത്രൂ പാസ് ഹാഫ് വോളിയിലൂടെ സിഡോ വലയിലെത്തിച്ചു. ഗോവയുടെ ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനായില്ല. ബ്ലാസ്റ്റേഴ്സ്-1,ഗോവ-0. പിന്നീട് 41 മിനിറ്റു വരെ ഗോവ സമനില ഗോളിനായി കാത്തിരുന്നു. ഇടതുപാർശ്വത്തിൽ നിന്ന് ജാക്കിചാന്ദ് സിങ് കൊടുത്ത ക്രോസിൽ നിന്ന് മുർതാദ സെറിഗിൻ ഫാളിന്റെ ഒന്നാന്തരമൊരു ഹെഡ്ഡർ. ബ്ലാസ്റ്റേഴ്സ്-1, ഗോവ-1.

എന്നാൽ 51-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡെടുത്തു. മലയാളി താരം പ്രശാന്തിന്റെ ക്രോസിൽ ്നിന്ന് മെസ്സി ബൗളിയുടെ ഗോൾ. ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഈ ഗോൾ. സ്‌കോർ: 2-1. പക്ഷേ ഗോവയുടെ പോരാട്ടവീര്യം അണഞ്ഞിരുന്നില്ല. ഗോളി ടി പി രഹ്നേഷ് തടുത്തിട്ട പന്ത് നേരെ വന്നത് ബോക്‌സിന് തൊട്ടുമുന്നിലുള്ള ലെനി റോഡ്രിഗസിന്റെ കാലിലേക്ക്. ലെനിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. പന്ത് നേരെ വലയിലേക്ക്. ബ്ലാസ്റ്റേഴ്സ്-2, ഗോവ-2. ആറു കളികളിൽ നിന്ന് ഇത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണ്. കൊൽക്കത്തയ്ക്കെതിരേ നേടിയ ഒരൊറ്റ ജയം മാത്രമാണ് കേരള ടീമിന്റെ അക്കൗണ്ടിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP