Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ എസ് എൽ കിരീടപ്പോര് എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിൽ; രണ്ടാം സെമിയിൽ ഹൈദരാബാദിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി എടികെ; നിർണായക കിക്ക് വലയിലെത്തിച്ച് പ്രീതം കോടാൽ; രക്ഷകനായി വിശാൽ കൈത്തും

ഐ എസ് എൽ കിരീടപ്പോര് എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിൽ; രണ്ടാം സെമിയിൽ ഹൈദരാബാദിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി എടികെ; നിർണായക കിക്ക് വലയിലെത്തിച്ച് പ്രീതം കോടാൽ; രക്ഷകനായി വിശാൽ കൈത്തും

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത: നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി എ ടി കെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ. ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയാണ് എ ടി കെയുടെ എതിരാളികൾ. മോഹൻ ബഗാന്റെ അഞ്ചാം ഐ.എസ്.എൽ ഫൈനൽ പ്രവേശനമാണിത്.

നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിനൊടുവിലാണ് പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളിന് മറികടന്ന് എ ടി കെ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ആദ്യ പാദത്തിലും ഇരു ടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനാണ് മോഹൻ ബഗാന്റെ വിജയം.

പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനായി ജാവോ വിക്ടറും എടികെക്കായി ദിമിത്രി പെട്രാറ്റോസും ആദ്യ കിക്കുകൾ ഗോളാക്കി. എന്നാൽ ഹൈദരാബാദിന്റെ രണ്ടാം കിക്കെടുത്ത ജാവിയേർ സിവേറിയോയുടെ കിക്ക് എ ടി കെ ഗോൾ കീപ്പർ വിശാൽ കൈത്ത് രക്ഷപ്പെടുത്തി. എടികെക്കായി രണ്ടാം കിക്ക് ഫെഡ്രിക്കോ ഗലോഗോ ഗോളാക്കിയതോടെ ഹൈദരാബാദിന് സമ്മർദ്ദമായി. ഹൈദരാബാദിന്റെ മൂന്നാം കിക്കെടുത്ത സൂപ്പർ താരം ബെർതോമ്യു ഒഗ്‌ബെച്ചെക്കും പിഴച്ചു. ഒഗ്‌ബെച്ചെയുടെ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങി.

എ ടി കെക്കായി മൻവീർ സിങ് മൂന്നാം കിക്കും ഗോളാക്കി മുൻതൂക്കം നൽകി. ഹൈദരാബാദിന്റെ നാലാം കിക്കെടുത്ത രോഹിദ് ദാനു പിഴവുകളില്ലാതെ ഗോളാക്കി. എടികെയുടെ നാലാം കിക്കെടുത്ത ബ്രെണ്ടൻ ഹാംലിലിന് പിഴച്ചു. കിക്ക് പുറത്തേക്ക് പോയി. ഹൈദാരാബാദിന്റെ അഞ്ചാം കിക്ക് രെംഗൻ സിങ് ഗോളാക്കിയതോടെ എ ടികെയുടെ അവസാന കിക്ക് നിർണായകമായി. എന്നാൽ സമ്മർദ്ദ നിമിഷത്തിൽ പിഴവുകളേതുമില്ലാതെ ഗോളടിച്ച് എ ടി കെ നായകൻ പ്രീതം കോടാൽ ടീമിന് ഫൈനൽ ബർത്ത് നേടിക്കൊടുത്തു.

നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമിനും ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. എടികെ ആയിരുന്നു കൂടുതൽ ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് തൊടുത്തത്. എടികെ മൂന്ന് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോൾ ഹൈദരാബാദിന് ഒരയൊരു ഷോട്ട് മാത്രമെ ലക്ഷ്യത്തിലേക്ക് തൊടുത്തുള്ളു. ഹൈദരാബാദും പുറത്തായതോടെ ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയ രണ്ട് ടീമുകളും ഫൈനൽ കാണാതെ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP