Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പോയിന്റ് പട്ടികയിൽ ചെന്നൈയിന്റെ കുതിപ്പ് ; നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു; ജയത്തോടെ ചെന്നൈ മൂന്നാം സ്ഥാനത്ത്

പോയിന്റ് പട്ടികയിൽ ചെന്നൈയിന്റെ കുതിപ്പ് ; നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു; ജയത്തോടെ ചെന്നൈ മൂന്നാം സ്ഥാനത്ത്

മറുനാടൻ മലയാളി ബ്യൂറോ

മഡ്ഗാവ്: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ കുതിച്ചെത്തി ചെന്നൈയിൻ എഫ്‌സി . ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്റെ വിജയം. 35-ാം മിനുറ്റിൽ ലാൽദന്മാവിയയിലൂടെ നോർത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ബോറീസ്യൂക്കും(52) കോമനും (58) ആറ് മിനുറ്റിനിടെ വല ചലിപ്പിച്ചപ്പോൾ ചെന്നൈയിൻ ജയത്തിലെത്തി.

മത്സരത്തിന് കിക്കോഫാകുമ്പോൾ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിൻ 12 മത്സരങ്ങളിൽ 18 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. സീസണിൽ ചെന്നൈയിന്റെ അഞ്ചാം ജയമാണിത്. അതേസമയം ഒൻപത് പോയിന്റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. നോർത്ത് ഈസ്റ്റിന്റെ എട്ടാം തോൽവിയാണിത്. 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഒന്നാംസ്ഥാനത്ത്. 19 പോയിന്റുള്ള ജംഷഡ്പൂർ എഫ്‌സി രണ്ടാമതും തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP