ഐഎസ്എല്ലിൽ ജംഷഡ്ഫൂരിന്റെ വിജയക്കുതിപ്പിന് വിരാമം; ആധികാരിക ജയത്തോട മുംബൈ സിറ്റി; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്; 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്
ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ ജംഷേദ്പുർ എഫ്.സിയെ കീഴടക്കി മുംബൈ സിറ്റി എഫ്.സി. രണ്ടിനെതിരേ നാല് ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം. നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് വേണ്ടി കാസിയോ ഗബ്രിയേൽ, ബിപിൻ സിങ്, ഇഗോർ അംഗൂളോ, വെഗോർ കാറ്റാറ്റാവു എന്നിവർ ലക്ഷ്യം കണ്ടു. ജംഷേദ്പുരിനായി കോമൾ തട്ടാലും എലി സാബിയയും ആശ്വാസ ഗോളുകൾ നേടി.
ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള മത്സരമായതിനാൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ മുംബൈ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ നേടിക്കൊണ്ട് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുള്ള ജംഷേദ്പുർ പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ജംഷഡ്പൂരിന്റെ മലയാളി ഗോൾ കീപ്പർ ടി പി രഹ്നേഷിന്റെ പിഴവിൽ നിന്ന് മുംബൈ മുന്നിലെത്തി. തുടക്കത്തിലെ കോർണർ കിക്ക് നേടിയെടുത്തു. കിക്കെടുത്ത അഹമ്മദ് ജാഹു ബോക്സിലേക്ക് പാസ് കൊടുക്കുന്നതിനുപകരം ബോക്സിന് പുറത്തുനിന്ന കാസിയോ ഗബ്രിയേലിന് പന്ത് കൈമാറി. പന്ത് സ്വീകരിച്ച കാസിയോ മഴവില്ലുപോലൊരു ഷോട്ട് പോസ്റ്റിലേക്ക് തൊടുത്തുവിട്ടു. ഈ ഷോട്ടിന് ഇഗോർ അംഗൂളോ തലവെയ്ക്കാൻ ശ്രമിച്ചതോടെ ഗോൾകീപ്പർ രഹനേഷിന്റെ ശ്രദ്ധ മാറി. പന്ത് അംഗൂളോയുടെ തലയ്ക്ക് മുകളിലൂടെ പറന്ന് ഗോൾവലയിൽ മുത്തമിട്ടു. രഹനേഷിന് ഇത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്നാം മിനിട്ടിൽ തന്നെ മുംബൈ മത്സരത്തിൽ ലീഡെടുത്തു.
18-ാം മിനിട്ടിൽ വീണ്ടും ഗോളടിച്ച് മുംബൈ ജംഷേദ്പുരിനെ ഞെട്ടിച്ചു. ഇത്തവണ ബിപിൻ സിങ്ങാണ് മുംബൈയ്ക്ക് വേണ്ടി വലകുലുക്കിയത്. ജംഷേദ്പുർ പ്രതിരോധതാരം എലി സാബിയയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. എലി സാബിയ വരുത്തിയ പിഴവിൽ നിന്ന് പന്ത് റാഞ്ചിയ കാസിയോ ഗബ്രിയേൽ പന്ത് ബിപിൻ സിങ്ങിന് കൈമാറി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ആവശ്യമേ ബിപിൻ സിങ്ങിന് ഉണ്ടായിരുന്നുള്ളു. ഇതോടെ മുംബൈ 2-0 ന് മുന്നിലെത്തി.
24-ാം മിനിട്ടിൽ മുംബൈ വീണ്ടും ലീഡുയർത്തി. ഇത്തവണ സൂപ്പർതാരം ഇഗോർ അംഗൂളോയാണ് ഗോളടിച്ചത്. ഇത്തവണയും കാസിയോ ഗബ്രിയേലായിരുന്നു ഗോളിന്റെ പിന്നിലെ സൂത്രധാരൻ. കാസിയോ ബോക്സിനകത്തേക്ക് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച അംഗൂളോ പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗോൾപോസ്റ്റിലേക്ക് നിറയൊഴിച്ചു. രഹനേഷ് പരമാവധി ശ്രമിച്ചെങ്കിലും പന്ത് വലതുളച്ചു. ഇതോടെ മത്സരം 25 മിനിട്ട് പിന്നിടുമ്പോഴേക്കും മുംബൈ 3-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ കളിച്ച ജംഷേദ്പുർ 49-ാം മിനിട്ടിൽ തന്നെ ഒരു ഗോൾ തിരിച്ചടിച്ചു. യുവതാരം കോമൾ തട്ടാലാണ് ടീമിനായി ലക്ഷ്യം കണ്ടത്. സ്റ്റിയൂവർട്ടിന്റെ പാസ് സ്വീകരിച്ച് മുംബൈ ബോക്സിനുള്ളിലേക്ക് കയറിയ കോമൾ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മനോഹരമായി പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലേക്കുണർന്നു.
പിന്നാലെ 55-ാം മിനിട്ടിൽ രണ്ടാം ഗോളും നേടി ജംഷേദ്പുർ മുംബൈ സിറ്റിയെ ഞെട്ടിച്ചു. ഇത്തവണ പ്രതിരോധ താരം എലി സാബിയയാണ് ഗോളടിച്ചത്. പ്രതിരോധതാരം റെന്ത്ലെയ് നൽകിയ പാസ് സ്വീകരിച്ച് ഗോൾപോസ്റ്റിലേക്ക് ഷോട്ടുതിർത്ത ജംഷേദ്പുർ താരം ഇഷാൻ പണ്ഡിതയുടെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. പന്ത് സ്വീകരിച്ച എലി സാബിയ ഹെഡ്ഡറിലൂടെ അനായാസം പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ മത്സരം 3-2 എന്ന സ്കോറിലേക്ക് നീങ്ങി. ഇരുടീമുകളും ആക്രമണങ്ങളുമായി കളം നിറഞ്ഞു.
മുംബൈ നാലാം ഗോളടിച്ച് ലീഡുയർത്തി. പകരക്കാരനായി വന്ന വൈഗോർ കാറ്റാറ്റാവുവാണ് മുംബൈയ്ക്ക് വേണ്ടി ഗോളടിച്ചത്. ജംഷേദ്പുർ ബോക്സിനുള്ളിലേക്ക് വന്ന ലോങ് ഫ്രീകിക്ക് സ്വീകരിച്ച വൈഗോർ തീയുണ്ട പോലെ വലയിലേക്ക് പന്തടിച്ചുകയറ്റി. ദുഷ്കരമായ ആംഗിളിൽ നിന്നാണ് താരം ലക്ഷ്യം കണ്ടത്.
79-ാം മിനിട്ടിൽ ഗോളടിക്കാനുള്ള സുവർണാവസരം ജംഷേദ്പുരിന്റെ നെരിയസ് വാൽസ്കിസ് പാഴാക്കി. മത്സരമവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ മുംബൈയുടെ അഹമ്മദ് ജാഹു മികച്ച ലോങ്റേഞ്ചർ പോസ്റ്റിലേക്ക് ഉതിർത്തെങ്കിലും അസാമാന്യമായ ഡൈവിലൂടെ രഹനേഷ് ആ ഷോട്ട് രക്ഷപ്പെടുത്തി.
- TODAY
- LAST WEEK
- LAST MONTH
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- സംവിധായകൻ പ്രിയദർശന്റേയും ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കൻ സ്വദേശിനിയായ വിഷ്വൽ പ്രൊഡ്യൂസർ മെർലിൻ; ചെന്നൈയിലെ ഫ്ളാറ്റിൽ തീർത്തും ലളിതമായി വിവാഹ ചടങ്ങുകൾ; മകന്റെ വിവാഹത്തിനായി വീണ്ടും ഒരുമിച്ചു പ്രിയദർശനും ലിസിയും; നാത്തൂൻ റോളിൽ തിളങ്ങി കല്യാണി പ്രിയദർശനും
- കുഞ്ഞുവാവയെ കൂട്ടിയിട്ട് വരാമെന്ന പ്രതീക്ഷയിൽ ഇന്നലെ സ്കൂളിൽ പോലും പോയില്ല; കാറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയും അച്ഛനും പറഞ്ഞുകൊണ്ടിരുന്നതും വാവയെ കുറിച്ചുതന്നെ; എല്ലാ സന്തോഷവും പൊടുന്നനെ ഇല്ലാതാക്കി തീഗോളം; കണ്ണൂരിലെ ദുരന്തത്തിൽ പാടേ ഒറ്റയ്ക്കായി പോയി ശ്രീപാർവതി
- എൻജിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി എന്ന് മാധ്യമങ്ങൾ; സംഭവം അതല്ലെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്; ഫ്ളെയിം ഔട്ടാകുക എന്നാൽ എഞ്ചിൻ തനിയെ ഓഫാകുക എന്നർത്ഥം; തീ കൊണ്ടുള്ള കളി തെറ്റിയത് ഇങ്ങനെ
- മുടി പറിച്ചും തുണിയൂരിയും തമ്മിൽ തല്ലി; ഒരു വിമാനത്തിൽ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ; സീറ്റ് ഒഴിഞ്ഞു കൊടുക്കാതിരുന്ന ടിക്ടോക്കർ സൂര്യ കുറ്റക്കാരിയാണോ? രണ്ട് വിമാനയാത്ര സംഭവങ്ങൾ ഒരുമിച്ച്
- തീ ഉയർന്നത് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽ നിന്നും; കാറിൽ പെട്രോൾ കുപ്പികൾ ഉണ്ടായിരുന്നെന്ന വാർത്തകൾ പിൻവലിച്ചു മാധ്യമങ്ങൾ; കത്തിയ കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ രാസപരിശോധനക്ക് അയച്ചു; റീഷയുടെ വയറ്റിലെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ അമ്മയോട് ചേർത്തു സംസ്ക്കരിച്ചു; പൈപ്പ് തുരക്കുന്ന വണ്ടുകളിലേക്കും ചർച്ചകൾ
- യുകെയിൽ മലയാളി വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു; പനി ബാധിച്ച് അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത് ലൂട്ടൻ മലയാളികളുടെ മകളായ 16കാരി: സംസ്ക്കാരം യുകെയിൽ നടക്കും
- 'കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്'; കടുത്ത വിലക്കയറ്റത്തിന് വഴിവെക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ട്രോളിൽ രോഷം നിറയുന്നു; നികുതി വർധിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ് കരിദിനം ആചരിക്കും; പ്രവാസി ക്ഷേമം എന്ന പേരിൽ ബജറ്റിൽ കണ്ണിൽ പൊടിയിടൽ മാത്രമെന്നും വിമർശനം
- ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍