Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഹൈദരാബാദിന് നിരാശ; 'വീണു കിട്ടിയ' പെനാൽറ്റിയിൽ ജയിച്ചുകയറി ചെന്നൈയിൻ; മുൻ ചാംപ്യന്മാരുടെ ജയം മറുപടിയില്ലാത്ത ഒരു ഗോളിന്

മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഹൈദരാബാദിന് നിരാശ; 'വീണു കിട്ടിയ' പെനാൽറ്റിയിൽ ജയിച്ചുകയറി ചെന്നൈയിൻ; മുൻ ചാംപ്യന്മാരുടെ ജയം മറുപടിയില്ലാത്ത ഒരു ഗോളിന്

സ്പോർട്സ് ഡെസ്ക്

ബാംബോലിം: ഐഎസ്എല്ലിൽ മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഹൈദരാബാദ് എഫ് സിക്ക് നിരാശ. വീണു കിട്ടിയ പെനാൽറ്റിയിൽ ചെന്നൈയിൻ എഫ്സി സീസണിൽ വിജയത്തോടെ തുടങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ കീഴടക്കിയത്.

66-ാം മിനിറ്റിൽ വ്ളാഗിമിർ കോമാൻ നേടിയ പെനാൽറ്റി ഗോളിൽ ചെന്നൈയിൻ ഹൈദരാബാദിനെതിരേ ജയവുമായി രക്ഷപ്പെട്ടു. 65-ാം മിനിറ്റിൽ അനിരുഥ് ഥാപ്പയെ ഹൈദരാബാദ് താരം ഹിതേഷ് ശർമ ബോക്സിൽ വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി.

മത്സരത്തിൽ സമ്പൂർണാധിപത്യം ഹൈദാരാബാദിനായിരുന്നു. 11 ഷോട്ടുകളാണ് ഹൈദരാബാദ് ലക്ഷ്യത്തിലേക്കുതിർത്ത്. മൂന്നെണ്ണം ഗോൾ കീപ്പറെ പരീക്ഷിക്കുകയും ചെയ്തു. എന്നാൽ ചെന്നൈ ഗോൾ കീപ്പർ വിശാൽ കെയ്്ത്തിനെ കീഴ്പ്പെടുത്താനായില്ല. മറുവശത്ത് ചെന്നൈ ഏഴ് തവണ ഭാഗ്യം പരീക്ഷിച്ചു.

ഇതിൽ രണ്ട് ഷോട്ടുകളാണ് ഗോൾമുഖം ലക്ഷ്യമാക്കി പാഞ്ഞത്. അതിലൊന്ന് പെനാൽറ്റിയായിരുന്നു. 66-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഹൈദരാബാദ് ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമാണിക്ക് ഒരവസരവും നൽകാതെ കോമാൻ വലയിലാക്കി. ഹൈദരാബാദ് തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

മത്സരത്തിലുടനീളം ചെന്നൈയിൻ പ്രതിരോധത്തെ വിറപ്പിക്കുന്ന മികച്ച മുന്നേറ്റങ്ങൾ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ഹൈദരാബാദിന് തിരിച്ചടിയായത്. സൂപ്പർ താരം ബർത്തലോമ്യു ഓഗ്ബെച്ചെ മൂന്നിലേറെ സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതോടെ ഹൈദരാബാദിന് നിരാശയായി ഫലം. 10-ാം മിനിറ്റിൽ ഹാളിചരൺ നർസാരി പരിക്കേറ്റ് പുറത്ത് പോയതും തിരിച്ചടിച്ചു.

മത്സരം ആരംഭിച്ച് എട്ടാം മിനിറ്റിൽ തന്നെ മുന്നിലെത്താൻ ഹൈദരാബാദിന് ലഭിച്ച അവസരം ഓഗ്ബെച്ചെ നഷ്ടമാക്കി.

28-ാം മിനിറ്റിൽ യാസിർ മുഹമ്മദ് നൽകിയ മനോഹരമായ പാസും താരത്തിന് മുതലാക്കാനായില്ല. ഓഗ്ബെച്ചെയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ 30-ാം എഡു ഗാർസിയ ബോക്സിലേക്ക് നീട്ടിയ പന്തിൽ ഓഗ്ബെച്ചെയുടെ ഹെഡർ പുറത്തേക്ക് പോയി.

ഇതിനിടെ 38-ാം മിനിറ്റിൽ ബോക്സിന് മുന്നിൽ ലഭിച്ച അവസരം നിഖിൽ പൂജാരിയും നഷ്ടപ്പെടുത്തി. താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ 47-ാം മിനിറ്റിലും ഓഗ്ബെച്ചെ സുർണാവസരം നഷ്ടപ്പെടുത്തി.

എന്നാൽ 57-ാം മിനിറ്റിൽ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തി. ലാലിയൻസുവല ചാങ്തെയുടെ ഗോളെന്നുറച്ച ഷോട്ട് കട്ടിമണി തട്ടിയകറ്റുകയായിരുന്നു.

ഹൈദരാബാദ് ആക്രമണം ശക്തമാക്കിയതോടെ കാര്യമായ മുന്നേറ്റങ്ങളൊരുക്കാൻ ചെന്നൈയിന് സാധിച്ചില്ല. ഒരു ഭാഗ്യം പോലെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അവർ വിജയവുമായി മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP