Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒഡിഷ എഫ്.സിയെ ഗോൾമഴയിൽ മുക്കി മുംബൈ സിറ്റി; ജയം ഒന്നിനെതിരെ ആറു ഗോളുകൾക്ക്; സീസണിലെ ആദ്യ ഹാട്രിക്കുമായി ബിപിൻ സിങ് വിജയശിൽപി; വ്യാഴാഴ്ച ജംഷേദ്പുർ ബെംഗളുരു പോരാട്ടം

ഒഡിഷ എഫ്.സിയെ ഗോൾമഴയിൽ മുക്കി മുംബൈ സിറ്റി; ജയം ഒന്നിനെതിരെ ആറു ഗോളുകൾക്ക്; സീസണിലെ ആദ്യ ഹാട്രിക്കുമായി ബിപിൻ സിങ് വിജയശിൽപി; വ്യാഴാഴ്ച ജംഷേദ്പുർ ബെംഗളുരു പോരാട്ടം

സ്പോർട്സ് ഡെസ്ക്

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മുംബൈ എഫ്.സി തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചു. ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്.സിയെ ഒന്നിനെതിരേ ആറുഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്.

ബിപിൻ സിങ് ഹാട്രിക്ക് നേടിയപ്പോൾ ബർത്തലോമ്യു ഒഗ്ബെച്ചെ ഇരട്ട ഗോളുകളുമായി തിളങ്ങി. മറ്റൊരു ഗോൾ സായ് ഗൊദാർഡിന്റെ വകയായിരുന്നു. ഡീഗോ മൗറീഷ്യോയാണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്.

ഈ സീസണിലെ ആദ്യ ഹാട്രിക്കാണ് ബിപിൻ സിങ് പേരിൽ കുറിച്ചത്. പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മുംബൈ. ഒഡിഷ അവസാന സ്ഥാനത്തും തുടരുന്നു. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മുംബൈയുടെ ജയം.

മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ഡീഗോ മൗറീഷ്യോ ഒഡിഷയെ മുന്നിലെത്തിച്ചു. ബോക്സിനുള്ളിൽ വെച്ച് അഹമ്മദ് ജാഹു ജെറിയെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽട്ടി വിധിച്ചത്. മൗറീഷ്യോ അത് കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു.

ഒഡിഷയുടെ ആഹ്ലാദത്തിന് വെറും അഞ്ചുമിനിട്ട് മാത്രമേ ആയുസുണ്ടിയിരുന്നുള്ളു. 14-ാം മിനിട്ടിൽ ബർത്തലോമ്യു ഒഗ്ബെച്ചെയിലൂടെ മുംബൈ ഒപ്പമെത്തി. ജാഹുവിന്റെ പാസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്..

38-ാം മിനിട്ടിൽ മുംബൈ രണ്ടാം ഗോൾ നേടി ലീഡെടുത്തു. ഇത്തവണ ബിപിൻ സിങ്ങാണ് ടീമിനായി ഗോൾ നേടിയത്.

43-ാം മിനിട്ടിൽ ഒഗ്ബച്ചേ മത്സരത്തിലെ രണ്ടാം ഗോൾ സ്വന്തമാക്കി. ഇത്തവണയും ജാഹുവിന്റെ പാസ്സിൽ നിന്നാണ് ഒഗ്ബെച്ചെ ഗോൾ നേടിയത്. ജാഹുവിന്റെ ഫ്രീകിക്ക് സ്വീകരിച്ച ഒഗ്ബെച്ചെ തകർപ്പൻ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഒഗ്ബെച്ചെയുടെ പേരിൽ സീസണിലെ ഏഴാം ഗോൾ

ആദ്യ പകുതി അവസാനിക്കുന്നതിന് മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ സായ് ഗൊദാർഡ് മുംബൈയ്ക്കായി നാലാം ഗോൾ നേടി. ബിപിന്റെ ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ ഒഡിഷ താരം കമൽപ്രീത് വരുത്തിയ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.



കമലിന്റെ കാലിൽ നിന്നും പന്ത് നേരെ ഗൊദാർഡിന്റെ അടുത്തേക്കാണ് വന്നത്. അദ്ദേഹത്തിന്റെ ഇടംകാൽ ഷോട്ട് വലതുളച്ചുകയറി. ഇതോടെ ആദ്യ പകുതിയിൽ സ്‌കോർ 4-1 എന്ന നിലയിലായി.

രണ്ടാം പകുതി തുടങ്ങിയ 47-ാം മിനിട്ടിൽ ബിപിൻ മത്സരത്തിലെ രണ്ടാം ഗോൾ നേടി മുംബൈയ്ക്ക് കൂറ്റൻ ലീഡ് സമ്മാനിച്ചു. ഒഗ്ബെച്ചെയുടെ പാസ്സ് സ്വീകരിച്ച ബിപിൻ പന്ത് മികച്ച ഒരു ഷോട്ടിലൂടെ വലയിലെത്തിച്ചു. ഇതോടെ ഒഡിഷ തകർന്നു. സ്‌കോർ 5-1 എന്ന നിലയിലാകുകയും ചെയ്തു.

86-ാം മിനിട്ടിൽ ബിപിൻ ഗോൾപട്ടിക പൂർത്തിയാക്കി.ഹാട്രിക്ക് തികച്ചു. ഈ സീസണിൽ ആദ്യമായാണ് ഒരു താരം ഹാട്രിക്ക് നേടുന്നത്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ജെംഷേദ്പുർ ബെംഗളുരുവിനെ നേരിടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP