Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോൾമഴയ്ക്ക് ഒടുവിൽ സമനില; മൂന്ന് ഗോൾ വീതം അടിച്ച് ചെന്നൈയിനും നോർത്ത് ഈസ്റ്റും; ഇൻജുറി ടൈമിലെ പെനാൽറ്റിയിൽ നോർത്ത് ഈസ്റ്റിന്റെ രക്ഷകനായി ലൂയിസ് മച്ചാഡോ

ഗോൾമഴയ്ക്ക് ഒടുവിൽ സമനില; മൂന്ന് ഗോൾ വീതം അടിച്ച് ചെന്നൈയിനും നോർത്ത് ഈസ്റ്റും; ഇൻജുറി ടൈമിലെ പെനാൽറ്റിയിൽ നോർത്ത് ഈസ്റ്റിന്റെ രക്ഷകനായി ലൂയിസ് മച്ചാഡോ

സ്പോർട്സ് ഡെസ്ക്

മഡ്ഗാവ്: ഐഎസ്എല്ലിൽ ഗോൾമഴ കണ്ട മത്സരത്തിനൊടുവിൽ ചെന്നൈയിൻ എഫ് സി - നോർത്ത് ഈസ്റ്റ് യുനൈറ്റഡ് പോരാട്ടം സമനിലയിൽ. ഇരു ടീമുകളും മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.

ജയിച്ചാൽ ഗോവയെയേയും ഹൈദരാബാദിനെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്താമായിരുന്ന നോർത്ത് ഈസ്റ്റ് സമനിലയോടെ 18 കളികളിൽ 27 പോയന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ അസതമിച്ച ചെന്നൈയിൻ 19 കളികളിൽ 19 പോയന്റുമായി എട്ടാം സ്ഥാനത്താണ്.

ചെന്നൈയിനായി ചാങ്തെ ഇരട്ട ഗോളുകളുമായി തിളങ്ങി. എട്ടാം മിനിറ്റിലും 52-ാം മിനിറ്റിലുമായിരുന്നു താരത്തിന്റെ ഗോളുകൾ. 50-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാനുവൽ ലാൻസറോട്ടെയാണ് ചെന്നൈയിന്റെ മൂന്നാം ഗോൾ നേടിയത്.

എട്ടാം മിനിറ്റിൽ ജാക്കൂബ് സിൽവസ്റ്ററിന്റെ പാസിൽ നിന്ന് ലാൽ ചാംഗ്‌തെ ആണ് ചെന്നൈയിനെ മുന്നിലെത്തിച്ചത്. ആറ് മിനിറ്റിനകം നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. ലൂയിസ് മച്ചാഡോയുടെ ക്രോസിൽ നിന്ന് ഇമ്രാൻ ഖാനാണ് നോർത്ത് ഈസ്റ്റിന് സമനില ഗോൾ സമ്മാനിച്ചത്.

36-ാം മിനിറ്റിൽ മാനുവൽ ലാൻസറോട്ടെയുടെ ദുർബലമായൊരു ഫ്രീ കിക്ക് കൈയിലൊതുക്കുന്നതിൽ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാശിഷ് റോയ് പരാജയപ്പെട്ടെങ്കിലും പന്ത് പോസ്റ്റിൽ തട്ടി മടങ്ങി. എന്നാൽ 43-ാം മിനിറ്റിൽ ഖാസാ കാമറയുടെ പാസിൽ നിന്ന് ഡേഷോൺ ബ്രൗൺ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു.

ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ് നേടിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയുടെ തുടക്കത്തിലെ പെനൽറ്റി വഴങ്ങി. മാനുവൽ ലാൻസറോട്ടെയെ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാശിഷ് റോയ് ബോക്‌സിൽ വീഴ്‌ത്തിയതിന് ലഭിച്ച സ്‌പോട്ട് കിക്ക് ഗോളാക്കി മാറ്റി ലാൻസറോട്ടെ ചെന്നൈയിന് സമനില സമ്മാനിച്ചു.

രണ്ട് മിനിറ്റിനകം എഡ്വിൻ വാൻസ്‌പോളിന്റെ പാസിൽ നിന്ന് തന്റെ രണ്ടാം ഗോളും നേടി ലാൽ ചാംഗ്‌തെ ചെന്നൈയിന് വീണ്ടും മുന്നിലെത്തിച്ചു. ചെന്നൈയിൻ ജയിച്ചു കയറുമെന്ന് കരുതിയ ഘട്ടത്തിൽ ഇഞ്ചുറി ടൈമിൽ ഇദ്രിസ സില്ലയെ ബോക്‌സിൽ വിശാൽ കെയ്ത്ത് വീഴ്‌ത്തിയതിന് നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത ലൂയിസ് മച്ചാഡോ പിഴവേതുമില്ലാതെ ഗോൾ നേടിയതോടെ മത്സരം 3-3 ആവേശ സമനിലയിൽ പിരിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP