Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഐഎസ്എല്ലിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ ജയം മുംബൈക്ക്; എടികെ മോഹൻബഗാനെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി മുംബൈ

ഐഎസ്എല്ലിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ ജയം മുംബൈക്ക്; എടികെ മോഹൻബഗാനെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി മുംബൈ

സ്പോർട്സ് ഡെസ്ക്

ഫത്തോർഡ: ഐ.എസ്.എല്ലിൽ നിലവിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടത്തിൽ ജയം മുംബൈ സിറ്റി എഫ്‌സിക്ക്. എ.ടി.കെ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ തകർത്തത്. പ്രതിരോധത്തിലെ പാളിച്ചയാണ് എടികെയ്ക്ക് തിരിച്ചടിയായത്

ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം 69 ആം മിനുറ്റിലാണ് മുംബൈ വിജയഗോൾ കണ്ടെത്തിയത്. ബർത്തലോമ്യു ഓഗ്ബെച്ചെയാണ് മുംബൈയെ മുന്നിലെത്തിച്ചത്. കഴിഞ്ഞ അഞ്ചു മത്സരങ്ങൾക്കിടെ ഇതാദ്യമായാണ് എ.ടി.കെ ഗോൾ വഴങ്ങുന്നത്.

ഹ്യൂഗോ ബോമസിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ബോമസ് നൽകിയ പാസ് ഓഗ്ബെച്ചെ മികച്ചൊരു സ്ട്രൈക്കിലൂടെ വലയിലെത്തിക്കുകയായിരുന്നു. ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് അഞ്ചു പോയന്റിന്റെ ലീഡ് നേടാനും മുംബൈക്കായി

സീസണിൽ 10 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 25 പോയന്റോടെ മുംബൈ ഒന്നാം സ്ഥാനത്താണ്. 20 പോയന്റുമായി എ.ടി.കെയാണ് രണ്ടാമത്. 15 പോയിന്റുമായി ഹൈദരാബാദും ഗോവയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഒൻപത് പോയിന്റ് മാത്രമുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് പത്താമതാണ്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ബംഗളുരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി എറ്റുമുട്ടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP