ഐഎസ്എല്ലിൽ ജംഷേദ്പുരിന്റെ പ്രതിരോധക്കോട്ട തകർത്ത് ബ്ലാസ്റ്റേഴ്സ്; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; ഇരട്ട ഗോളുമായി ജോർദാൻ മറെ കളിയിലെ താരം

സ്പോർട്സ് ഡെസ്ക്
ബംബോലിം: കളിച്ച ഒൻപത് മത്സരങ്ങളിൽ അഞ്ചിലും തോറ്റു. മൂന്നെണ്ണം സമനില. ജയിച്ചതാകട്ടെ ഒരെണ്ണം മാത്രം. ജംഷേദ്പുരിനെതിരെ സീസണിലെ പത്താം മത്സരത്തിന് ഇറങ്ങുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല ടീമിന്റെ ഇങ്ങനെയൊരു തിരിച്ചുവരവ്. ഇതുവരെ കീഴടക്കാനാവാതിരുന്ന ജംഷേദ്പുരിന്റെ പ്രതിരോധക്കോട്ട തകർത്ത ബ്ലാസ്റ്റേഴ്സ് സീസണിലെ ഏറ്റവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ജോർദാൻ മറെയുടെ ഇരട്ട ഗോളിന്റെ മികവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷേദ്പുരിനെ ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്.
ഐ.എസ്.എൽ ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്സ് ജംഷേദ്പുരിനെ കീഴടക്കുന്നത്. 67-ാം മിനിട്ടിൽ 10 പേരായി ചുരുങ്ങിയിട്ടും അതിനുശേഷം രണ്ടു ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. മഞ്ഞപ്പടയ്ക്കായി രണ്ട് ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച ജോർദാൻ മറെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ജംഷേദ്പുരിനായി സൂപ്പർ താരം നെരിയസ് വാൽസ്കിസ് ഇരട്ട ഗോളുകൾ നേടി. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് കയറിയപ്പോൾ ജംഷേദ്പുർ അഞ്ചാം സ്ഥാനത്തുതന്നെ തുടരുകയാണ്.
മത്സരം തുടങ്ങി ആദ്യ മിനിട്ടുകളിൽ തന്നെ ആക്രമണ പ്രത്യാക്രമണങ്ങൾ കണ്ടു.മികച്ച ആക്രമണം പുറത്തെടുത്ത ജംഷേദ്പുരിന് മികച്ച അവസരം ലഭിച്ചു. കിക്കെടുത്ത അനികേത് ജാദവിന്റെ കിക്ക് ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിൽ തട്ടിത്തെറിച്ചു. 11-ാം മിനിട്ടിൽ മികച്ച കൗണ്ടർ അറ്റാക്കിലൂടെ ഗ്യാരി ഹൂപ്പർ പന്തുമായി ജംഷേദ്പുർ ബോക്സിലേക്ക് ഇരച്ചുകയറി. ഹൂപ്പറുടെ അത്യുഗ്രൻ പാസ് സ്വീകരിച്ച ജോർദാൻ മറെ ഗോൾകീപ്പർ മാത്രം മുന്നിലുണ്ടായിരുന്ന പോസ്റ്റിന് മുകളിലൂടെ പന്ത് അടിച്ചുകളഞ്ഞു. അനായാസേന ഗോൾ നേടാനാകുന്ന അവസരമാണ് താരം നഷ്ടപ്പെടുത്തിയത്.
പിന്നാലെ ഹൂപ്പറും പെരേരയും മറെയും സഹലുമെല്ലാം നിരന്തരം ജംഷേദ്പുർ ഗോൾമുഖത്ത് ആക്രമിച്ച് കളിച്ചു. 14-ാം മിനിട്ടിൽ മറെയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും വീണ്ടും പിഴച്ചു. ബ്ലാസ്റ്റേഴ്സിന്റെ നിരന്തര ആക്രമണങ്ങളുടെ ഫലമായി 22-ാം മിനിട്ടിൽ കാത്തിരുന്ന ആദ്യ ഗോളെത്തി. പ്രതിരോധ താരം കോസ്റ്റ നമോണൈസുവാണ് ടീമിനായി ഗോൾ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. മധ്യനിരതാരം ഫക്കുണ്ടോ പെരേരയുടെ ഫ്രീകിക്കിൽ നിന്നാണ് ഗോൾ പിറന്നത്. കിക്ക് സ്വീകരിച്ച കോസ്റ്റ തലകൊണ്ട് പന്തിനെ പോസ്റ്റിലേക്ക് ചെത്തിയിട്ടു. ബ്ലാസ്റ്റേഴ്സ് 1-0 ന് മുന്നിൽ.
ഗോൾ വഴങ്ങിയതിന്ന് പിന്നാലെ ജംഷേദ്പുരിന്റെ പ്രത്യാക്രമണം. അനികേത് ജാദവ് ഒരു തകർപ്പൻ ഷോട്ടെടുത്തെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് അത് വിദഗ്ധമായി ഒരു മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി.
ബോക്സിനകത്തേക്ക് പന്തുമായി കയറാൻ ശ്രമിച്ച മോൺറോയെ ഫൗൾ ചെയ്തതിന് ജംഷേദ്പുരിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത വാൽസ്കിസ് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തെത്തിച്ചു.
വാൽസ്കിസിന്റെ ഈ സീസണിലെ ഏഴാം ഗോൾ.
ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ വീണ്ടും മറെയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹെഡ്ഡർ മലയാളി ഗോൾകീപ്പർ തട്ടിയകറ്റി.
രണ്ടാം പകുതിയിൽ ഇരുടീമുകളും കരുതലോടെയാണ് കളിച്ചുതുടങ്ങിയത്. 51-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ മുബഷിർ എടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.ബ്ലാസ്റ്റേഴ്സിനായി പെരേരയും ഹൂപ്പറും മറെയും സഹലുമെല്ലാം തകർപ്പൻ കളി പുറത്തെടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല.
65-ാം മിനിട്ടിൽ ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ തുണച്ചു. ജാക്കിചന്ദിന്റെ മികച്ച വളഞ്ഞ കിക്ക് ക്രോസ്ബാറിൽ ഇടിച്ച് തെറിച്ചു. പിന്നാലെ അനാവശ്യ ഫൗൾ ചെയ്തതിന് 67-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ലാൽറുവത്താര രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. ഇതോടെ ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങി. ഗ്യാരി ഹൂപ്പറിനെ പിൻവലിച്ച് മധ്യനിര താരമായ രോഹിത് കുമാറിനെ കൊണ്ടുവന്നു.
78-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം നിർണായക ലീഡിലെത്തിച്ചു. പന്തുമായി ബോക്സിനകത്തേക്ക് കയറിയ ബ്ലാസ്റ്റേഴ്സിന്റെ ഫക്കുണ്ടോ പെരേരയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ രഹ്നേഷ് തട്ടിയകറ്റി. എന്നാൽ പന്ത് നേരെ ജോർദാൻ മറെയുടെ കാലിൽ. സമയം പാഴാക്കാതെ മറെ പന്ത് വലയിലേക്ക് തട്ടിയിട്ട് ബ്ലാസ്റ്റേഴ്സിന് നിർണായക ലീഡ് സമ്മാനിച്ചു.
82-ാം മിനിട്ടിൽ ജംഷേദ്പുരിനെ ഞെട്ടിച്ച് മറെയുടെ ഇരട്ടഗോൾ. ജംഷേദ്പുർ ഗോൾകീപ്പർ രഹ്നേഷിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിനകത്തേക്ക് ഫക്കുണ്ടോ പെരേര നീട്ടിക്കൊടുത്ത പന്ത് പിടിച്ചടക്കാൻ മറെ ശ്രമിച്ചു. പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിനിടെ മറെയുടെ കാലുകളിൽ നിന്നും വലയിലേക്ക്. ബ്ലാസ്റ്റേഴ്സ് 3-1 ന് മുന്നിൽ.
ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുന്നതിനിടെ ജംഷേദ്പുർ രണ്ടാം ഗോൾ മടക്കി. 84-ാം മിനിട്ടിൽ വാൽസ്കിസാണ് ടീമിനായി രണ്ടാം ഗോൾ നേടിയത്. മികച്ച ഹെഡ്ഡറിലൂടെയാണ് ഗോൾ പിറന്നത്. സീസണിൽ താരത്തിന്റെ എട്ടാം ഗോളാണിത്. ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍