Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യ വിജയം; മുട്ടുകുത്തിച്ചത് കരുത്തരായ ഹൈദരാബാദ് എഫ്.സിയെ

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യ വിജയം; മുട്ടുകുത്തിച്ചത് കരുത്തരായ ഹൈദരാബാദ് എഫ്.സിയെ

മറുനാടൻ ഡെസ്‌ക്‌

ബംബോലിം: കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത് കരുത്തരായ ഹൈദരാബാദ് എഫ്.സിയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഈ സീസണിലെ ആദ്യവിജയം നേടിയത്. മലയാളി താരം അബ്ദുൾ ഹക്കുവും ജോർദാൻ മുറെയും ബ്ലാസ്‌റ്റേഴ്‌സിനായി ​ഗോൾ നേടി. ബ്ലാസ്റ്റേഴ്‌സിന്റെ ജിക്‌സൺ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ആദ്യപകുതിയിൽ കളി 28-ാം മിനിറ്റിൽ എത്തിയപ്പോഴാണ് അബ്ദുൾ ഹക്കു ​ഗോൾവല കുലുക്കിയത്. ബോക്‌സിലേക്ക് ഉയർന്നുവന്ന കോർണർ കിക്ക് ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെ വലയിലെത്തി. ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹക്കുവിന്റെ സീസണിലെ ആദ്യ ഗോളുമാണിത്.

ആദ്യ പകുതിയിൽ ഉണർന്നു കളിച്ച ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളിൽ നിരന്തരം ഇരച്ചുകയറിയെങ്കിലും സ്കോർ പിറന്നില്ല. രണ്ടാം പകുതിയിൽ കിട്ടിയ അവസരങ്ങൾ കൈവിട്ടതും നിർഭാ​ഗ്യവും ഹൈദരാബാദിന് വിലങ്ങായി. 87-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ​ഗോൾ. ജോർദാൻ മുറെ സീസണിൽ നേടിയ രണ്ടാമത്തെ ​ഗോളാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP