Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ആദ്യ പകുതി ഗോൾരഹിതം; രണ്ടാം പകുതിയിലെ നാലിൽ മൂന്ന് ഗോളുകളും പെനാലിറ്റിയിൽ പിറന്നത്; ജംഷദ്പുരിനെ കൊൽക്കത്ത തളച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ആദ്യ പകുതി ഗോൾരഹിതം; രണ്ടാം പകുതിയിലെ നാലിൽ മൂന്ന് ഗോളുകളും പെനാലിറ്റിയിൽ പിറന്നത്; ജംഷദ്പുരിനെ കൊൽക്കത്ത തളച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പെനാലിറ്റിയിലൂടെ മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ ജംഷദ്പൂരിനെതിരെ എടികെയ്ക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കൊൽക്കത്തയുടെ ജയം. മത്സരത്തിലെ മൂന്നു ഗോളുകൾ പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 57-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ റോയ് കൃഷ്ണയാണ് ആതിഥേയർക്ക് ലീഡ് സമ്മാനിച്ചത്. 71-ാം മിനിറ്റിൽ ലഭിച്ച രണ്ടാം പെനാൽറ്റിയും കൃഷ്ണ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു.

കളിയുടെ അവസാനം ജംഷദ്പൂരിനും ഒരു പെനാൽറ്റി ലഭിച്ചു. 85-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സെർജിയോ കാസ്റ്റിൽ വലയിലാക്കി. അതിനു പിന്നാലെ ഇഞ്ചുറി ടൈമിൽ ഗാർസിയയിലൂടെ മൂന്നാം ഗോൾ നേടിക്കൊണ്ട് എടികെ വിജയം ഉറപ്പിച്ചു.

എടികെയുടെ തുടർച്ചയായ മൂന്നാം ജയമാണ്. ഇതോടെ നാല് മത്സരങ്ങളിൽ മൂന്നു ജയവും ഒരു തോൽവിയുമായി ഒമ്പതു പോയിന്റുള്ള എടികെ തലപ്പത്ത് എത്തി. നാലു മത്സരങ്ങളിൽ എട്ടു പോയിന്റുള്ള ഗോവ എഫ്‌സിയാണ് രണ്ടാമത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP