Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'നായകൻ വില്ലനായി'; അവസാന ആറു മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിൽ രണ്ട് ആണിയടിച്ച് നോർത്ത് ഈസ്റ്റ്; അതിജീവനത്തിന്റെ പോരാട്ടത്തിൽ കേരളത്തിന് ദയനീയ തോൽവി; പേപ്പറിലെ പ്രതിരോധം കളത്തിൽ കാണിക്കാത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവിയും തുലാസിൽ; ഈ തോൽവിക്ക് ആരാധകർക്ക് നൽകാൻ മറുപടിയെന്ത്?

'നായകൻ വില്ലനായി'; അവസാന ആറു മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിൽ രണ്ട് ആണിയടിച്ച് നോർത്ത് ഈസ്റ്റ്; അതിജീവനത്തിന്റെ പോരാട്ടത്തിൽ കേരളത്തിന് ദയനീയ തോൽവി;  പേപ്പറിലെ പ്രതിരോധം കളത്തിൽ കാണിക്കാത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവിയും തുലാസിൽ; ഈ തോൽവിക്ക് ആരാധകർക്ക് നൽകാൻ മറുപടിയെന്ത്?

സ്പോർട്സ് ഡെസ്‌ക്

ഗുവാഹത്തി: അതീജീവനത്തിന്റെ പോരാട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോൽവി. നിർണായക മത്സരത്തിൽ മത്തേജ് മത്തേജ് പോപ്ലാറ്റ്നിക്കിലൂടെ 73ാം മിനിട്ടിൽ ലീഡെടുത്ത് ആദ്യം മുന്നിട്ട് നിന്നത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. എന്നാൽ പതിവായി അവസാന മിനിട്ടുകളിൽ കളി പാഴാക്കുന്ന ബ്ലാസ്റ്റേഴിസിനെ തന്നെയായിരുന്നു പിന്നീട് കണ്ടത്.

93ാം മിനിട്ടുവരെ നായകനായി വീരോചിതമായി പോരാടിയ ജിങ്കന്റെ ആവശ്യമില്ലാത്ത ഒരു പിഴവിൽ നിന്നാണ് നോർച്ച് ഈസ്റ്റിന് ആദ്യ ഗോളിന് വഴിയൊരുക്കുന്നത്. ഉയർന്ന് വന്ന് പന്ത് സ്വീകരിക്കാൻ നിന്ന എതിർ താരത്തെ ബോക്‌സിനുള്ളിൽ ആവശ്യമില്ലാതെ കേരള ക്യാപ്റ്റൻ തള്ളിയിടുകയായിരുന്നു.ഇതിന് ലഭിച്ച പെനാൽറ്റി ധീരജ് സിംഗിനെ കാഴ്ചക്കാരനാക്കി ബർതൊലൊമ്യു ഒഗ്ബച്ചേ വലയിലെത്തിച്ചു. പിന്നെ കണ്ടത് നോർത്ത് ഈസ്റ്റിന്റെ നിരന്തരമായ ആക്രമണമായിരുന്നു.

ഇൻജുറി ടൈമിന്റെ അവസാന മിനിട്ടിൽ ബോക്‌സിന് സമീപത്ത് നിന്ന് യുവാൻ ക്രൂസ് മസ്‌കിതൊടുത്ത ഷോട്ട് വെടിയുണ്ട കണക്കെ ബ്ലാസ്റ്റേഴ്‌സിന്റെ വല തുളയ്ക്കുകയായിരുന്നു. കൂടുതൽ ഗോൾ കേരളത്തിന്റെ വല കുലുക്കാത്തതിന് 18കാരനായ ധീരജിനോട് നന്ദി പറയാം. ധീരജിന്റെ അത്യുഗ്രൻ സേവുകളായിരുന്നു കേരളത്തെ നിരവധി തവണ രക്ഷപ്പെടുത്തിയത്.

ലെൻ ഡുംഗൽ പാഴാക്കിയ മൂന്ന് ഗോളവസരങ്ങൾ ആദ്യ പകുതിയിൽ കേരളത്തിന് തിരിച്ചടിയായി. ആറാം മിനിറ്റിൽ മറ്റേജ് പോപ്ലാറ്റ്നിക്കിലൂടെ കേരളം ആദ്യ ആക്രമണം നടത്തി. ബോക്സിന് പുറത്തുവെച്ച് പോപ്ലാറ്റ്നിക്ക് തൊടുത്ത ഷോട്ട് പക്ഷേ നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ പവൻ കുമാർ കൈപ്പിടിയിലൊതുക്കി.

തുടർന്നുള്ള മിനിറ്റുകളിൽ കേരളാ പ്രതിരോധത്തെ നോർത്ത് ഈസ്റ്റ് വിറപ്പിച്ചുകൊണ്ടിരുന്നു. ഒഗ്ബെച്ചി തുടർച്ചയായി ആക്രമിക്കാൻ തുടങ്ങിയതോടെ ആദ്യ മിനുറ്റുകളിൽ കേരളാ പ്രതിരോധം നന്നായി വലഞ്ഞു. പതിമൂന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഗോൾകീപ്പറുടെ പിഴവിൽ നിന്ന് ഗോൾ നേടാനുള്ള മികച്ച അവസരം കേരളത്തിന് ലഭിച്ചെങ്കിലും ലെൻ ഡുംഗലിന് അത് മുതലെടുക്കാനായില്ല. ഇരുടീമുകളും അവസാന മത്സരം തോറ്റിരുന്നു. 8 കളിയിൽ ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഏഴാം സ്ഥാനത്താണ്. 7 കളിയിൽ 14 പോയിന്റുമായി നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് ജിങ്കൻ തൊട്ടുപിന്നാലെ പെനാൽറ്റി വഴങ്ങിയത് അദ്ദേഹത്തിനും ബ്ലാസ്റ്റേർസിനും നാണക്കേടായി. ഈ അവാർഡ് വാങ്ങാതെ ജിങ്കൻ മടങ്ങി. ഗോളടിക്കുന്നതിൽ കാട്ടുന്ന അലംഭാവവും, കളിയിലെ പോരായ്മയും ആരാധകരെ ക്ലബിൽ നിന്ന് അകറ്റുന്നുണ്ട്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം എഫ് സിയുടെ കളി കാണാനാണ് ഇന്ന് കൂടുതൽ കളി പ്രേമികൾ എത്തുന്നത്. ഇതോടെ ബ്ലാസ്റ്റേർസിന്റെ ഭാവി ഹോം മത്സരങ്ങളും ഭീഷണി നേരിടുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP