Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഐപിഎൽ മത്സരങ്ങൾക്ക് അടുത്ത മാസം യുഎഇയിൽ തുടക്കമാകും; സെപ്റ്റംബർ 19ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനൽ നവംബർ 10ന്

ഐപിഎൽ മത്സരങ്ങൾക്ക് അടുത്ത മാസം യുഎഇയിൽ തുടക്കമാകും; സെപ്റ്റംബർ 19ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനൽ നവംബർ 10ന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്ക് അടുത്ത മാസം യുഎഇയിൽ തുടക്കമാകും. മത്സരങ്ങൾ യുഎഇയിൽ നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകുക ആയികുന്നു. അടുത്തമാസം 19ന് മത്സരങ്ങൾ ആരംഭിക്കും. നവംബർ 10നാണ് ഫൈനൽ. ആദ്യഘട്ടത്തിൽ കാണികൾക്ക് പ്രവേശനമില്ല. രണ്ടാംഘട്ടത്തിൽ 30 മുതൽ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാൻ യുഎഇ സർക്കാരിനോട് അനുമതി തേടും.

ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരങ്ങൾ. ടീമിൽ പരമാവധി 24 താരങ്ങളെ ഉൾപ്പെടുത്താം. ഐപിഎൽ ഭരണസമിതി യോഗത്തിലാണ് ടൂർണമെന്റ് സംബന്ധിച്ച് അന്തിരൂപരേഖയായത്. ചൈനീസ് മൊബൈൽ കമ്പനിയായ വിവോ ഉൾപ്പെടെ ഒരു സ്‌പോൺസർമാരെയും മാറ്റേണ്ടതില്ലെന്നും ഭരണസമിതി ഞായറാഴ്ച ചേർന്ന വിർച്വൽ യോഗത്തിൽ തീരുമാനമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP