Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഗോളും അസിസ്റ്റുമായി സുനിൽ ഛേത്രി; നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് ജയം; നേപ്പാളിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ഒരു ഗോളും അസിസ്റ്റുമായി സുനിൽ ഛേത്രി; നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് ജയം; നേപ്പാളിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

സ്പോർട്സ് ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നേപ്പാളിനെ ഇന്ത്യ കീഴടക്കിയത്.

ഫാറുഖ് ചൗധരി, സുനിൽ ഛേത്രി എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. തേജ് തമംഗാണ് നേപ്പാളിന്റെ ഒരു ഗോൾ നേടിയത്. മുമ്പ് നടന്ന സൗഹൃദ മത്സരത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ ഗോൾരഹിതമായിരുന്നു ആദ്യ പകുതി. ഇന്ത്യ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾവര ഭേദിക്കാനായില്ല. 62-ാം മിനിറ്റിൽ ഇന്ത്യ മുന്നിലെത്തി. ഛേത്രിയുടെ അസിസ്റ്റിൽ പകരക്കാരനായി ഇറങ്ങിയ ചൗധരി വലകുലുക്കുകയായിരുന്നു. 80-ാം മിനിറ്റിൽ ഛേത്രി ലീഡുയർത്തി. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് അനിരുദ്ധ ഥാപ്പ.

തിരിച്ചടിക്കാനുള്ള നേപ്പാളിന്റെ ശ്രമം ഒരു ഗോളിൽ മാത്രം ഒതുങ്ങി. 87-ാം മിനിറ്റിലായിരുന്നു തമംഗിന്റെ ഗോൾ. ഫിഫ റാങ്കിംഗിൽ 168-ാം സ്ഥാനത്തുള്ള രാജ്യമാണ് നേപ്പാൾ. ഇന്ത്യയാവട്ടെ 105-ാം സ്ഥാനത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP