Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്ര പോരാട്ടത്തിനൊരുങ്ങി ഇന്ത്യ; ചൈന വൻ മതിൽ തകർക്കാൻ പോകുന്നത് സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള യുവനിര; ഇന്നിറങ്ങുന്നത് ചൈനയ്‌ക്കെതിരെ ഒരിക്കലും ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാൻ

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്ര പോരാട്ടത്തിനൊരുങ്ങി ഇന്ത്യ; ചൈന വൻ മതിൽ തകർക്കാൻ പോകുന്നത് സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള യുവനിര; ഇന്നിറങ്ങുന്നത് ചൈനയ്‌ക്കെതിരെ ഒരിക്കലും ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാൻ

സുഷോ (ചൈന) ; കൊച്ചിയിൽ 1997 ലെ നെഹ്‌റു കപ്പിനു ശേഷം ഫുട്‌ബോൾ മൈതാനത്ത് വീണ്ടുമൊരു ഇന്ത്യ ചൈന പോരാട്ടം ഇന്ന്. എഎഫ്‌സി എഷ്യൻ കപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ചെനക്കെതിരെ ബൂട്ട് കെട്ടും. ചൈനീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മൽസരമെന്ന ഖ്യാതിയുള്ള കളിക്കു കിക്കോഫ് വൈകിട്ട് 4.30ന്. രണ്ടു പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുന്നത്. അതും ചൈനയിൽ ആദ്യമായാണ് ഇന്ത്യൻ സീനിയർ ടീം ഒരു മത്സരം കളിക്കാനിറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കാനാണ് ഇന്ന് ഇന്ത്യയെ നയിക്കുകയെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ അറിയിച്ചു. ജിങ്കാൻ ക്യാപ്റ്റൻസി അർഹിക്കുന്ന കളിക്കാരനാണ്. ഇന്ത്യയുടെ വിജയങ്ങളിലെ നിർണായക പങ്കാളി. ഛേത്രിയും ജെജെയും ഗുർപ്രീതും ഉൾപ്പെടെ നായകവേഷത്തിൽ തിളങ്ങിയവർ വേറെയുമുണ്ടെങ്കിലും ഈ കളിക്കു ക്യാപ്റ്റൻസി ജിങ്കാന് അവകാശപ്പെട്ടതാണ്. ക്യാപ്റ്റൻസി റൊട്ടേഷൻ നയത്തെക്കുറിച്ച് കോച്ച് വിശദീകരിച്ചു.

ചൈനയുടെ സമീപകാല ഫോം മോശമായത് ഇന്നത്തെ കളിയിലും പ്രതിഫലിക്കുമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും കോച്ച് ഇന്ത്യൻ കളിക്കാർക്കു നൽകി. അവരുടെ അടുത്ത കാലത്തെ കളികൾ മോശമായിരുന്നിരിക്കാം. അതേ കളി പ്രതീക്ഷിച്ചാൽ നമ്മൾ മണ്ടന്മാരാകും. കോൺസ്റ്റന്റൈൻ പറഞ്ഞു. ഇറ്റലിയെ ലോകകപ്പ് ജേതാക്കളാക്കിയ മാർസെലോ ലിപ്പിയാണു ചൈനയുടെ പരിശീലകൻ. പ്രമുഖ താരങ്ങളെല്ലാം ഇന്ന് ഇന്ത്യയ്‌ക്കെതിരെ കളിച്ചേക്കുമെന്നാണു വിവരം. ലോകറാങ്കിങ്ങിൽ 76ാം സ്ഥാനത്താണു ചൈന. ഇന്ത്യ 97ാം സ്ഥാനത്തും. കൊച്ചിയിലെ മൽസരം ചൈന 21നു ജയിച്ചിരുന്നു. ഷാങ്ഹായിയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഷുസോയിൽ 15 ഡിഗ്രിയാണു കാലാവസ്ഥ. നേരത്തെ ഇവിടെയെത്തിയ ടീം കാലാവസ്ഥയുമായി പൊരുത്തപ്പെട്ടതായി കോച്ച് പറഞ്ഞു.

ഇതുവരെ കളിച്ച 17 മത്സരങ്ങളിൽ 12 ലും വിജയം ചൈനക്കൊപ്പമായിരുന്നു. 5 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഒരിക്കൽ പോലും ഇന്ത്യയ്ക്ക് ജയിക്കാൻ സാധിച്ചിട്ടില്ല. ചൈനക്കെതിരെ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന ചീത്തപേര് മാറ്റാനാകും നീല കടുവകൾ നാളെ ശ്രമിക്കുക. 22 അംഗ ഇന്ത്യൻ ടീമിൽ യുവത്വത്തിനൊപ്പം പരിചയസമ്പത്തും കൂടിചേരുമ്പോൾ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം.

മുന്നേറ്റത്തിൽ ഛേത്രിക്കൊപ്പം ജെജെയും നർസാരിയും ചേരും. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ചുമതല അനിരുദ്ധ് താപയ്ക്കും റൗളിനുമാണ്. ശക്തമായ പ്രതിരോധമാണ് ഇന്ത്യയുടെ മറ്റൊരു കരുത്ത്. പ്രതിരോധത്തിൽ സന്ദേശ് ജിങ്കനും, അനസ് എടത്തൊടികയും, പ്രീതം കൊട്ടാളും സുഭാഷിഷും ഉറച്ചു നിന്നാൽ ചൈനീസ് പടയ്ക്ക് ഗോൾ നേടാൻ വിയർപ്പൊഴുക്കേണ്ടിവരും. ഗുർപ്രീത് സിങാണ് ഗോൾകീപ്പർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP