Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും; കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോറൻ കളിയായിരുന്നു ഇന്നലത്തേത്; ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് ഐഎം വിജയൻ

ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും; കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോറൻ കളിയായിരുന്നു ഇന്നലത്തേത്; ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് ഐഎം വിജയൻ

മറുനാടൻ ഡെസ്‌ക്‌

ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് ഐ.എം വിജയൻ. ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലതെന്നാണ് ഐ.എം വിജയന്റെ പ്രതികരണം. മത്സരത്തിനിടയിൽ മുഹമ്മദ് റാഫിയെ പിൻവലിച്ചത് അപമാനിക്കൽ ആണെന്നും ഐ.എം വിജയൻ പറഞ്ഞു.ഒഡീഷയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. റഫറിയുടെ മോശം തീരുമാനങ്ങൾ കളിയെ കാര്യമായി ബാധിച്ചിരുന്നു.

'ആത്മാർത്ഥ ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണം. സ്വന്തം മൈതാനത്തിലെ മൂന്ന് പോയിന്റ് നിർണ്ണായകമാണ്. അവർ സമനിലയ്ക്ക് വേണ്ടി കളിച്ചു. നമ്മൾ ജയിക്കാൻ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോറൻ കളിയായിരുന്നു ഇത്', ഐം.എം വിജയൻ ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും. ഭൂരിഭാഗം സമയവും കാലിൽ പന്തു ചേർത്തുവെക്കുന്നതല്ല യഥാർഥ ഫുട്‌ബോൾ എന്നും അദ്ദേഹം പറഞ്ഞു.മുഹമ്മദ് റാഫിയെ ആദ്യ പകുതിയിൽ ഇറക്കി രണ്ടാം പകുതിയിൽ പിൻവലിച്ചത് മോശമാണെന്നും അദ്ദേഹത്തോടുള്ള അവഹേളനമാണിതെന്നും ഐ.എം വിജയൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP