Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ടാം ജയം സ്വപ്‌നംകണ്ട ഹൈദരാബാദിനെ സമനിലയിൽ തളച്ച് ജംഷേദ്പൂർ;രണ്ടു മാസങ്ങളായി ജയമില്ലാതെ ഹൈദരാബാദ്

രണ്ടാം ജയം സ്വപ്‌നംകണ്ട ഹൈദരാബാദിനെ സമനിലയിൽ തളച്ച് ജംഷേദ്പൂർ;രണ്ടു മാസങ്ങളായി ജയമില്ലാതെ ഹൈദരാബാദ്

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഐ.എസ്.എൽ സീസണിലെ രണ്ടാം ജയം നേടാമെന്ന ഹൈദരാബാദ് എഫ്.സിയുടെ മോഹങ്ങളെ സമനിലയിൽ പിടിച്ച് ജംഷേദ്പൂർ. 39-ാം മിനിറ്റിൽ ഇൻജുറി ടൈമിലെ ഗോളിലൂടെയാണ് ഹൈദരാബാദിന്റെ വിജയ സ്വപ്‌നങ്ങൾക്ക് ജംഷേദ്പുർ എഫ്.സി തടയിട്ടത്.

39-ാം മിനിറ്റിൽ നെസ്റ്റർ ഗോർഡില്ലോയിലൂടെ ലീഡെടുത്ത ഹൈദരാബാദിനെതിരേ ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ സുമീത് പസ്സി നേടിയ ഗോളിലൂടെ ജംഷേദ്പുർ സമനില പിടിച്ചു (11).

2019 നവംബർ രണ്ടിന് കേരള ബ്ലാസ്റ്റേഴ്സിനെ 2-1ന് തോൽപ്പിച്ച ശേഷം പിന്നീട് ഇതുവരെ ഹൈദരാബാദിന് സീസണിൽ ഒരു ജയംപോലും നേടാനായിട്ടില്ല. ജയമില്ലാതെ രണ്ടു മാസങ്ങളാണ് ഹൈദരാബാദ് പിന്നിട്ടത്.

സമനിലയോടെ 17 മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ജംഷേദ്പുർ എഫ്.സി ഏഴാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളിൽ നിന്ന് വെറും ഏഴ് പോയന്റുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തു തന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP