Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളൂരു എഫ്‌സിയെ ഞെട്ടിച്ച് ഗോകുലം കേരള എഫ്‌സി; പ്രീസീസൺ മത്സരത്തിൽ ഐഎസ്എൽ ചാമ്പ്യന്മാരെ ഗോകുലം വീഴ്‌ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ജയം പിടിച്ചെടുത്തത് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം

ബംഗളൂരു എഫ്‌സിയെ ഞെട്ടിച്ച് ഗോകുലം കേരള എഫ്‌സി; പ്രീസീസൺ മത്സരത്തിൽ ഐഎസ്എൽ ചാമ്പ്യന്മാരെ ഗോകുലം വീഴ്‌ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ജയം പിടിച്ചെടുത്തത് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം

സ്പോർട്സ് ഡെസ്‌ക്‌

ഐ ലീഗ് ഐഎസ്എൽ പ്രീ സീസൺ മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ വീഴ്‌ത്തി ഗോകുലം കേരള എഫ്.സി. ബംഗളൂരു എഫ്‌സി ഒരു ഗോളിന് മുന്നിട്ട് നിന്ന മത്സരത്തിലാണ് മൂന്നെണ്ണം തിരിച്ചടിച്ച കേരള ടീം വിജയിച്ച് കയറിയത്. കർണാടകയിലെ ബെല്ലാരിയിൽ ആണ് മത്സരം നടന്നത്. കീനൻ ലെവിസ് ആണ് ബംഗളൂുവിനെ മുന്നിലെത്തിച്ചത്. ക്യാപ്റ്റൻ മാർക്കസ് ജോസഫ്, ഹെന്റി കിസേക്ക കെ.പി.രാഹുൽ എന്നിവരാണ് ഗോകുലത്തിനായി ഗോളുകൾ നേടിയത്. നേരത്തെ മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ ഗോകുലം സമനില നേടിയിരുന്നു. കേരളത്തിൽ നിന്നുള്ള ഐസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ടീമായ റിയൽ കശ്മീരിനോട് തോറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP