Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ്; വാർത്ത പങ്കുവച്ചത് പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ലിസ്‌ബൺ:പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് റൊണാൾഡോ ഐസലേഷനിൽ പ്രവേശിച്ചു. അദ്ദേഹത്തിൻെ്റ ആരോഗ്യനില തൃപ്തികരമാണെന്ന് അസോസിയേഷൻ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ സ്വീഡനെതിരെ നടക്കാനിരുന്ന മത്സരത്തിൽ നിന്ന് റൊണാൾഡോയെ ഒഴിവാക്കി. ഫ്രാൻസിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലും സ്പെയിനെതിരെ കഴിഞ്ഞ ആഴ്ച നടന്ന സൗഹൃദ മത്സരത്തിലും റൊണാൾഡോ കളിച്ചിരുന്നു.

റൊണാൾഡോയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പോർച്ചുഗലിന്റെ മറ്റ് താരങ്ങൾക്കും കോവിഡ് പരിശോധന നടത്തിയതായി ഫെഡറേഷൻ അറിയിച്ചു. മറ്റ് താരങ്ങളെല്ലാം നെഗറ്റീവാണ്. ലിസ്‌ബണിൽ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ന് പരിശീലനം നടത്താനിരിക്കെയാണ് റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP