Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാഴ്‌സലോണയിൽ ചേരാത്തതിന് കാരണക്കാരൻ ലയണൽ മെസി; അയാൾ ഉണ്ടെങ്കിൽ അവിടെ മറ്റാർക്കും താരമാകാൻ കഴിയില്ല; കാറ്റലൻ ക്ലബിൽ ചേരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ; വിട്ടുപോകാൻ അത്‌ലറ്റികോ മാഡ്രിഡ് സമ്മതിച്ചുമില്ല

ബാഴ്‌സലോണയിൽ ചേരാത്തതിന് കാരണക്കാരൻ ലയണൽ മെസി; അയാൾ ഉണ്ടെങ്കിൽ അവിടെ മറ്റാർക്കും താരമാകാൻ കഴിയില്ല; കാറ്റലൻ ക്ലബിൽ ചേരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ; വിട്ടുപോകാൻ അത്‌ലറ്റികോ മാഡ്രിഡ് സമ്മതിച്ചുമില്ല

സ്പോർട്സ് ഡെസ്‌ക്

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ ബാഴ്‌സലോണയിലേക്ക് കൂടുമാറും എന്ന അഭ്യൂഹം കുറച്ച് നാൾ മുൻപ് ശക്തമായിരുന്നു. എന്നാൽ കാറ്റാലൻ ക്ലബിലേക്ക് ഗ്രീസ്മാൻ എത്തിയില്ല. അത്‌ലറ്റിക്ക് ക്ലബിൽ തുടരാൻ തീരുമാനിക്കുകയായിരുന്നുതാരം. അതിന്റെ കാരണക്കാരൻ സാക്ഷാൽ മെസിയാമ് എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഗ്രീസ്മാൻ നടത്തിയിരിക്കുന്നത്.

മെസി കളിക്കുന്ന ഒരിടത്ത് അദ്ദേഹത്തേക്കാൾ വലിയ താരമാവാൻ എനിക്ക് കഴിയില്ലായിരുന്നുവെന്നും താരം പറഞ്ഞു. ബാഴ്സലോണയിലേക്ക് പോവാതിരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതായിരുന്നു. എന്നാൽ മറ്റു കാരണങ്ങളുമുണ്ടായിരുന്നു.ഗ്രീസ്മൻ തുടർന്നു... എനിക്ക് ബാഴ്സലോണയിലേക്ക് പോകണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അവർ നിരന്തരം എനിക്ക് വേണ്ടി ശ്രമിച്ചിക്കൊണ്ടിരുന്നു. പക്ഷെ അത്ലറ്റിക്കോ മാഡ്രിഡ് ആ സമയം തന്നെ തന്റെ വീട് മാഡ്രിഡ് തന്നെയാണ് മനസിലാക്കി തന്നു. തന്റെ ടീമംഗങ്ങളും താൻ ക്ലബ് വിടരുതെന്ന് നിരന്തരം പറഞ്ഞു. അവർ തന്റെ വേതനം വർധിപ്പിച്ചു. അവർ താൻ ഇവിടെ നിൽക്കാനുള്ള എല്ലാം ചെയ്തു തന്നു. ഇതെല്ലാം എന്നെ ക്ലബിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഗ്രീസമൻ.

അത്ലറ്റിക്കോയിൽ ഞാൻ പ്രധാനതാരമാണ്. അവരുടെ ഭാവി പ്ലാനിൽ എനിക്ക് എന്റേതായ പങ്കുവഹിക്കാനുണ്ട്. അത്ല്റ്റിക്കോ മാഡ്രിഡ് ക്ലബ് വിട്ടിരുന്നു എങ്കിൽ ക്ലബിന് അത് വലിയ തലവേദനയാവുകയും ചെയ്യുമായിരുന്നു. ഇതോടെ ബാഴ്സലോണലിക്കുള്ള പോക്ക് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP