Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2023 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും; ആദ്യ മത്സരം ഓക്ലൻഡിലെ ഈഡൻ പാർക്കിൽ; കലാശപ്പോരാട്ടം സിഡ്‌നിയിൽ; മാറ്റുരയ്ക്കുക 32 ടീമുകൾ

2023  വനിതാ ഫുട്‌ബോൾ ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും; ആദ്യ മത്സരം ഓക്ലൻഡിലെ ഈഡൻ പാർക്കിൽ; കലാശപ്പോരാട്ടം സിഡ്‌നിയിൽ; മാറ്റുരയ്ക്കുക 32 ടീമുകൾ

സ്പോർട്സ് ഡെസ്ക്

സൂറിച്ച്: 2023-ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ന്യൂസീലൻഡിലെയും ഓസ്ട്രേലിയയിലെയും ഒമ്പത് നഗരങ്ങളിലായി നടക്കും. വ്യാഴാഴ്ച സംഘാടകർ അറിയിച്ചതാണ് ഇക്കാര്യം.

ന്യൂസീലൻഡിലെ ഓക്ലൻഡിലെ ഈഡൻ പാർക്കാണ് ആദ്യ മത്സരത്തിന് വേദിയാകുക. ഓസ്ട്രേലിയയിലെ സിഡ്നിലാണ് ഫൈനൽ. സെമി ഫൈനൽ മത്സരങ്ങൾ ന്യൂസീലൻഡിലെയും ഓസ്ട്രേലിയയിലെയും ഓരോ വേദികളിലായി നടക്കും.

സിഡ്നി, മെൽബൺ, ബ്രിസ്ബെയ്ൻ, അഡ്‌ലെയ്ഡ്, പെർത്ത് എന്നിവയാണ് ഓസ്ട്രേലിയയിലെ മത്സര വേദികൾ. ഡുനെഡിൻ, ഹാമിൽട്ടൺ, വെല്ലിങ്ടൺ, ഓക്ലൻഡ് എന്നിവയാണ് ന്യൂസീലൻഡിലെ മത്സര വേദികൾ.

2015-ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി ക്രിക്കറ്റ് ലോകകപ്പ് നടന്നതിനു സമാനമാകും ഈ ടൂർണമെന്റും.

2019-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ നിന്ന് വിഭിന്നമായി 32 വനിതാ ടീമുകളെ ഉൾക്കൊള്ളിച്ച് നടക്കുന്ന ആദ്യ ലോകകപ്പായിരിക്കും ഇത്. 2019-ൽ 24 ടീമുകളായിരുന്നു മത്സരിച്ചിരുന്നത്.

വോട്ടെടുപ്പിലൂടെയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ന്യൂസിലൻഡിനെയും ഓസ്‌ട്രേലിയയേയും തേടിയെത്തിയത്. ആദ്യമായിട്ടാണ് വനിതാ ലോകകപ്പിന് സംയുക്ത ആതിഥേയത്വം ഉണ്ടാകുന്നത്.

ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായാണ് ലോകകപ്പിന്റെ നടത്തിപ്പിനായി അവകാശവാദം ഉന്നയിച്ചത്. ആകെ 35 രാജ്യങ്ങളുടെ ഇടയിൽ നിന്ന് 22 പേരുടെ പിന്തുണ ഓസ്ട്രേലിയക്കും ന്യൂസിലന്റിനും ലഭിച്ചു. ലോകകപ്പിനായി മുന്നോട്ട് വന്ന കൊളംമ്പിയൻ അസോസിയേഷന് 13 വോട്ടുകളാണ് ലഭിച്ചത്. 2019ലെ വൻ വിജയമായിരുന്ന ഫ്രാൻസിലെ ലോകകപ്പിന്റെ അനുഭവം കണ്ട് 2023ലെ ആതിഥേയത്വം ഏറ്റെടുക്കാൻ പലരും രംഗത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP