Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തെ ഇന്നറിയാം; യുവന്റസിന്റെ ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് ലിവർപൂളിന്റെ മുഹമ്മദ് സല ഇവരിൽ ആര്?; ലയണൽ മെസ്സിക്ക് അവസാന മൂന്നിൽ ഇടം കണ്ടെത്താനായില്ല

ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തെ ഇന്നറിയാം; യുവന്റസിന്റെ ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് ലിവർപൂളിന്റെ മുഹമ്മദ് സല ഇവരിൽ ആര്?; ലയണൽ മെസ്സിക്ക് അവസാന മൂന്നിൽ ഇടം കണ്ടെത്താനായില്ല

ലണ്ടൻ: മികച്ച ലോകതാരത്തെ ഇന്നറിയാം. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് ചടങ്ങ്.

പോർച്ചുഗലുകാരനായ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, റയൽ മഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച്, ലിവർപൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സല എന്നിവരാണ് ദ ബെസ്റ്റ് പുരസ്‌കാരത്തിനായി രംഗത്തുള്ളത്. 12 വർഷത്തിനു ശേഷം ആദ്യമായി ലയണൽ മെസ്സിക്ക് അവസാന മൂന്നിൽ ഇടം കണ്ടെത്താനായിട്ടില്ല.

റയലിന്റെ ബെൽജിയൻ താരം തിബോ കുർട്ട്വോ, ഫ്രാൻസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഹ്യൂഗോ ലോറിസ്, ലെസ്റ്റർ സിറ്റിയുടെ ഡാനിഷ് താരം കാസ്പർ ഷ്മീഷെൽ എന്നിവർ മികച്ച ഗോൾകീപ്പറാകാൻ രംഗത്തുണ്ട്.

സ്ലാട്ട്‌കോ ഡാലിച്ച്, ദിദിയർ ദെഷാംപ്‌സ്, സിനദിൻ സിദാൻ എന്നിവരാണ് മികച്ച പരിശീലകനുള്ള പരിഗണനയിൽ. മികച്ച വനിതാ താരം, പരിശീലക, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാർഡ്, ഫെയർപ്ലേ അവാർഡ്, ഫാൻ അവാർഡ് എന്നിവയും തിങ്കളാഴ്ച പ്രഖ്യാപിക്കും. ഫിഫ്‌പ്രോ ഇലവനെയും തിരഞ്ഞെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP