Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎസ്എൽ സെമിയിലെ രണ്ടാം പാദത്തിൽ ഒരു ഗോളിന് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലിൽ; തുണയായത് ആദ്യ മത്സരത്തിലെ കൂറ്റൻ (5-1) ജയം; നാട്ടിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടാതെ മുംബൈയുടെ മടക്കം; പുതിയ കിരീടാവകാശികളെ തേടിയുള്ള കലാശപ്പോരിൽ ഗോവയും ബംഗലൂരുവും കൊമ്പ് കോർക്കും

ഐഎസ്എൽ സെമിയിലെ രണ്ടാം പാദത്തിൽ ഒരു ഗോളിന് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലിൽ; തുണയായത് ആദ്യ മത്സരത്തിലെ കൂറ്റൻ (5-1) ജയം; നാട്ടിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടാതെ മുംബൈയുടെ മടക്കം; പുതിയ കിരീടാവകാശികളെ തേടിയുള്ള കലാശപ്പോരിൽ ഗോവയും ബംഗലൂരുവും കൊമ്പ് കോർക്കും

സ്പോർട്സ് ഡെസ്‌ക്

മഡ്ഗാവ്: ഐഎസ്എൽ അഞ്ചാം സീസൺ ഫൈനലിൽ എഫ്‌സി ഗോവയും ബംഗലൂരു എഫ്‌സിയും ഏറ്റുമുട്ടും. മാർച്ച് 17നാണ് ഫൈനൽ. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ കീഴടക്കിയെങ്കിലും ആദ്യ പാദത്തിൽ 5-1ന് വിജയിച്ച ഗോവയെ മറികടന്ന് ഫൈനലിന് യോഗ്യത നേടണമെങ്കിൽ മുംബൈക്ക് ചുരുങ്ങിയത് അഞ്ച് ഗോൾ വ്യത്യാസത്തിൽ വിജയിക്കണമായിരുന്നു. ഇരു പാദങ്ങളിലുമായി (5-2) എന്ന സ്‌കോറിനാണ് ഗോവ ഫൈനലിന് യോഗ്യത നേടിയത്. ആറാം മിനിറ്റിൽ റാഫേൽ ബാസ്റ്റോസ് നേടിയ ഗോളിലാണ് മുംബൈ ഇന്ന് ആശ്വാസ ജയം കണ്ടെത്തിയത്.

ഞായറാഴ്ച ഫൈനലിന് ബൂട്ട് കെട്ടുമ്പോൾ അത് ബംഗലൂരുവിന്റേയും ഗോവയുടേയും രണ്ടാമത്തെ ഫൈനലാണ്. ഇരു ടീമുകളും ആദ്യം കളിച്ച ഫൈനൽ മത്സരത്തിൽ തോറ്റിരുന്നു. ഐഎസ്എൽ രണ്ടാം സീസണിൽ ചെന്നൈയിനോടാണ് ഗോവ തോറ്റത്. അവസാന മിനിറ്റ് വരെ മുന്നിട്ട് നിന്ന ഗോവ അന്ന് ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ വഴങ്ങി 3-2ന് തോൽക്കുകയായിരുന്നു. ഇതേ സ്‌കോറിന് കഴിഞ്ഞ വർഷം ചെന്നൈയിനോട് തന്നെയാണ് ബംഗലൂരുവും തോറ്റ് മടങ്ങിയത്.

ഞായറാഴ്ച അന്ധേരിയിലെ മുംബൈ ഫുട്‌ബോൾ അരീനയിൽ ആര് കപ്പ് ഉയർത്തിയാലും അത് ചരിത്രമാണ്. ഐഎസ്എല്ലിന്റെ പുതിയ കിരീട അവകാശികളെയാകും അന്ന് കാണാനാവുക. ആദ്യ നാല് സീസൺ പിന്നിട്ടെങ്കിലും രണ്ട് ടീമുകൾ മാത്രമെ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളു. ഒന്നാമത്തേയും മൂന്നാമത്തേയും ഫൈനലിൽ കൊൽക്കത്ത കേരളത്തെ പരാജയപ്പെടുത്തിയാണ് രണ്ട് തവണയും കപ്പ് നേടിയത്. രണ്ടാം സീസണിൽ എഫ്‌സി ഗോവയേയും കഴിഞ്ഞ സീസണിൽ ബംഗലൂരുവിനേയും വീഴ്‌ത്തി ചെന്നൈയിനുമാണ് കപ്പുയർത്തിയത്.

ഇത് രണ്ടാം തവണയാണ് മുംബൈ ഐഎസ്എൽ ഫൈനലിന് വേദിയാകുന്നത്. ആദ്യ സീസണിൽ കൊൽക്കത്ത കേരള ഫൈനൽ മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് നടന്നത്. അന്ന് 35000 കാണികൾ മത്സരം കാണാൻ എത്തിയിരുന്നു. ഇത്തവണ ഫൈനൽ നടക്കുന്ന സ്റ്റേഡിയത്തിൽ വെറും 9000 മാത്രമാണ് കപ്പാസിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP