Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

യൂറോ കപ്പിൽ ഇന്നും തീപാറും; മരണ ഗ്രൂപ്പിലെ പ്രീക്വാർട്ടർകാരെ ഇന്നറിയാം; റൊണാൾഡോയും എംബാപ്പെയും നേർക്കുനേർ; ജർമ്മക് എതരാളി ഹംഗറി; സ്ലൊവാക്യക്കെതിരെ സ്‌പെയിനിന് ജയിച്ചേ തീരു

യൂറോ കപ്പിൽ ഇന്നും തീപാറും;  മരണ ഗ്രൂപ്പിലെ പ്രീക്വാർട്ടർകാരെ ഇന്നറിയാം; റൊണാൾഡോയും എംബാപ്പെയും നേർക്കുനേർ; ജർമ്മക് എതരാളി ഹംഗറി; സ്ലൊവാക്യക്കെതിരെ സ്‌പെയിനിന് ജയിച്ചേ തീരു

സ്പോർട്സ് ഡെസ്ക്

മാഡ്രിഡ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ആരൊക്കെ പ്രീക്വാർട്ടർ ഉറപ്പിക്കുമെന്ന് ഇന്നറിയാം. സ്‌പെയിൻ, സ്ലൊവാക്യയെയും പോളണ്ട്, സ്വീഡനെയും നേരിടും. രാത്രി 9.30നാണ് രണ്ട് കളികളും. നാല് ടീമുകളിൽ നാലു പോയിന്റുള്ള സ്വീഡനാണ് മുന്നിൽ. സ്ലൊവാക്യക്ക് മൂന്നും സ്‌പെയിനിന് രണ്ടും ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്റുമാണുള്ളത്.

പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ ഓരോ മത്സരഫലവും നിർണായകം. രണ്ട് തവണ സമനിലക്കുരുക്കിൽ കുടുങ്ങിയ സ്‌പെയിനിന് സ്ലൊവാക്യയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തോൽവിയാണെങ്കിൽ 2004ന് ശേഷമാദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിനിന് പുറത്തേക്കുള്ള വഴിയാകും.

സമനിലയെങ്കിൽ മറ്റ് മത്സരങ്ങളുടെ ഫലം കാത്തിരിക്കണം. സെർജിയോ ബുസ്‌ക്വറ്റ്‌സ് തിരിച്ചെത്തുന്നത് മുൻചാമ്പ്യന്മാർക്ക് ആശ്വാസമാകും. ലൂയിസ് എന്റിക്കെയുടെ യുവനിരയ്ക്ക് ഗോൾ കണ്ടെത്താനാകുന്നില്ലെന്നതാണ് ഏറ്റവും വലിയ തലവേദന. രണ്ട് കളിയിൽ എതിരാളികളുടെ വലകുലുങ്ങിയത് ഒരേയൊരു തവണ മാത്രം.

പോളണ്ടിനെതിരെ പെനാൽറ്റി കളഞ്ഞെങ്കിലും ജെറാർഡ് മൊറീനോയെ ഒരിക്കൽ കൂടി എന്റിക്കെ വിശ്വസിച്ചേക്കും. മുന്നേറ്റത്തിൽ മാറ്റമുണ്ടായാൽ ഫെറാൻ ടോറസിനും സാധ്യത. സ്ലൊവാക്യയെ എഴുതിത്ത്തള്ളാൻ സ്‌പെയിനിനാവില്ല. പോളണ്ടിനെ വീഴ്‌ത്തിയ ആവേശമുണ്ട് അവർക്ക്. സ്വീഡനെതിരെ സ്ലൊവാക്യ തലകുനിച്ചത് ഒരേയൊരു പെനാൽറ്റി ഗോളിലാണെന്നതും കാണണം.

പരിക്കാണ് സ്ലൊവാക്യക്ക് മറ്റൊരു തിരിച്ചടി. ഇവാൻ ഷ്‌റാൻസിന് മത്സരം നഷ്ടമായേക്കും. കോവിഡ് ബാധിതനായ പ്രതിരോധതാരം ഡെനിസ് വാവ്‌റോ ഐസൊലേഷനിൽ തുടരുകയാണ്. കഴിഞ്ഞ അഞ്ച് കളികളിൽ ഇരു ടീമുകളും തോൽവിയറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. പോളണ്ടിനെതിരെ സമനില മതിയാകും സ്വീഡന് അവസാന പതിനാറിലേക്ക് മാർച്ച് ചെയ്യാൻ. സ്വീഡിഷ് നിരയിൽ യുവതാരം അലക്‌സാണ്ടർ ഇസാക്കിന് വീണ്ടും അവസരമൊരുങ്ങും.

എമിൽ ഫോസ്‌ബെർഗും മികച്ച ഫോമിൽ. എങ്കിലും സൂപ്പർതാരം ലെവൻഡോവ്‌സ്‌കിയുടെ കരുത്തിലെത്തുന്ന പോളണ്ടിനും പ്രതീക്ഷയ്ക്ക് വകയുണ്ട്. മിന്നും ജയമെങ്കിൽ രണ്ടാം സ്ഥാനമോ, മൂന്നാം സ്ഥാനക്കാരിലെമികച്ചവനായോ കടമ്പ കടക്കാം പോളണ്ടിന്. ഓരോ മത്സരവും തീ പാറുമെന്നുറപ്പ്.

യൂറോ കപ്പിലെ മരണ ഗ്രൂപ്പിൽ നിന്ന് ആരൊക്കെ പ്രീക്വാർട്ടറിലെത്തുമെന്നും ഇന്നറിയാം. ഫ്രാൻസ് വമ്പൻ പോരാട്ടത്തിൽ പോർച്ചുഗലിനെയും ജർമ്മനി, ഹംഗറിയെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.ലോകചാമ്പ്യന്മാരുടെ തലയെടുപ്പുണ്ട് ഫ്രാൻസിന്. പക്ഷേ, ഇതുവരെ പെരുമയ്‌ക്കൊത്ത കളിയിലേക്ക് എത്തിയിട്ടില്ല. ജർമ്മനിക്കെതിരെ സെൽഫ് ഗോളിൽ രക്ഷപ്പെട്ടപ്പോൾ ഹംഗറിയോട് സമനിലവഴങ്ങി. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ, ഹംഗറിയെ തോൽപിച്ച് തുടങ്ങിയെങ്കിലും ജർമ്മനിക്ക് മുന്നിൽ തകർന്നടിഞ്ഞു. പ്രീക്വാർട്ടറിലേക്ക് കണ്ണുവയ്ക്കുമ്പോൾ നാല് പോയിന്റുമായി ഫ്രാൻസ് മരണഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

ജർമ്മനിക്കും പോർച്ചുഗലിനും മൂന്ന് പോയിന്റ് വീതം. ഗോൾശരാശരിയിൽ ജർമ്മനി രണ്ടാമത്. ഒറ്റ പോയിന്റുള്ള ഹംഗറി അവസാനസ്ഥാനത്തും. റൊണാൾഡോയും എംബാപ്പേയും വീണ്ടും നേർക്കുനേർ വരുമ്പോൾ ഫ്രാൻസിന് കഴിഞ്ഞ ഫൈനലിലെ തോൽവിയുടെ കടംവീട്ടാനുണ്ട്. ഫ്രാൻസിനെ എക്‌സ്ട്രാടൈം ഗോളിൽ വീഴ്‌ത്തിയാണ് പോർച്ചുഗൽ ആദ്യമായി യൂറോപ്യൻ ചാമ്പ്യന്മാരായത്.

പോർച്ചുഗലിനെ രണ്ടിനെതിരെ നാല് ഗോളിന് തകർത്തതോടെ ജർമ്മനിയും വീര്യം വീണ്ടെടുത്തു. ഹംഗറിയെ തോൽപിച്ചാൽ യോക്വിം ലോയുടെ ജർമ്മനിക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം. ഇതുകൊണ്ടുതന്നെ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഫ്രാൻസ്-പോർച്ചുഗൽ പോരാട്ടത്തിലേക്കായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP