Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ അട്ടിമറിച്ച് സതാംപ്ടൺ; ബ്രൈട്ടണെ കീഴടക്കി ഫുൾഹാം; ബ്രെന്റ്ഫോർഡിനെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്; എവർട്ടൺ - ലീഡ്സ് മത്സരവും സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ അട്ടിമറിച്ച് സതാംപ്ടൺ; ബ്രൈട്ടണെ കീഴടക്കി ഫുൾഹാം; ബ്രെന്റ്ഫോർഡിനെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്; എവർട്ടൺ - ലീഡ്സ് മത്സരവും സമനിലയിൽ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ അട്ടിമറിച്ച് സതാംപ്ടൺ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് സതാംപ്ടണിന്റെ വിജയം. മറ്റൊരു മത്സരങ്ങളിൽ ബ്രൈട്ടണെ ഫുൾഹാം കീഴടക്കി. ബ്രെന്റ്ഫോർഡിനെ ക്രിസ്റ്റൽ പാലസ് സമനിലയിൽ കുരുക്കി. എവർട്ടണും ലീഡ്സും സമനിലയിൽ പിരിഞ്ഞു.

സതാംപ്ടണിന്റെ ഹോം ഗ്രൗണ്ടായ സെന്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23-ാം മിനിറ്റിൽ റഹിം സ്റ്റെർലിങ്ങിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ അഞ്ചുമിനിറ്റിനുശേഷം റോമിയോ ലാവിയയിലൂടെ സതാംപ്ടൺ സമനില ഗോൾ നേടി. റോമിയോയുടെ തകർപ്പൻ ലോങ് റേഞ്ചറിലൂടെയാണ് ഗോൾ പിറന്നത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ആദം ആംസ്ട്രോങ്ങിലൂടെ സതാംപ്ടൺ വിജയഗോൾ നേടി.

രണ്ടാം പകുതിയിൽ പരമാവധി ശ്രമിച്ചിട്ടും ചെൽസിക്ക് സമനില നേടാനായില്ല. ലീഗിൽ ചെൽസി വഴങ്ങുന്ന രണ്ടാം തോൽവിയാണിത്. നേരത്തേ ലീഡ്സ് യുണൈറ്റഡിനോട് ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഈ തോൽവിയോടെ ചെൽസി പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്. വിജയത്തോടെ സതാംപ്ടൺ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുമായി ഏഴാം സ്ഥാനത്തെത്തി.

മറ്റൊരു മത്സരത്തിൽ ഫുൾഹാം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ബ്രൈട്ടണെ കീഴടക്കി. ഫുൾഹാമിനായി സൂപ്പർതാരം അലക്സാണ്ടർ മിട്രോവിച്ച് ഗോളടിച്ചപ്പോൾ ലൂയിസ് ഡങ്കിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. ബ്രൈട്ടണ് വേണ്ടി പെനാൽട്ടിയിലൂടെ അലെക്സിസ് മാക്ക് അലിസ്റ്റർ വലകുലുക്കി. ഈ വിജയത്തോടെ ഫുൾഹാം പോയന്റ് പട്ടികയിൽ ആറാമതെത്തി. ബ്രൈട്ടൺ നാലാമതാണ്.

ക്രിസ്റ്റൽ പാലസും ബ്രെന്റ്ഫോർഡും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. പാലസിനായി വിൽഫ്രഡ് സാഹയും ബ്രെന്റ്ഫോർഡിനായി യൊവാൻ വീസയും ഗോളടിച്ചു. മറ്റൊരു മത്സരത്തിൽ ഇതേ സ്‌കോറിന് ലീഡ്സ് യുണൈറ്റഡും എവർട്ടണും സമനിലയിൽ പിരിഞ്ഞു. ലീഡ്സിനായി ലൂയിസ് സിനിസ്റ്റെറയും എവർട്ടണിനായി ആന്റണി ഗോർഡനും ലക്ഷ്യം കണ്ടു. പോയന്റ് പട്ടികയിൽ ബ്രെന്റ്ഫോർഡ് ഒൻപതാമതും ക്രിസ്റ്റൽ പാലസ് 13-ാമതുമാണ്. എവർട്ടൺ 15-ാം സ്ഥാനത്തും ലീഡ്സ് അഞ്ചാം സ്ഥാനത്തും തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP