Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലെസ്റ്റർ സിറ്റിക്കും വമ്പൻ ജയം; സൗത്താംപ്ടണെ ലെസ്റ്റർ സിറ്റി തോൽപിച്ചത് മറുപടിയില്ലാത്ത ഒൻപത് ഗോളിന്; പ്രീമിയർ ലീഗിന്റെ 131 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം ലെസ്റ്റർ സിറ്റി നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ തളച്ചത് ഏകപക്ഷീയമായ മൂന്ന് ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലെസ്റ്റർ സിറ്റിക്കും വമ്പൻ ജയം; സൗത്താംപ്ടണെ ലെസ്റ്റർ സിറ്റി തോൽപിച്ചത് മറുപടിയില്ലാത്ത ഒൻപത് ഗോളിന്; പ്രീമിയർ ലീഗിന്റെ 131 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം ലെസ്റ്റർ സിറ്റി നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ തളച്ചത് ഏകപക്ഷീയമായ മൂന്ന് ഗോളിന്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലെസ്റ്റർ സിറ്റിക്കും വമ്പൻ ജയം. ലെസ്റ്റർ സിറ്റി സൗത്താംപ്ടണെ മറുപടിയില്ലാത്ത ഒൻപത് ഗോളിനാണ് പരാജയപ്പെടുത്തിയത്. അതേ സമയം മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് തോൽപിച്ചത്. ഇരുപത്തി നാല് വർഷത്തിന് ശേഷം പ്രീമിയർലീഗിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ലെസ്റ്റർ നേടിയത്. പത്താം മിനിറ്റിൽ ചിൽവെല്ലാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. ടെലിമാൻസും മാഡിസണുമാണ് മറ്റ് സ്‌കോറർമാർ. 19, 39, 57 മിനിറ്റുകളിലായിരുന്നു പെരസിന്റെ ഗോളുകൾ. വാർഡിയും മൂന്ന് ഗോളടിച്ചു. അവസാനത്തേത് പെനാൽറ്റിഗോളായിരുന്നു. പെരസിനെ ഫൗൾ ചെയ്തതിന് റ്യാൻ ബെർട്രാൻഡ് ചുവപ്പ് കാർഡ് കണ്ടതോടെയാണ് സൗത്താംപ്ടൺ പത്തു പേരായത്.

പ്രീമിയർ ലീഗിന്റെ 131 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ഒരു പ്രീമിയർലീഗ് ക്ലബ് നേരിടുന്ന ഏറ്റവും വലിയ മാർജിനിലെ തോൽവി കൂടിയായി മാറി ഇത്.ഈ ജയത്തോടെ ലെസ്റ്റർ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗിൽ രണ്ടാമതെത്തി. പത്ത് കളികളിൽ നിന്ന് ഇരുപത് പോയിന്റാണ് അവർക്കുള്ളത്. ഒൻപത് കളികളിൽ നിന്ന് 25 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. പക്ഷേ ആസ്റ്റൺ വില്ലയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനം പിടിച്ചെടുത്തു. പത്ത് കളികൾ പൂർത്തിയായപ്പോൾ ആകെ മൊത്തം അവർക്ക് 22 പോയിന്റായി. ലെസ്റ്ററിനുമേൽ രണ്ട് പോയിന്റിന്റെ ലീഡ്. എങ്കിലും ഒരു മത്സരം കുറച്ചു കളിച്ച ലിവർപൂൾ മൂന്ന് പോയിന്റ് അകലെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഞായറാഴ്ച ടോട്ടനവുമായാണ് ലിവർപൂളിന്റെ അടുത്ത മത്സരം.രണ്ടാം പകുതിയിലായിരുന്നു സിറ്റിയുടെ ഗോളുകളെല്ലാം. നാൽപത്തിയാറാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP