Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരക്രമമായി; പുതിയ സീസണിന് തുടക്കമാകുക ഓഗസ്റ്റ് 14ന്; ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും തമ്മിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരക്രമമായി; പുതിയ സീസണിന് തുടക്കമാകുക ഓഗസ്റ്റ് 14ന്; ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും തമ്മിൽ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ പുതിയ സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14നാണ് സീസൺ തുടങ്ങുന്നത്. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി,ആദ്യ മത്സരത്തിൽ ടോട്ടനത്തിനെ നേരിടും. ടോട്ടനം സൂപ്പർ താരം ഹാരി കെയ്‌നെ റാഞ്ചാൻ സിറ്റി ശ്രമം ഊർജ്ജിതമാക്കാൻ ശ്രമിക്കുന്നതിനിടെ ആണ് മത്സരക്രമം പുറത്തുവന്നത്.

ടോട്ടനം മൈതാനത്താകും മത്സരം. ആദ്യദിവസത്തെ മറ്റു മത്സരങ്ങളിൽ, മാഞ്ചസ്റ്റർ യുണൈറ്റ് ലീഡ്‌സിനെയും , യൂറോപ്യൻ ചാംപ്യന്മാരായ ചെൽസി, ക്രിസ്റ്റൽ പാലസിനെയും , ലിവർപൂൾ നോർവിച്ചിനെയും,ആഴ്‌സനൽ ബ്രെന്റ്‌ഫോർഡിനെയും, നേരിടും.

ചെൽസിക്കും യുണൈറ്റഡിനും ഹോം മത്സരങ്ങളാണ് ആദ്യം. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരങ്ങൾ. ബ്രെന്റ്‌ഫോഡ്, നോർവിച്ച് സിറ്റി, വാറ്റ്‌ഫോർഡ് എന്നീ ടീമുകളാണ് ഇക്കുറി സ്ഥാനക്കയറ്റം ലഭിച്ച് എത്തുന്നത്.

കഴിഞ്ഞ സീസണിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്ന മത്സരങ്ങളെങ്കിൽ യൂറോ കപ്പിന് കാണികളെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ പ്രീമിയർ ലീഗിലും കാണികളെ പ്രവേശിപ്പിച്ചാകും മത്സരങ്ങളെന്നാണ് സൂചന. 
വെംബ്ലിയിൽ നടക്കുന്ന യൂറോ കപ്പ് സെമിഫൈനൽ പോരാട്ടങ്ങളിൽ 40000 കാണികളെ പ്രവേശിപ്പിക്കാനാണ് നിലവിൽ ധാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP