Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202105Thursday

കാറ്റലോണിയൻ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമാകുന്നു; ജയിലിൽ അടച്ച ഒൻപത് നേതാക്കളെ ഉടൻ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ബാഴ്‌സലോണ മഹാനഗരത്തിൽ വൻ പ്രതിഷേധം; ഒക്‌റ്റോബർ 26ന് ലക്ഷങ്ങളെ പങ്കെടുപ്പിച്ച് മഹാറാലി; ബാഴ്‌സ-റയൽ എൽ ക്ലാസികോ മാറ്റിവെച്ചു

കാറ്റലോണിയൻ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമാകുന്നു; ജയിലിൽ അടച്ച ഒൻപത് നേതാക്കളെ ഉടൻ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ബാഴ്‌സലോണ മഹാനഗരത്തിൽ വൻ പ്രതിഷേധം; ഒക്‌റ്റോബർ 26ന് ലക്ഷങ്ങളെ പങ്കെടുപ്പിച്ച് മഹാറാലി; ബാഴ്‌സ-റയൽ എൽ ക്ലാസികോ മാറ്റിവെച്ചു

സ്പോർട്സ് ഡെസ്‌ക്‌

ബാഴ്‌സലോണ: സ്പാനിഷ് ലാലിഗയിലെ...അല്ല ലോക ക്ലബ് ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ് ചിര വൈരികളായ ഫുട്‌ബോൾ ക്ലബ് ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം. ഈ മാസം 26ന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നാക്യാംമ്പിൽ നടക്കേണ്ട മത്സരം മാറ്റി വെച്ചിരിക്കുകയാണ് ലാലിഗ അധികൃതർ.സ്‌പെയിനിലെ കാറ്റാലൻ മേഖലയിൽ കാറ്റാലൻ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് ഈ മാസം 26-ന് ബാഴ്സലോണയുടെ സ്വന്തം മൈതാനമായ നൗക്യാമ്പിൽ നടക്കേണ്ടിയിരുന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോ മാറ്റിവെച്ചത്.

2017-ൽ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ മുൻകൈയെടുത്ത ഒമ്പത് കാറ്റാലൻ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ജയിലിലടച്ചതിനെത്തുടർന്നാണ് മേഖലയിൽ പ്രക്ഷോഭം രൂക്ഷമായത്. തുടർച്ചയായി നാലു ദിവസം ബാഴ്സലോണയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകളിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടിയിരുന്നു. ഈ മാസം 26-ന് എൽ ക്ലാസികോ നടക്കുന്ന അന്ന് പ്രതിഷേധക്കാർ ബാഴ്‌സലോണ നഗരത്തിൽ ഒരു റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മത്സരം മാറ്റി വയ്ക്കാൻ അധികൃതർ നിർബന്ധിതരായിരിക്കുന്നത്. സ്പാനിഷ് ദേശീയതയുടെ മൂർത്തീഭാവമാണ് മാഡ്രിഡ് നഗരത്തെ കാറ്റലോണിയക്കാര് കാണുന്നത്.

പലപ്പോഴും റയൽ മാഡ്രിഡിന് എതിരെയുള്ള മത്സരം വെറും ഒരു ഫുട്‌ബോൾ മത്സരമല്ല രണ്ട് പ്രദേശത്തുള്ളവർക്കും.ഒരു ലക്ഷം കാണികളെ ഉൾക്കൊന്ന സ്റ്റേഡിയമാണ് നൗക്യാമ്പ്. ഇവിടെ റയൽ കളിക്കാനെത്തുമ്പോൾ പ്രതിഷേധം അവർക്കെതിരെയും ഉണ്ടാകുമെന്നും സ്റ്റേഡിയത്തിൽ ഭൂരിഭാഗവും കാറ്റലോണിയക്കാരായിരിക്കും എന്നതിനാൽ തന്നെ സുരക്ഷ പ്രശ്‌നം വലിയ വെല്ലുവിളിയാവും. അന്നേ ദിവസമാണ് ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന മഹാറാലിയും നടക്കുക. ഇതാണ് മത്സരം മാറ്റി വയ്ക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.

ഇതിനെത്തുടർന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ മത്സരം മാറ്റിവെയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതിനായി ഡിസംബർ 16 എന്ന തീയതി തീരുമാനിച്ചെങ്കിലും ലാ ലിഗ അധികൃതർ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്. പകരം ഡിസംബർ ഏഴാണ് അവർ നിർദ്ദേശിച്ചിരിക്കുന്നത്.അതേസമയം എൽ ക്ലാസിക്കോ മാറ്റിവെയ്ക്കാൻ സാധിക്കില്ലെന്നാണ് ബാഴ്സലോണ പരിശീലകൻ ഏർണസ്റ്റോ വാൽവെർദെയുടെ നിലപാട്. ഇത് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP