Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഉറങ്ങി ഉണർന്നപ്പോൾ.. ഭാഷ മാറി.. ആളും! ഇംഗ്ലീഷ് അമച്വർ ഫുട്ബോൾ കളിക്കാരന്റ അവിശ്വസനീയ ജീവിതാനുഭവം; ഡോ. മുഹമ്മദ് അഷ്‌റഫ് എഴുതുന്നു...

ഉറങ്ങി ഉണർന്നപ്പോൾ.. ഭാഷ മാറി.. ആളും! ഇംഗ്ലീഷ് അമച്വർ ഫുട്ബോൾ കളിക്കാരന്റ അവിശ്വസനീയ ജീവിതാനുഭവം; ഡോ. മുഹമ്മദ് അഷ്‌റഫ് എഴുതുന്നു...

ഡോ. മുഹമ്മദ് അഷ്‌റഫ്

റങ്ങി. ഉണർന്നപ്പോൾ.. ഭാഷ മാറി.. ആളും! ഇംഗ്ലീഷ് അമച്വർ ഫുട്ബോൾ കളിക്കാരന്റ അവിശ്വസനീയ ജീവിതാനുഭവം.. മാഞ്ചെസ്റ്റെർ യുണൈറ്റഡ് യുത്ത് അക്കാദമിയിലെ അംഗമായിരുന്നു റോറി കുർട്ടിസ്.., 2012 ആഗസ്റ്റിലെ ഒരു പരിശീലന സെഷന് ശേഷം അയാൾ കാറോടിച്ചു വീട്ടിലേക്കു മടങ്ങുകയായിരുന്നു അപ്പോഴാണ് അതി ദാരുണമായ ഒരു വാഹന അപകടം സ്റ്റാഫോർഡ് ഷെയറിലെ M 42 റോഡിൽ സംഭവിച്ചത് നിയന്ത്രണം വിട്ട 5 വാഹനങ്ങളായിരുന്നു ഈ ഹതഭാഗ്യന്റെ വാഹനത്ത ഒന്നിന് പുറകെ ഒന്നായി ഇടിച്ചു തെറിപ്പിച്ചത് അത്യന്തം സങ്കീർണ്ണമായ ഹെഡ് ഇഞ്ചുറി അടക്കം ശരീരം മുഴുവൻ ഒടിഞ്ഞു തകർന്നു., ആറു ദിവസം അയാൾ അബോധാവസ്ഥയിൽ ആയിരുന്നു.. ഇതൊക്കെ അപകടങ്ങളുടെ അനന്തര ഫലവും സാധാരണ സംഭവങ്ങളും.. എന്നാൽ ഇനിയാണ് ഈ കഥയിലെ വഴിത്തിരിവ്.. !

ആറാം ദിവസം റോണിക്ക് ബോധം തിരിച്ചു കിട്ടി.. ഡ്യുട്ടിയിൽ ഉണ്ടായിരുന്നതു ഫ്രഞ്ച് വംശജയായ ഒരു നഴ്സായിരുന്നു.. കണ്ണുതുറന്ന നമ്മുടെ ഇംഗ്ലീഷ് കാരൻ ചെക്കൻ അവരോടു സംസാരിച്ചത് ഏറ്റവും ഉയർന്ന നിലവാരമുള്ള ഫ്രഞ്ച് ഭാഷയിൽ ഫ്രഞ്ചുകാരിയായ അവരുടെ ഭാഷയെ വെല്ലുന്ന ഭാഷാ പാന്ധിത്യം അന്തം വീട്ടവർ ഡോക്ടർമാരെയും റോറിയുടെ ബന്ധുക്കളെയും വിളിച്ചു വരുത്തി അവിശ്വസനീയ യാഥാർഥ്യം കണ്ടവരുടെ യൊക്കെ കണ്ണുതള്ളി... അവരുടെ പ്രിയപ്പെട്ട ഇംഗ്ലീഷുകാരൻ ചെക്കന് അവരോടു ഒരു വരി പോലും അവന്റെ മാതൃഭാഷയിൽ സംസാരിക്കാൻ കഴിയുന്നില്ല... !

അയാൾ പറയുന്നത് ഏറ്റവും ഉയർന്ന നിലവാരമുള്ള വ്യാകരണങ്ങൾ ഉൾക്കൊള്ളുന്ന ഫ്രഞ്ച് ഭാഷ അത്ഭുതവും അതിശയും ആയി അവർ കാത്തിരിക്കുമ്പോഴാണ് അവൻ ശുചി മുറിയിൽ കടന്നത് കണ്ണാടിയിൽ നോക്കിയ അവനൊന്നു ഞെട്ടി അതുവരെ അവൻ കരുതിയത് ഓസ്‌ക്കാർ പുരസ്‌ക്കാരം നേടിയ അമേരിക്കക്കാരൻ മാത്യു മക് കെന്നി ആയിരുന്നു അവനെന്നു മാസങ്ങൾക്കു ശേഷമുള്ള ചികിത്സക്കും മനോരോഗ പരിരക്ഷക്കും ശേഷം വീട്ടിലെത്തിയ റോറി മെല്ലെ അവൻ ആരാണെന്ന് തിരിച്ചറിഞ്ഞു എന്നാൽ അപകടം എങ്ങനെ എന്ന് അവനറിയുമായിരുന്നില്ല മാത്രമല്ല ഇംഗ്ലീഷ് ഭാഷ അവനു ഒന്നേന്നു പഠിക്കേണ്ടിയും വന്നു.. !

8 വർഷങ്ങൾക്കു ശേഷം ഈ മാസം ആദ്യമാണ് റോറിയുടെ കഥ വീണ്ടും ലോകം അറിയുന്നത് ഗവേഷകരും genealogist കളും കൂടി കണ്ടെത്തിയത് റോറിയുടെ മുതു മുത്തശ്ശന്മാർ 1800 ൽ ഫ്രാൻസിലെ നോർമൻഡി പ്രദേശത്തു നിന്ന് ഇംഗ്ലണ്ടിൽ കുടിയേറിയവരാണെന്നു എന്നാൽ ഒരു തലച്ചോറിനും ഇതുപോലെ തലമുറകളോളം ഒരു ഭാഷ സേവ് ചെയ്തു സൂക്ഷിക്കുവാൻ ഉള്ള കഴിവ് ഉണ്ടായിരിക്കില്ലന്നും.. എന്തായാലും കാലത്തിനും ചരിത്രത്തിനും ശാസ്ത്രത്തിനും വെല്ലുവിളി ആയിരിക്കുകയാണ് നമ്മുടെ അന്നത്തെ യുവ പന്ത് കളിക്കാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP