Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഭരണകർത്താക്കൾക്ക് പകർത്താൻ ഏറ്റവും നല്ല ഉദാഹരണമാണ് കൊളിന്ദ' ; ഫുട്‌ബോൾ ടീമിന്റെ വിജയത്തിലും പരാജയത്തിലും തണലായി നിന്ന ക്രൊയേഷ്യൻ പ്രസിഡന്റിനെ വാനോളം പുകഴ്‌ത്തി ലോകം; ലോകകപ്പിൽ മങ്ങിയെങ്കിലും ഡേവിസ് കപ്പിലെ തിളക്കത്തെ ചേർത്തു പിടിച്ച് കൊളിന്ദ ഗ്രാബർ കിറ്ററോവിച്ച് ; ഒരു ഭരണാധികാരിക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമോ എന്നും സമൂഹ മാധ്യമത്തിൽ ചോദ്യം !

'ഭരണകർത്താക്കൾക്ക് പകർത്താൻ ഏറ്റവും നല്ല ഉദാഹരണമാണ് കൊളിന്ദ' ; ഫുട്‌ബോൾ ടീമിന്റെ വിജയത്തിലും പരാജയത്തിലും തണലായി നിന്ന ക്രൊയേഷ്യൻ പ്രസിഡന്റിനെ വാനോളം പുകഴ്‌ത്തി ലോകം; ലോകകപ്പിൽ മങ്ങിയെങ്കിലും ഡേവിസ് കപ്പിലെ തിളക്കത്തെ ചേർത്തു പിടിച്ച് കൊളിന്ദ ഗ്രാബർ കിറ്ററോവിച്ച് ; ഒരു ഭരണാധികാരിക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമോ എന്നും സമൂഹ മാധ്യമത്തിൽ ചോദ്യം !

മറുനാടൻ ഡെസ്‌ക്‌

പാരീസ്: കായിക ലോകത്തിന് എന്നും പ്രിയങ്കരമായ പേരാണ് കൊളിന്ദ എന്നത്. കൊച്ചു രാജ്യമായ ക്രൊയേഷ്യയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ഫുട്‌ബോൾ ടീമിനൊപ്പം പ്രോത്സാഹനമായി നിന്ന പ്രസിഡന്റ് കൊളിന്ദ ഗ്രാബർ കിറ്ററോവിച്ചിനെ അങ്ങനെയൊന്നും ലോകം മറക്കാനിടയില്ല. ലോക ഫുട്‌ബോൾ ചരിത്രത്തിൽ നാഴികകല്ല് സൃഷ്ടിച്ച വൻകിട ടീമുകൾക്കിടയിൽ ക്രൊയേഷ്യ എന്ന കുഞ്ഞൻ രാജ്യത്തിൽ നിന്നുള്ള കളിക്കാർക്ക് ആത്മവിശ്വാസം പകർന്ന് മുൻനിരയിൽ എത്തിച്ച പ്രതിഭയാണവർ.

ഫുട്‌ബോൾ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലെ ഗാലറിയിൽ ഏവരും ശ്രദ്ധിച്ചതും ക്രൊയേഷ്യൻ ജഴ്‌സിയണിഞ്ഞെത്തിയ കൊളിന്ദയെ തന്നെ. ലോകകപ്പ് ഫൈനലിൽ തോറ്റെങ്കിലും മത്സരാർത്ഥികളെ മാറോടണച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു അവർ. ജയത്തിനായി വീണ്ടും പോരാടാൻ.

ഈ പ്രോത്സാഹനം ഫലവത്തായത് കഴി്ഞ്ഞ ദിവസമാണ്. ഡേവിസ് കപ്പ് ക്രൊയേഷ്യ സ്വന്തമാക്കിയപ്പോൾ കെട്ടിപ്പിടിച്ചാണ് പ്രസിഡന്റ് തന്റെ സന്തോഷം താരങ്ങളെ അറിയിച്ചത്. ഫൈനൽ നടന്ന സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ കൊളിന്ദ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഒരു ഭരണാധികാരിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോയെന്നാണ് ഈ ചിത്രങ്ങൾ കണ്ടവരെല്ലാം ചോദിക്കുന്നത്.

ലോകത്തെ ഭരണകർത്താക്കൾക്ക് പകർത്താൻ ഏറ്റവും നല്ല ഉദാഹരണമാണ് കൊളിന്ദയെന്നും ഇന്ത്യ അടക്കം പല രാജ്യത്ത് നിന്നുള്ളവർ പ്രതികരിക്കുന്നു. ആതിഥേയരായ ഫ്രാൻസിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ രണ്ടാം വട്ടം ഡേവിസ് കപ്പിൽ മുത്തമിട്ടത്. കലാശ പോരിൽ ഫ്രാൻസിന്റെ ലൂക്കാസ് പൗളവിലിനെ 7-6(3),63,63 എന്ന സ്‌കോറിനാണ് ക്രൊയേഷ്യയുടെ മാരിൻ സിലിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ 3-1 എന്ന വ്യക്തമായ ലീഡോടെ ക്രൊയേഷ്യ വിജയം സ്വന്തമാക്കുകയായിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP